Thursday, December 31, 2015

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ വീട്ടില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍

കണ്ണിനടിയില്‍ പടരുന്ന കറുപ്പ് സൗന്ദര്യമുള്ള മിഴികളുടെ തിളക്കം കെടുത്തുന്നു. ഇതിന് കാരണങ്ങള്‍ പലതാണ്. ഉറക്കക്കുറവ്, കണ്ണിന് സ്‌ട്രെയിന്‍ കൊടുക്കുന്ന പ്രവര്‍ത്തികള്‍, ടെന്‍ഷന്‍, പോഷകക്കുറവ്, പാര്യമ്പര്യം, പിഗ്‌മെന്റേഷന്‍ തുടങ്ങിയവയാണ് കാരണങ്ങളില്‍ ചിലത്. ഇത് സാധാരണയായി കൗമാരക്കാരില്‍ മുതല്‍ പ്രായമായവരിലും കാണപ്പെടുന്നു. പ്രായമേറിയവരുടെ കണ്ണിന് താഴെ നേര്‍ത്ത ചര്‍മ്മമായതിനാല്‍ കണ്ണിനടിയിലുള്ള രക്തക്കുഴലുകളെ കാണാനാകുന്നു. ഇത് കറുപ്പായി തോന്നുന്നതാണ് പ്രായമായവരുടെ കണ്ണിനടിയിലുണ്ടാകുന്ന കറുപ്പിന് കാരണം. കണ്‍സീലര്‍ ഉപയോഗിക്കുന്നതിലൂടെ ഇതിന് താത്കാലിക പരിഹാരമാകും. കണ്ണിന്റെ അകത്തെ കോണില്‍ നിന്നും പുറത്തേയ്ക്കാണ് കണ്‍സീലര്‍ പുരട്ടേണ്ടത്. കണ്ണിനടിയിലെ കറുപ്പകറ്റി മനോഹര നേത്രം വീണ്ടെടുക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ദിവസവും വെള്ളരിക്കയുടെ ജ്യൂസ് കണ്ണിന് ചുറ്റും പുരട്ടി 15 മിനിറ്റിന് ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയുക. നാരങ്ങയുടെയും വെള്ളരിക്കയുടെയും ജ്യൂസുകള്‍ തുല്യ അളവിലെടുത്ത് കണ്ണിന് ചുറ്റും പുരട്ടി 15 മിനിറ്റിന് ശേഷം കഴുകികളയുക. തക്കാളിയുടെ ജ്യൂസും ഇതുപോലെ ചെയ്യുന്നത് നല്ലതാണ്. ബദാം ഓയില്‍ പുരട്ടി മസാജ് ചെയുന്നതും കണ്ണിനടിയിലെ കറുപ്പകറ്റാന്‍ സഹായിക്കുന്നു. വീടിന് പുറത്തിറങ്ങുന്നതിന് മുമ്പ് കണ്ണിനടിയില്‍ സണ്‍സ്‌ക്രീന്‍ പുരട്ടുക. ഇത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും കണ്ണിന് സംരക്ഷണമേകും. അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണിനടിയിലെ കൊളാജന്‍ കുറയ്ക്കുകയും അകാലത്തിലുള്ള ചുളിവുകള്‍ക്കും ചര്‍മ്മം തൂങ്ങലിനും ഇടയാക്കും. രാത്രി കിടക്കുന്നതിന് മുമ്പായി മോയിസ്ചറൈസര്‍ പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്. റെട്ടിനോയിക് ആസിഡ് അടങ്ങിയ വിറ്റമിന്‍ എ ക്രീമുകളും ഏറെ ഗുണം ചെയ്യും.

തടി കുറയാൻ കഴിക്കേണ്ടത്

പ്രോട്ടീന്‍: കൊഴുപ്പു നീക്കം ചെയ്ത പാല്‍, തൈര്, പയറുവര്‍ഗങ്ങള്‍, മീന്‍ ഇവയിലൊക്കെ പ്രോട്ടീന്‍ ധാരാളമുണ്ട്. പ്രോട്ടീന്‍ കഴിച്ചാല്‍ എളുപ്പം വയര്‍ നിറയും. പെട്ടെന്നു വിശക്കുകയുമില്ല. പ്രഭാതഭക്ഷണമായി പയര്‍ മുളപ്പിച്ചതു കഴിക്കുക. അപ്പോള്‍ അരിയാഹാരം ഒഴിവാക്കുകയും ചെയ്യാം. പഴം, പച്ചക്കറി, പയര്‍വര്‍ഗം: ഫൈബര്‍, ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ സി തുടങ്ങിയവയെല്ലാം പഴങ്ങളിലുണ്ട്. നാലു നേരവും ഇടനേരവുമൊക്കെ പഴം കഴിക്കാം. പഴങ്ങള്‍ മാത്രം കഴിക്കാവുന്ന പ്രത്യേകതരം ഡയറ്റ് പോലുമുണ്ട്. നല്ല വിശപ്പാകുന്നതുവരെ കാത്തിരിക്കേണ്ട. അതിനു മുന്‍പേ കഴിക്കുക. ബിസ്കറ്റും പലഹാരങ്ങളും മറ്റും ഒഴിവാക്കി ഇടയ്ക്ക് പഴമോ സാലഡോ കഴിക്കുക. സെലിനിയം: വയറിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റാണിത്. ബീന്‍സ്, ഉള്ളി, വെളുത്തുള്ളി, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, ചിക്കന്‍, മീന്‍ തുടങ്ങിയവയിലൊക്കെ സെലിനിയം ധാരാളമുണ്ട്. സാലഡില്‍ ഉള്ളിക്കൊപ്പം രണ്ട് അല്ലി വെളുത്തുള്ളി കൂടി ചതച്ചിടുക. ഗുണം കൂടും. നല്ല കൊഴുപ്പ്: ബീഫ്, പന്നിയിറച്ചി, എണ്ണ തുടങ്ങിയവയിലൊക്കെ ചീത്ത കൊഴുപ്പ് അടങ്ങിയിരിക്കുമ്പോള്‍ നല്ല കൊഴുപ്പുള്ള ഭക്ഷണ സാധനങ്ങളുണ്ട്. മത്തി അയല തുടങ്ങിയ മല്‍സ്യങ്ങളിലും ഒലിവ് എണ്ണയിലും ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഈ നല്ല കൊഴുപ്പുകള്‍ ശരീരത്തിന്റെ കുറഞ്ഞ തൂക്കം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

സ്ത്രീകളുടെ രതിമൂർച്ഛ എങ്ങനെ അറിയാം

സ്ത്രീകളുടെ രതിമൂർച്ഛ ഒരു രഹസ്യമാണ്. അനിയന്ത്രിതമായ ശ്വാസഗതി, വർധിച്ച നെഞ്ചിടിപ്പ്, പങ്കാളിയെ മുറുകെ പുണരൽ, യോനിയിലെ നനവ്, സീൽക്കാരശബ്ദങ്ങൾ എന്നിങ്ങനെ പല ലക്ഷണങ്ങളിൽ നിന്ന് രതിമൂർച്ഛയെക്കുറിച്ച് സൂചന ലഭിക്കുമെങ്കിലും നിങ്ങളുടെ ഭാര്യ രതിമൂർച്ഛയിലെത്തിയോ എന്ന് മനസിലാക്കാനുള്ള ഏറ്റവും എളുപ്പവഴി അത് അവരോടു തന്നെ ചോദിച്ചറിയുക എന്നതാണ്. എന്നാൽ സെക്സ് ആസ്വദിക്കുമെങ്കിലും പല സ്ത്രീകളും അതിനെക്കുറിച്ച് പങ്കാളിയോട് തുറന്നു പറയാറില്ല എന്നൊരു പ്രശ്നമുണ്ട്. നിങ്ങളുടെ ഭാര്യ അത്തരത്തിലാണെങ്കിൽ പിന്നെ അവർക്ക് രതിമൂർച്ഛയുണ്ടാകുന്നുണ്ടോ എന്ന് നിങ്ങൾ എങ്ങനെ അറിയും? രതിമൂർച്ഛ സ്വാഭാവികമായും ആഹ്ലാദം ജനിപ്പിക്കും. അതുകൊണ്ടുതന്നെ വീണ്ടും അത് ആസ്വദിക്കണം എന്ന ആഗ്രഹം ഉണ്ടാവുകയും ചെയ്യും. നിങ്ങളുടെ ഭാര്യ സെക്സിന് വളരെ താൽപ്പര്യം കാണിക്കുന്നുണ്ടെങ്കിൽ സാധാരണ ഗതിയിൽ ലൈംഗികബന്ധം അവൾക്ക് ആനന്ദം നൽകുന്നുണ്ടെന്നും അതിൽ നിന്ന് അവൾക്ക് തൃപ്തി കിട്ടുന്നുണ്ടെന്നും മനസിലാക്കാം. എന്നാൽ ഭാര്യ സെക്സിൽ താൽപ്പര്യക്കുറവ് കാണിക്കുന്നു എങ്കിൽ അതിൽ നിന്ന് അവൾക്ക് സുഖം ലഭിക്കുന്നില്ല എന്നും തിരിച്ചറിയണം. ഒരു ഭാര്യയുടെ കടമ എന്ന വിചാരത്തോടെ നിങ്ങൾക്ക് വേണ്ടി അവൾ അത് സഹിച്ചു പോരുകയാകാം. ക്രമേണ ഈ താൽപ്പര്യക്കുറവ് വളർന്നുവളർന്ന് അറപ്പും വെറുപ്പുമായി മാറിയേക്കാം. അതിനുമുമ്പ് അവളിൽ താൽപ്പര്യം ജനിപ്പിക്കുക എന്നതാണ് ഒരു പങ്കാളിയുടെ മിടുക്ക്. നിങ്ങളുടെ ഭാര്യയെ രതിയുടെ അനുഭൂതിയിലേക്ക് കൊണ്ടുവരണമെങ്കിൽ ആദ്യം ഒരു സ്വയം വിശകലനം നടത്തണം. സെക്സിൽ നിങ്ങളുടെ സമീപനം എന്ത്, സ്വന്തം സുഖംമാത്രം നോക്കുന്നയാളാണോ, പകൽ മുഴുവൻ ദേഷ്യപ്പെടുകയും അപമാനിക്കുകയും ചെയ്തിട്ട് രാത്രി കിടക്കയിൽ പഞ്ചാരവാക്ക് പറഞ്ഞ് ചെല്ലുന്നതാണോ നിങ്ങളുടെ പതിവ് തുടങ്ങിയ കാര്യങ്ങൾ വീണ്ടുവിചാരം നടത്തണം. അങ്ങനെ ഒരു തൻകാര്യം നോക്കിയാണെങ്കിൽ ഒരു മാറ്റത്തിന് തയാറാകണം. ഭാര്യയുടെ ഇഷ്ടങ്ങൾ എന്താണെന്ന് ചോദിച്ചറിഞ്ഞ് പെരുമാറണം. മനസുപോലെ തന്നെ ശരീരവും നിഗൂഢതകളുള്ളതാണെന്നത് ഓർക്കണം. ശരീരത്തിന്റെ ഏതേതു ഭാഗങ്ങളിലൂടെയാണ് കൂടുതൽ ഉത്തേജനം കിട്ടുന്നതെന്നു ചോദിച്ചറിയണം. അവൾക്കും സുഖം ലഭിക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നുണ്ടെന്ന് ഭാര്യയ്ക്ക് മനസിലായാൽ അവർ സന്തോഷിക്കും. മനസിന്റെ സന്തോഷമാണല്ലോ സെക്സിന്റെ എന്നല്ല കുടുംബബന്ധങ്ങളുടെതന്നെ അടിത്തറ.

Wednesday, December 30, 2015

പുരുഷലൈംഗിക പ്രശ്നങ്ങൾ

ലൈംഗികതയിലെ ശാരീരികപ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നതു പുരുഷനെയായിരിക്കും. ഉദ്ധാരണവൈകല്യങ്ങൾ, സ്ഖലന വൈകല്യങ്ങൾ എന്നിവ പുരുഷന്റെ ലൈംഗികജീവിതത്തെ സാരമായിത്തന്നെ ബാധിക്കും. ഉദ്ധാരണ വൈകല്യങ്ങൾ: ലൈംഗികവേളയിൽ വേണ്ടത്ര ഉദ്ധാരണം ലഭിക്കാത്തതാണു പുരുഷനിൽ കാണപ്പെടുന്ന ഒരു പ്രധാന ലൈംഗികപ്രശ്നം. ലൈംഗികവികാരമുണ്ടാകുമ്പോൾ ലിംഗത്തിലെ മസിലുകൾക്ക് അയവു ലഭിക്കും. തുടർന്നു ലിംഗത്തിനുള്ളിലെ കോർപോറ കാവർണോസ എന്ന ഭാഗത്തെ രക്തക്കുഴലുകളിലേക്കു രക്തമൊഴുകി നിറയും. മാത്രമല്ല രക്തം തിരിച്ചൊഴുകുന്നതു തടസപ്പെടുകയും ചെയ്യും. ഇങ്ങനെയാണ് ഉദ്ധാരണം ഉണ്ടാകുന്നത്. പ്രമേഹം പോലുള്ള പ്രശ്നങ്ങൾ, ഹോർമോൺ വൈകല്യങ്ങൾ, മാനസികപിരിമുറുക്കം, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവ മൂലം ഉദ്ധാരണ വൈകല്യം സംഭവിക്കാം. ഉദ്ധാരണ വൈകല്യം സംഭവിച്ച പങ്കാളിയെ കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യരുത്. വിദഗ്ദ്ധനായ ഒരു ചികിത്സകനെയോ മനശാസ്ത്രജ്ഞനെയോ കാണിച്ചു പരിഹാരം കാണുകയാണു വേണ്ടത്. ഉദ്ധാരണ വൈകല്യങ്ങൾ മാറ്റാൻ മരുന്നുകളും ചികിത്സകളും ഇപ്പോൾ ലഭ്യമാണ്. ശീഘ്രസ്ഖലനം : സ്വന്തം നിയന്ത്രണത്തിനു വിധേയമല്ലാതെയുള്ള സ്ഖലനമാണ് ശീഘ്രസ്ഖലനം. ലിംഗ യോനീ സംയോഗം നടന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിലോ യോനിയിലേക്കു ലിംഗം പ്രവേശിക്കുന്ന സമയത്തു തന്നെയോ സ്ഖലനം സംഭവിക്കുന്നതാണിത്. സ്വയംഭോഗ സമയത്ത് എത്രയും പെട്ടെന്നു സ്ഖലനം സംഭവിക്കണം. എന്നാശിക്കുന്നവരിൽ സംയോഗ വേളയിൽ പെട്ടെന്നു സ്ഖലനം നടക്കാറുണ്ട്. വളരെ ലളിതമായ ചില മാർഗങ്ങൾ വഴി ഇതു മാറ്റിയെടുക്കാം. അംഗീകൃത യോഗ്യതകളുള്ള സെക്സോളജിസ്റ്റിനേയോ സൈക്കോളജിസ്റ്റിനെയോ കണ്ടു പരിഹരിക്കുക. source online media

മുഖസൗന്ദര്യത്തിന് തക്കാളി മാത്രം മതി

വൈറ്റമിന്‍ സി, കെ തുടങ്ങിയവ അടങ്ങിയിരിയ്ക്കുന്ന തക്കാളി ആരോഗ്യത്തിന് അത്യുത്തമമാണ്. അതിലുപരിയായി സൗന്ദര്യത്തിനും തക്കാളി ഏറെ നല്ലതാണ്. പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പരിഹാരമാണ് തക്കാളി. തക്കാളി തേന്‍, പാല്‍പ്പാട എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ നിറം വര്‍ദ്ധിയ്ക്കും. അതുപോലെ തക്കാളി നാരങ്ങാനീരില്‍ കൂട്ടിക്കലര്‍ത്തി മുഖത്തു തേച്ചു പിടിപ്പിച്ച് പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ കുഴികള്‍ ചെറുതാക്കും. തക്കാളി നീരും തൈരും കൂട്ടിച്ചേര്‍ത്ത് മുഖത്തു തേച്ചാല്‍ സൂര്യാഘാതം കാരണമുണ്ടാകുന്ന കരുവാളിപ്പ് മാറിക്കിട്ടും. മുഖത്തെ പാടുകളും വടുക്കളും മാറ്റാനും തക്കാളിക്ക് കഴിയും. ഇതിലെ വൈറ്റമിന്‍ എ, സി, കെ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. തക്കാളി മുറിച്ച് മുഖത്ത് അല്‍പനേരം ഉരസുന്നത് വടുക്കളും പാടുകളും മാറാന്‍ സഹായിക്കും. എണ്ണമയമുള്ള ചര്‍മത്തില്‍ മുഖക്കുരു വരാന്‍ സാധ്യത കൂടുതലാണ്. ഇതിന് തക്കാളിയും കുക്കുമ്പര്‍ ജ്യൂസുംകൂട്ടിച്ചേര്‍ത്ത് മുഖത്തു തേക്കാം. അല്‍പം കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ എണ്ണമയം മാറും. മുഖക്കുരു വരാതിരിക്കുകയും ചെയ്യും. തേനും തക്കാളി നീരും കൂട്ടിച്ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖചര്‍മം തിളങ്ങാന്‍ നല്ലതാണ്.

Tuesday, December 29, 2015

ഇത്തരം പുരുഷന്മാരെയാണ് സ്ത്രീകൾ കൂടുതലായി ഇഷ്ടപ്പെടുന്നത്

ഇപ്പൊ ഡീസന്‍റ് ആയി നടക്കുന്നവരെയൊന്നും പെമ്പിള്ളാര്‍ക്കു വേണ്ട, കുളിക്കാതെ നനയ്ക്കാതെ അലന്ന ലുക്കുമായി നടക്കുന്നവന്‍മാരെ മതിയവര്‍ക്ക്- ഹാപ്പി ഹസ്ബന്‍റ്സിലെ ഈ ഡയലോഗ് ശ്രദ്ധിച്ചിട്ടുണ്ടോ? -സിനിമയില്‍ ഇതു പറയാം. പക്ഷേ ജീവിതത്തില്‍ അല്‍പസ്വല്‍പം ഡീസന്റായ ആണുങ്ങളോട് തന്നെയാണ് സ്ത്രീകള്‍ക്ക് അടുപ്പം തോന്നുക. എങ്ങനെ നടക്കുന്ന പുരുഷന്‍മാരെയാണ് പെണ്‍മണികള്‍ ആദ്യം ശ്രദ്ധിക്കുക. 1.വേഷം - മാന്യമായി വൃത്തിയായി വേഷം ധരിക്കുക. കണ്ടാല്‍ ആള് കൊള്ളാം, അടുത്തുവന്നാല്‍ വിയര്‍പ്പുകൊണ്ട് തലകറങ്ങുമെങ്കില്‍ പിന്നെ എന്ത് ലുക്സ് ഉണ്ടായിട്ടെന്താ? സിഗരറ്റിന്റേതടക്കമുള്ള ദുര്‍ഗന്ധങ്ങള്‍ പെണ്‍കുട്ടികളുടെ മനം മടുപ്പിക്കും. 2.ഫിസിക്കല്‍ സ്ട്രച്ചര്‍ - അഴകളവുകള്‍ സ്ത്രീകള്‍ക്കുമാത്രമല്ല പുരുഷന്‍മാര്‍ക്കുമുണ്ട്. നല്ല ഉയരമുള്ള പെണ്‍കുട്ടികള്‍ ആദ്യം ശ്രദ്ധിക്കുക ആണ്‍കുട്ടികളുടെ ഉയരമാണ്. സിക്സ് പാക്ക് ഉണ്ടോ എന്നതൊക്കെ രണ്ടാമത്തെ കാര്യം. ഭൂരിപക്ഷം പെണ്‍കുട്ടികള്‍ക്കും താല്‍പര്യം ഇരുനിറക്കാരായ ആണുങ്ങളെയാണ്. വെളുത്ത് വെള്ളരിക്ക പോലുള്ള ചോക്ലേറ്റ് പയ്യന്‍മാര്‍ക്ക് ഡിമാന്‍റ് കുറവാണെന്നര്‍ത്ഥം. kകുടവയറന്‍മാരോട് താല്‍പര്യം കുറവാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്. 3.സംസാരം - ആദ്യമായി കാണുമ്പോള്‍ വായിട്ടലക്കുന്നവരെ സ്ത്രീകള്‍ ഒരിക്കലും ഇഷ്ടപ്പെടില്ല, തപ്പിത്തടയാതെ വെപ്രാളപ്പെടാതെ പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറയുന്ന ആണ്‍കുട്ടികളാണ് പെണ്‍കുട്ടികളുടെ ശ്രദ്ധ പെട്ടന്നു പിടിച്ചു പറ്റുക. സംസാരത്തില്‍ ഞാന്‍ എന്ന പദം പരമാവധി ഒഴിവാക്കുക. ഞാനതു ചെയ്യും ഞാന്‍ ഇങ്ങനെയാണ്...എന്നു നിര്‍ത്താതെ പറയുന്ന പുരുഷന്‍മാരെ സ്ത്രീകള്‍ക്ക് പഥ്യമില്ല. 4.വീമ്പ് പറയല്‍- പെണ്‍കുട്ടികള്‍ ഏറ്റവും വെറുക്കുന്ന സ്വഭാവമാണിത്. എന്റെ പുറകെ നാട്ടിലെ പെണ്‍പിള്ളേര് നടക്കുമെന്നും, താന്‍ മദ്യപിക്കുമെന്നു പോലും വീമ്പുപറയുന്ന വിരുതന്‍മാരുണ്ട്. വേഷത്തിലും വിലകൂടിയ ഗാഡ്ജറ്റ്സിലും ബ്രാന്‍ഡഡ് കോസ്റ്റ്യൂമിലും മേനി പറയുന്ന ആണ്‍പിള്ളേര്‍ അറിയുക!- വമ്പത്തരങ്ങള്‍ ക്രെഡിറ്റ് ആയി കരുതുന്ന അല്‍പന്‍മാരോട് പുച്ഛം തോന്നാത്ത പെണ്‍കുട്ടികളില്ല. 5.ആത്മവിശ്വാസം - ആദ്യം കാണുമ്പോള്‍ പോലും കണ്ണില്‍ നോക്കി സംസാരിക്കുന്ന പുരുഷന്‍മാരെ സ്ത്രീകള്‍ക്കിഷ്ടമാണ്. നിങ്ങളുടെ ആത്മവിശ്വാസം ആ ഐ കോണ്‍ടാക്ടിലൂടെ അവര്‍ തിരിച്ചറിയും. 6.സെന്‍സ് ഒഫ് ഹ്യൂമര്‍- തമാശപറയാനും ആസ്വദിക്കാനും കഴിയുന്ന ആണ്‍കുട്ടികള്‍ വളരെവേഗം പെണ്‍കുട്ടികളുടെ ഹൃദയംകീഴടക്കും, നിലവാരമില്ലാത്ത കോമഡികളല്ല പെണ്‍കുട്ടികള്‍ ആസ്വദിക്കുക എന്ന കാര്യം ഓര്‍മ്മയില്‍ വയ്ക്കുന്നതു നന്ന്. 7.ചിരി- ആദ്യമായി കാണുമ്പോഴുണ്ടാവുന്ന ഹൃദ്യമായ പുഞ്ചിരിയാണ് പെണ്‍കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു കാര്യം. ഒരുമാതിരി ഒച്ചവെച്ചുള്ള ചിരിയല്ല, സൌഹൃദം തുളുമ്പുന്ന ചെറു പുഞ്ചിരി. 8.കെയറിങ് ആന്‍ഡ് റെസ്പെക്ട് - ശ്രദ്ധയും ബഹുമാനവുമാണ് ആണ്‍കുട്ടികളില്‍ നിന്ന് പെണ്‍കുട്ടികള്‍ പ്രതീക്ഷിക്കുന്ന രണ്ടു പ്രധാന കാര്യങ്ങള്‍. നിങ്ങള്‍ വീണ്ടും കാണേണ്ടവരാണെങ്കില്‍ തീര്‍ച്ചയായും ബഹുമാനം കൊടുത്ത് പെണ്‍കുട്ടികളോട് സംസാരിക്കുക. 9.മുഖം - മീശവെച്ചും എടുത്തും ട്രിം ചെയ്തും ആണ്‍കുട്ടികള്‍ പല പരീക്ഷണങ്ങള്‍ നടത്തുന്നത് മുഖത്താണല്ലോ. ക്ളീന്‍ ഷേവ് ചെയ്ത ഗഡീസിനെയും പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നുണ്ട്. മീശയുണ്ടെങ്കിലേ പൌരുഷമുള്ളു എന്ന നിര്‍ബന്ധ ബുദ്ധിയൊന്നും ഇപ്പോ പെണ്‍മണികള്‍ക്കില്ല. 10. മുടി- നീണ്ടതോ ചുരുണ്ടതോ ആവട്ടെ അല്‍പ്പം അലസതയോടെ പാറി കിടക്കുന്ന മുടിയാണ് പെണ്‍കുട്ടികള്‍ക്ക് പ്രിയം, മുടി സ്പൈക്ക് ചെയ്തവരേയും അല്‍പം നീട്ടി വളര്‍ത്തിയവരേയും പെണ്‍കുട്ടികള്‍ വേഗം ശ്രദ്ധിക്കും.

Monday, December 28, 2015

ചെറിയ കരുതൽ മതി പ്രമേഹം തടയാൻ

ഇന്നു പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്ന പ്രശ്നമാണ് പ്രമേഹം. വൈകുന്തോരും മാറ്റാൻ പ്രയാസമുള്ള ആരോഗ്യപ്രശ്നം കൂടിയാണിത്. പ്രമേഹം തടയുന്നതിനായി ഭക്ഷണത്തിൽ ചില മാറ്റങ്ങൾ പ്രാവർത്തികമാക്കിയാൽ മാത്രം മതി. നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ ചായക്കു പ്രമേഹത്തെ തടയാൻ കഴിയും. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിവുള്ള ടാനിൻ, കാറ്റെചിൻ തുടങ്ങിയവ ചായയിൽ അടങ്ങിയിട്ടുണ്ട്. ഫൈബറിന്റെ അളവ് കൂടുതലുള്ള ആപ്പിൾ, മാമ്പഴം പോലുള്ള പഴവർഗ്ഗങ്ങൾ പ്രമേഹത്തെ ചെറുക്കാൻ ഏറെ സഹായിക്കും. നിത്യവും ഒരു ആപ്പിളോ 100 ഗ്രാം മാമ്പഴമോ ഉത്തമം. പച്ചക്കറികളുടെ കൂടുതലുള്ള ഉപയോഗം ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും, പ്രത്യേകിച്ചു കോവയ്ക്കക്ക്. കോവയ്ക്കക്ക് പാൻക്രിയാസിലെ ബീറ്റകോശങ്ങളെ ഉത്തേജിപ്പിക്കാനും തുടർന്ന് കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കാനും കഴിവുണ്ട്. ദിവസവും 100 ഗ്രാം കോവയ്ക്ക ഉപയോഗികുന്നത് ഉചിതം.

സൗന്ദര്യം നിലനിർത്താൻ ഈ വിദ്യകൾ നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടോ ?..

മുഖസൗന്ദര്യം നിലനിർത്താൻ എന്ത് ചെയ്യാനും നാം തയ്യാറാണ്. വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ ഇതാ... വെള്ളരിക്കാ നീര്, തണ്ണിമത്തന്‍ ജ്യൂസ്, പാല്‍പ്പാട എന്നിവ ചേര്‍ത്ത് മുഖത്ത തേയ്ക്കാം. പത്തു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. മുഖം എപ്പോഴും ഫ്രഷായി ഇരിക്കാൻ ഇത് സഹായിക്കും തൈര്‌, തണ്ണിമത്തന്‍ എന്നിവ നല്ലപോലെ കലര്‍ത്തി ഇളക്കുക. ഇത്‌ മുഖത്തു പുരട്ടി 10 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം. ചര്‍മത്തിന്‌ നല്ലൊരു ക്ലെന്‍സറിന്റെ ഗുണം ഈ ഫേസ്‌ പായ്‌ക്ക്‌ നല്‍കും. ബദാം അരച്ച് പനിനീരില്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് നല്ലൊരു സ്‌ക്രബറിന്റെ ഗുണം തരും. മുഖത്തെ മൃതചര്‍മം ഒഴിവാക്കാന്‍ ഇത് സഹായിക്കും. ആപ്പിളുടച്ച് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് തിളക്കമുള്ള ചര്‍മം ലഭിയ്ക്കുവാന്‍ സഹായിക്കും. തക്കാളി മുറിച്ച് മുഖത്ത് അല്‍പനേരം ഉരസുന്നത് വടുക്കളും പാടുകളും മാറാന്‍ സഹായിക്കും. പഴമുടച്ച് തേനും ചേര്‍ത്ത് മുഖത്തു തേയ്ക്കുന്നത് നല്ലതാണ്. ഇത് ചര്‍മം വലിഞ്ഞുതൂങ്ങുന്നത് ഒഴിവാക്കും. ചെറുനാരങ്ങാനീര്, തൈര് എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടാം. ചര്‍മം മിനുസമാകുകയും തിളക്കമേറുകയും ചെയ്യും. ചെറുനാരങ്ങാനീര്, തൈര് എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടാം. ചര്‍മം മിനുസമാകുകയും തിളക്കമേറുകയും ചെയ്യും. റോസപ്പൂവിന്റെ ഇതളുകള്‍ വെള്ളത്തിലിട്ട് അല്‍പനേരം വയ്ക്കുക. പിന്നീട് ഈ വെള്ളം ഉപയോഗിച്ച് മുഖം കഴുകാം. ചര്‍മം മൃദുവാകാനും തിളക്കം ലഭിയ്ക്കാനും ഇത് സഹായിക്കും

Sunday, December 27, 2015

നിങ്ങൾ ടൂത്ത് ബ്രഷ് ഉപയോഗിക്കാറുണ്ടോ ? എങ്കിൽ ഇതു വായിക്കു!

ശുചിത്വവും ആരോഗ്യവും നല്‍കുന്നതില്‍ പല്ല്‌ വൃത്തിയാക്കുന്നതിന്റെ പങ്ക്‌ വളരെ വലുതാണ്‌. എന്നാല്‍, ദിവസേനയുള്ള ശീലം എന്നതിനപ്പുറം പല്ലുതേയ്‌ക്കലിന്‌ പ്രാധാന്യം കൊടുക്കുന്നവര്‍ കുറവാണ്‌. പല്ലിന്റെ വൃത്തിയ്‌ക്കായി ഉപയോഗിക്കുന്ന ബ്രഷിന്റെ വൃത്തിയും പരമ പ്രധാനമാണ്‌. വായുടെ ശുചിത്വത്തിന്‌ ടൂത്ത്‌ ബ്രഷും വൃത്തിയോടെ സൂക്ഷിക്കേണ്ടതുണ്ട്‌. എല്ലാ 3-4 മാസം കൂടുമ്പോഴും ടൂത്ത്‌ ബ്രഷ്‌ മാറ്റണമെന്നാണ്‌ ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശം. ബ്രഷിലെ നാരുകള്‍ തേഞ്ഞു തുടങ്ങിയാലും ഉടന്‍ തന്നെ ഇവ മാറ്റണം. ടൂത്ത്‌ ബ്രഷുകള്‍ രോഗാണുക്കള്‍ നിറഞ്ഞതാണന്ന്‌ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റ്‌ ഓഫ്‌ മാഞ്ചസ്റ്ററലെ ഗവേഷകര്‍ പറയുന്നു. മൂടി വയ്‌ക്കാത്ത ഒരു ടൂത്ത്‌ ബ്രഷ്‌ അതിസാരം ഉണ്ടാക്കുന്ന ഇ.കോളി ബാക്‌ടീരിയ, ചര്‍മ്മരോഗങ്ങള്‍ക്ക്‌ കാരണമാകുന്ന സ്റ്റഫിലോകോകി ബാക്‌ടീരിയ എന്നിവ ഉള്‍പ്പടെ 100 ദശലക്ഷം ബാക്‌ടീരിയകളുടെ വാസസ്ഥലമാണന്നാണ്‌ ഗവേഷകരുടെ കണ്ടെത്തല്‍. 1. രോഗാണുക്കള്‍ നമ്മള്‍ ഉപയോഗിക്കുന്ന ടൂത്ത്‌ ബ്രഷില്‍ നിരവധി രോഗാണുക്കള്‍ നിറഞ്ഞിരിക്കുന്നുവെന്ന്‌ ഗവേഷകര്‍ പറയുന്നു. മൂടി വയ്‌ക്കാത്ത ഒരു ടൂത്ത്‌ ബ്രഷ്‌ അതിസാരം ഉണ്ടാക്കുന്ന ഇ.കോളി ബാക്‌ടീരിയ, ചര്‍മ്മരോഗങ്ങള്‍ക്ക്‌ കാരണമാകുന്ന സ്റ്റഫിലോസോസി ബാക്‌ടീരിയ എന്നിവ ഉള്‍പ്പടെ 100 ദശലക്ഷം ബാക്‌ടീരിയകളുടെ വാസസ്ഥലമാണന്ന്‌ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌. 2. ബാക്‌ടീരിയ നമ്മുടെ വായില്‍ ഓരോ ദിവസവും നൂറ്‌ കണക്കിന്‌ സൂക്ഷ്‌മ ജീവികള്‍ എത്തുന്നുണ്ട്‌. അത്‌ ഒരു വലിയ കാര്യമല്ല. എന്നാല്‍ ബാക്‌ടീരിയയുടെ എണ്ണം ക്രമാതീതമായി ഉയരാതെ സൂക്ഷിക്കേണ്ടത്‌ ആവശ്യമാണ്‌. പല്ല്‌ വൃത്തിയാക്കുമ്പോള്‍ നീക്കം ചെയ്യുന്നത്‌ ബാക്‌ടീരിയയാണന്ന ഓര്‍മ്മ വേണം. ഓരോ സമയവും ബ്രഷ്‌ ചെയ്യുമ്പോള്‍ പല്ലിന്‍ നിന്നും ബാക്‌ടീരിയ ബ്രഷിലേക്കെത്തും. 3. മുറിവ്‌ ബ്രഷ്‌ ഉപയോഗിച്ച്‌ പല്ല്‌ തേയ്‌ക്കുമ്പോള്‍ പ്രത്യേകിച്ച്‌ ഇലക്‌ട്രിക്‌ ടൂത്‌ ബ്രഷ്‌ ഉപയോഗിക്കുമ്പോള്‍ വായിലെ തൊലിക്കടിയിലേക്ക്‌ ഈ സൂഷ്‌മ ജീവികളെ തള്ളും. ഇതില്‍ പല രോഗാണുക്കളും നിങ്ങളുടെ വായില്‍ ഉള്ളതിനാല്‍ ടൂത്ത്‌ ബ്രഷിലും ഉണ്ടായിരിക്കും. മറ്റുള്ളവരുമായി പങ്ക്‌ വയ്‌ക്കുന്നില്ല എങ്കില്‍ ഇവ പുതിയ അസുഖങ്ങള്‍ക്ക്‌ കാരണമായേക്കില്ല. എന്നാല്‍, രോഗം വീണ്ടു വരാന്‍ ഇവ കാരണമായേക്കാം. 4. രോഗ കാരണം ടൂത്ത്‌ ബ്രഷ്‌ ഉപയോഗിക്കുന്നു എന്നത്‌ കൊണ്ട്‌ നിങ്ങള്‍ക്ക്‌ അസുഖങ്ങള്‍ പകരണമെന്നില്ല. നിങ്ങളുടെ വായിലും ടൂത്ത്‌ ബ്രഷിലും നിരവധി രോഗാണുക്കള്‍ എത്തിയാലും ശരീരത്തിന്‌ രോഗ പ്രതിരോധ ശേഷി ഉണ്ടെങ്കില്‍ ഇത്തരത്തില്‍ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറവാണ്‌. 5. ടോയിലറ്റും ബ്രഷും പൊതുവെ ബാത്‌റൂമുകള്‍ ചെറുതായിരിക്കും. പല വീടുകളിലും ടോയിലറ്റ്‌കള്‍ ബ്രഷ്‌ വയ്‌ക്കുന്ന ബാത്‌റൂം സിങ്കിനോട്‌ വളരെ അടുത്തായിട്ടായിരിക്കും. എല്ലാ ടോയിലറ്റ്‌ ഫ്‌ളഷുകളും അന്തരീക്ഷത്തിലേക്ക്‌ നിരവധി ബാക്‌ടീരിയകളെ വ്യാപിപ്പിക്കാറുണ്ട്‌. ടൂത്ത്‌ ബ്രഷ്‌ തുറന്നിരിക്കുന്നിടത്ത്‌ ടോയിലറ്റ്‌ സ്‌പ്രെ ഉപയോഗിക്കരുത്‌. കഴിവതും ടോയിലറ്റുകളില്‍ നിന്നും ദൂരെ മാറ്റി ടൂത്ത്‌ ബ്രഷുകള്‍ സൂക്ഷിക്കുക. 6.ടൂത്ത്‌ ബ്രഷ്‌ ഹോള്‍ഡര്‍ ടോയിലറ്റിനോട്‌ അടുത്തിരിക്കുന്നത്‌ കൊണ്ട്‌ പലപ്പോഴും ടൂത്ത്‌ ബ്രഷ്‌ ഹോള്‍ഡറുകളും ബാക്‌ടീരിയകളുടെ സങ്കേതമാകാറുണ്ട്‌. ടോയിലറ്റ്‌ ഫ്‌ളഷ്‌ ചെയ്യുമ്പോള്‍ വായു മാര്‍ഗം ഇവ എത്തുന്നതാണ്‌. ഒരു വീട്ടിലെ ഏറ്റവും അഴുക്കുള്ള വസ്‌തുക്കളില്‍ ഒന്ന്‌ ഇതായിരിക്കും. 7. ടൂത്ത്‌ ബ്രഷ്‌ സൂക്ഷിക്കാനുള്ള ഉപായങ്ങള്‍ ഓരോ പ്രാവശ്യം ഉപയോഗിക്കുമ്പോഴും ടാപ്പിലെ വെള്ളത്തില്‍ ബ്രഷ്‌ നന്നായി കഴുകുക ഈര്‍പ്പമുള്ളിടത്ത്‌ ബാക്‌ടീരിയ ഉണ്ടാകുമെന്നതിനാല്‍ ബ്രഷ്‌ നനവില്ലാത്തിടത്ത്‌ സൂക്ഷിക്കുക. ഉപയോഗിച്ചതിന്‌ ശേഷം ബ്രഷിന്‌ ഉണങ്ങാനുള്ള അവസരം ഉണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക. 8. ടൂത്ത്‌ ബ്രഷ്‌ മാറുമ്പോള്‍ എല്ലാ മൂന്നോ നാലോ മാസം കൂടുമ്പോഴും ടൂത്ത്‌ ബ്രഷ്‌ മാറ്റുക. ടൂത്ത്‌ ബ്രഷിലെ നാരുകള്‍ തേയുമ്പോഴും നിങ്ങള്‍ക്ക്‌ അസുഖം വരുമ്പോഴും പ്രതിരോധ ശേഷി ദുര്‍ബലമാകുമ്പോഴും ബ്രഷ്‌ മാറ്റുന്നത്‌ നല്ലതാണ്‌. 9. വായ സംരക്ഷണം മോണ രോഗങ്ങള്‍, വായ നാറ്റം, കേടുള്ള പല്ല്‌, ചീത്ത ശ്വാസം എന്നിവയ്‌ക്കു കാരണം ബാക്‌ടീരിയ ആണ്‌. ഇത്തരം ബാക്‌ടീരിയകളെ ഇല്ലാതാക്കാന്‍ പല്ലും വായും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പല്ല്‌ തേയ്‌ക്കുന്നതിന്‌ മുമ്പ്‌ ആന്റി ബാക്‌ടീരിയല്‍ മൗത്ത്‌ വാഷ്‌ ഉപയോഗിച്ച്‌ വായ കഴുകുന്നത്‌ ബ്രഷിലേക്ക്‌ ഇവ എത്തുന്നത്‌ കുറയ്‌ക്കാന്‍ സഹായിക്കും.

എത്ര പേർക്കറിയാം തണ്ണിമത്തൻ ഒരു പ്രകൃതിദത്തമായ വയാഗ്രയാണെന്ന്

വേനല്‍ക്കാലം വരുമ്പോള്‍ മാത്രമാണ്‌ നാം തണ്ണിമത്തനെക്കുറിച്ച്‌ ഓര്‍ക്കുന്നതും വാങ്ങിക്കഴിയ്‌ക്കുന്നതും. ദാഹവും ക്ഷീണവും മാറ്റുന്ന ഒരു ഫലം എന്നതില്‍ക്കവിഞ്ഞ്‌ നമ്മളതിന്‌ വലിയ പ്രാധാന്യവും നല്‍കാറില്ല. എന്നാല്‍ തണ്ണിമത്തന്‍ ഗുണങ്ങളില്‍ വീരനാണെന്നാണ്‌ പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്‌. ഇത്‌ പ്രകൃതിദത്തമായ ഒരു വയാഗ്രയാണെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. രക്തത്തിലെ കലകളില്‍ ഉത്തേജനം നല്‍കാനും ലൈംഗികതൃഷ്‌ണ വര്‍ധിപ്പിക്കാനുമെല്ലാം തണ്ണിമത്തന്‌ കഴിവുണ്ടത്രേ. അമേരിക്കയിലെ ഇന്ത്യന്‍ ശാസ്‌ത്രജ്ഞരാണ്‌ തണ്ണിമത്തന്റെ ഗുണങ്ങളെക്കുറിച്ച്‌ കൂടുതലായി പഠിച്ചത്‌. മനുഷ്യ ശരീരത്തിന്‌ ഉത്തേജനം നല്‍കുന്ന ഒന്നാണിതെന്നാണ്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയ ഭീം പാട്ടീല്‍ പറയുന്നു. പുരുഷന്മാരിലെ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കാനും കിടക്കറയില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനും തണ്ണിമത്തന്‍ ഉപയോഗം സഹായിക്കുമെന്ന്‌ പാട്ടീല്‍ പറയുന്നു. ഫിറ്റോന്യൂട്രിയന്‍സ്‌ എന്ന പദാര്‍ത്ഥമാണത്രേ തണ്ണിമത്തന്‌ ഈ ഗുണം നല്‍കുന്നത്‌. ലിസോപിന്‍, ബീറ്റ കരോട്ടിന്‍ എന്നീ ഘടകങ്ങളാണ്‌ ഒരു വയാഗ്രപോലെ പ്രവര്‍ത്തിക്കാന്‍ തണ്ണിമത്തന്‌ കഴിവ്‌ നല്‍കുന്നത്‌. ലൈംഗിക ഉത്തേജനത്തിന്‌ സഹായിക്കുന്നതിനൊപ്പം ലിസോപിന്‍ എന്ന ആന്റി-ഓക്‌സിഡന്റ്‌ ഹൃദയം, പ്രോസ്‌ട്രേറ്റ്‌, ത്വക്‌ എന്നിവയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്‌.

ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് തടയാം

ഞ്ഞുകാലത്ത് മാത്രമല്ല ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത്. പുകവലിക്കുന്നവര്‍ക്കും, വരണ്ട ചര്‍മ്മമുള്ളവര്‍ക്കും ഈ പ്രശ്‌നം എല്ലാ കാലാവസ്ഥയിലും ഉണ്ടാവും. എല്ലാ കാലത്തും ചുണ്ടിലെ വിള്ളലുകളെ നേരിടാന്‍ ചില മാര്‍ഗങ്ങളിതാ. ചുണ്ടിലെ ജലാംശം ഇല്ലാതാകുന്നതാണ് വരണ്ട് പൊട്ടാനുള്ള പ്രധാന കാരണം. അതിനാല്‍ ചുണ്ട് പൊട്ടുന്നത് തടയാന്‍ ദിവസം രണ്ട് മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുക. പച്ചക്കറികളും ഇലക്കറികളും, ധാന്യങ്ങളും ഉള്‍പ്പെട്ട ഭക്ഷണക്രമവും ചുണ്ടിന്റെ ആരോഗ്യത്തിന് നല്ലതാണ്. കേടുവന്ന കോശങ്ങളെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ എ. ഇവയില്‍ ധാരാളമുണ്ട്. വെള്ളം കുടിക്കുക: നിര്‍ജ്ജലീകരണം കാരണമാണ് ചുണ്ട് വിണ്ടുകീറുന്നത്. അതിനാല്‍ ധാരാളം വെള്ളം കുടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശൈത്യകാലത്ത് വെള്ളം അധികം കുടിക്കുന്നത് അനാവശ്യമാണെന്ന് തോന്നാം. എന്നാല്‍ ചുണ്ടുകള്‍ മനോഹരമായി നിലനില്‍ക്കണമെങ്കില്‍ ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഹ്യൂമിഡിഫയര്‍ ഉപയോഗിക്കുക: ശൈത്യകാലത്ത് വായു നന്നായി വരണ്ടിരിക്കും. പ്രത്യേകിച്ച് മുറിയില്‍ ഹീറ്റര്‍ ഉപയോഗിക്കുന്നത് കൊണ്ട്. അതിനാല്‍ മുറിയില്‍ ഈര്‍പ്പം തിരിച്ചുകൊണ്ടുവരാനായി ഒരു ഹ്യുമിഡിഫയര്‍ ഉപയോഗിക്കുക. ലിപ് ബാം ഉപയോഗിക്കു: ചുണ്ടുകള്‍ ഈര്‍പ്പമുള്ളതായി തോന്നിക്കാന്‍ എപ്പോഴും ലിപ് ബാം കയ്യില്‍ കരുതുക. നാവുകൊണ്ട് ചുണ്ടുകള്‍ നനക്കുന്നത് ഒഴിവാക്കാം. ഇത് ചുണ്ടുകള്‍ ഉണങ്ങുന്നത് വര്‍ധിപ്പിക്കുകയേ ഉള്ളൂ. മുഖത്തിന് ചുറ്റും സ്‌കാര്‍ഫ് ധരിക്കുക: രാവിലെ വീട്ടില്‍ നിന്നും പുറത്ത് പോകുമ്പോഴും രാത്രി വൈകിവരുമ്പോഴും സ്‌കാര്‍ഫ് ധരിക്കുക. യാത്രയ്ക്കിടെ ചുണ്ടിന് നിര്‍ജ്ജലീകരണം സംഭവിക്കുന്നത് തടയാനായി ചുണ്ടുകള്‍ മൂടിവയ്ക്കാം. ഉറങ്ങുന്നതിന് മുമ്പ് മോയിസ്ചര്‍ ഉപയോഗിക്കുക: രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് കട്ടിയില്‍ മോയിസ്ചര്‍ പുരുട്ടുക. ഇത് നിങ്ങളുടെ ചുണ്ടിന് ഈര്‍പ്പം പ്രദാനം ചെയ്യും.

Saturday, December 26, 2015

പുരുഷന്മാർ മാത്രം വായിക്കുക

യുവാക്കള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമായി വന്ധ്യത മാറിക്കഴിഞ്ഞു. ജീവിതശൈലികളും,. അമിതമായ ജോലിഭാരവും, ഭക്ഷണത്തിലെ പോരായ്മകളും മാനസിക സമ്മര്‍ദ്ധത്തിന് കാരണമാവുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. . ആരോഗ്യകരമായ ഭക്ഷണക്രമവും, ജീവിത ശൈലിയും വഴി ഇത് പരിഹരിക്കാനാവും. പതിവായുള്ള വ്യായാമങ്ങള്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കുകയും ആരോഗ്യത്തിന് ഗുണകരമാവുകയും ചെയ്യും. ഭക്ഷണത്തിന്‍റെ പോഷകക്കുറവ് മൂലം ബീജത്തിന്‍റെ ഗുണനിലവാരമില്ലായ്മ വന്ധ്യതക്ക് കാരണമാകും. വിറ്റാമിന്‍ സിയും സിങ്ക് പോലുള്ള ധാതുക്കളും പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കും. വിറ്റാമിന്‍ എ, സി, ഇ, ഫോളിക് ആസിഡ് എന്നിവ ബീജത്തിന്‍റെ ഗുണനിലവാരവും അളവും ഉയര്‍ത്താന്‍ സഹായിക്കുന്നവയാണ്. ഇലക്കറികളിലും, ഓറഞ്ച്, തക്കാളി, ബീന്‍സ് എന്നിവയിലുമൊക്കെ ഈ പറഞ്ഞ പോഷകഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കൂടിയ അളവില്‍ കഴിച്ചാല്‍ പ്രത്യുദ്പാദനശേഷി വര്‍ദ്ധിപ്പിക്കാം കാരറ്റ് ബീജത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. ഹാവാര്‍ഡ് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്‍റെ കണ്ടെത്തലനുസരിച്ച് കാരറ്റിന് ബീജത്തിന്‍റെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ മികച്ച കഴിവുണ്ട്.. പോഷകങ്ങളും, വിറ്റാമിനുകളും, ധാതുക്കളും സമൃദ്ധമായി അടങ്ങിയ ഇലക്കറികള്‍, ചീര, കടുക്, കാബേജ് തുടങ്ങിയവയൊക്കെ പോഷകസമ്പന്നവും ബീജത്തിന്‍റെ കരുത്ത് കൂട്ടുന്നവയുമാണ്. വിറ്റാമിന്‍ സി യാല്‍ സമ്പന്നമായ ഓറഞ്ച് ആന്‍റി ഓക്സിഡന്‍റിനാല്‍ സമ്പന്നമാണ്. അത് പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. തവിട് നീക്കിയ ധാന്യങ്ങള്‍ക്ക് പകരം ധാന്യങ്ങള്‍ മുഴുവനുമായും ഉപയോഗിക്കുന്നത് ഏറെ ആരോഗ്യപ്രദമാണ്. ഇത് വഴി രക്തസമ്മര്‍ദ്ധവും ഇന്‍സുലിന്‍ നിലയും നിയന്ത്രണവിധേയമാക്കാനാവും. ഇന്‍സുലിന്‍ സാധാരണ നിലയിലാണെങ്കില്‍ ഹോര്‍മോണ്‍ നിലയും സാധാരണമായിരിക്കും. ഇത് പ്രത്യുദ്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്ന ഫോളിക് ആസിഡ് സമൃദ്ധമായി അടങ്ങിയവയാണ് പയറും ചീരയും. ബീജസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ഫോളിക് ആസിഡ് ആവശ്യമാണ്. വേവിക്കാത്ത പച്ചക്കറികളിലും പയര്‍ വര്‍ഗ്ഗങ്ങളിലുമുള്ളതിനേക്കാള്‍ 100 ഇരട്ടി എന്‍സൈമുകള്‍ അടങ്ങിയതാണ് മുളപ്പിച്ചവ. ആന്‍റി ഓക്സിഡന്‍റുകളും പ്രോട്ടീനുകളും സമൃദ്ധമായി അടങ്ങിയ ഇവ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറെ ഫലപ്രദമാണ്.

യുവത്വം നിലനിർത്താൻ നെല്ലിക്ക

ദിവസവും രണ്ട് പച്ചനെല്ലിക്ക കഴിച്ചാല്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. നെല്ലിക്കയും കാന്താരിയും മോരും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറക്കാന്‍ ഫലപ്രദമാണ്. ച്യവനപ്രാശം കുട്ടികള്‍ക്ക് വാങ്ങി നല്‍കാറുണ്ട്. ച്യവനപ്രാശക്കൂട്ടിലെ പ്രധാന ഘടകവും നെല്ലിക്കയാണ്. ച്യവന മഹര്‍ഷിയുടെ യൗവ്വനം വീണ്ടെടുക്കാന്‍ ഉപയോഗിച്ച സിദ്ധൗഷധത്തിലെ മുഖ്യചേരുവയായിരുന്നു നെല്ലിക്ക. അതുകൊണ്ടു ആയുര്‍വേദത്തില്‍ നെല്ലിക്കക്ക് വലിയ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. പോഷകാഹാരക്കുറവുകൊണ്ട് ഉണ്ടാകുന്ന സ്‌കര്‍വിക്ക് പ്രതിവിധിയായി നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. നെല്ലിക്ക ഉണക്കിപ്പൊടിച്ചത് സമം പഞ്ചസാരയും ചേര്‍ത്ത് ദിവസവും പതിവായി മൂന്നു നേരവും കഴിച്ചാല്‍ അസുഖം ശമിക്കും. 100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം കാത്സ്യം, ഫോസ്ഫറസ്, അയണ്‍, നാരുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. പ്രകൃത്യാ വിറ്റാമിന്‍ സി ലഭിക്കുന്ന ഒരു ഫലമാണ് നെല്ലിക്ക. ഒരു നെല്ലിക്ക തിന്ന് വെള്ളം കുടിച്ചു നോക്കൂ, ക്ഷീണമൊക്കെ പെട്ടെന്ന് മാറുന്നതായി കാണാം. നെല്ലിക്കാനീരില്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് ദിവസേന കഴിക്കുന്നത് കാന്‍സറിന് നല്ലൊരു ഔഷധമാണ്. പ്രമേഹം മൂലമുണ്ടാകുന്ന തിമിരത്തെ ഒരുപരിധിവരെ നെല്ലിക്കയുടെ ഉപയോഗം നിയന്ത്രിക്കും. മുടിയിലുപയോഗിക്കുന്ന ഹെന്ന പൊടിയില്‍ നല്ലൊരു ഭാഗവും ഉണക്കനെല്ലിക്കയാണ്. ഇത് മുടിയ്ക്ക് കറുപ്പ് നല്‍കി സഹായിക്കുന്നു. തലയുടെ ചര്‍മ്മത്തിനും നെല്ലിക്ക നല്ലതാണ്.

Friday, December 25, 2015

കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ?

ലോകത്തിലെ ഏറ്റവും വിലപിടിച്ച സുഗന്ധവ്യജ്ഞനം എന്നറിയപ്പെടുന്ന കുങ്കുമപ്പൂവിന്‌ മികച്ച ഔഷധഗുണവുമുണ്ട്‌. ചര്‍മ്മത്തിന്‌ നിറവും തിളക്കുവും നല്‍കാന്‍ പൊതുവെ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണിത്‌. തയാമിന്റെയും റിബോഫ്‌ളാവിന്റെയും സാന്നിദ്ധ്യം ഇതിനെ മികച്ച ഔഷധഗുണമുള്ളതാക്കി തീര്‍ക്കുന്നു. കുഞ്ഞിന്‌ നിറം ഉണ്ടാകാന്‍ ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിക്കുന്നത്‌ നല്ലതാണന്നാണ്‌ പലരുടെയും വിശ്വാസം. എന്നാല്‍ ഗവേഷകരാരും ഇതിന്‌ ഇത്തരത്തിലുള്ള ഒരു സവിശേഷത ഉണ്ടെന്ന്‌ ഇതുവരെ പറഞ്ഞിട്ടില്ല.ഇത്‌ വെറും ഒരു കെട്ട്‌കഥമാത്രമാണ്‌. കുഞ്ഞിന്റെ നിറം മാതാപിതാക്കളുടെ ജീനിനെ അടിസ്ഥാനമാക്കിയായിരിക്കും. രക്ഷിതാക്കളുടെ ജീന്‍ ഘടകം ജനിക്കുന്ന കുഞ്ഞുങ്ങളിലും വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്. നിറത്തിലും സ്വഭാവത്തിലും ആരോഗ്യത്തിലും തലമുടിയിലും എല്ലാം ഈ സ്വാധീനം നമുക്ക് കാണാന്‍ കഴിയും. കുങ്കുമപ്പൂ കുഞ്ഞുങ്ങളുടെ നിറം മെച്ചപ്പെടുത്തില്ല എന്നാല്‍ ഇതിന്‌ മറ്റ്‌ നിരവധി ഗുണങ്ങള്‍ ഉണ്ട്‌. കണ്ണിന്റെ ആരോഗ്യം കേസര്‍ എന്നും അറിയപ്പെടുന്ന കുങ്കുമപ്പൂ കണ്ണിന്റെ ആരോഗ്യത്തിന്‌ മികച്ചതാണ്‌. ഗര്‍ഭകാലത്ത്‌ കുങ്കുമപ്പൂ കഴിക്കുന്നത്‌ കാഴ്‌ച ശക്തി മെച്ചപ്പെടുത്താനും തിമിരം ഉള്ളവരുടെ കാഴ്‌ചയ്‌ക്കും സഹായിക്കും. ദഹനം ശരീരത്തിന്റെ എല്ലാ ഭാഗത്തും സമാനമായി രക്തം എത്തിച്ച്‌ ഗര്‍ഭിണികളുടെ ദഹനവും വിശപ്പും മെച്ചപ്പെടുത്താന്‍ ഇത്‌ സഹായിക്കും. ഒരു പാളി അല്ലെങ്കില്‍ ആവരണം രൂപപ്പെടുത്തി വയറ്റിലുണ്ടാകുന്ന അസിഡിറ്റി ഭേദമാക്കാന്‍ ഇവ സഹായിക്കും വൃക്ക കരള്‍ പ്രശ്‌നങ്ങള്‍ നല്ല സുഗന്ധമുള്ള കുങ്കുമപ്പൂ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ നിറത്തിനും മികച്ചതാണ്‌. രക്തത്തെ ശുദ്ധീകരിക്കുന്ന ഇവ വൃക്ക, കരള്‍, മൂത്രാശയം എന്നിവയ്‌ക്കുണ്ടാകുന്ന പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സഹായിക്കും. വയര്‍ വേദന ഗര്‍ഭിണികളിലെ പാല്‍ ഉത്‌പാദനം ഉയര്‍ത്താനും വയറ്‌ വേദനയ്‌ക്ക്‌ ആശ്വാസം ലഭിക്കാനും ഇവ മികച്ചതാണ്‌. ഞരമ്പ്‌ വലിച്ചിലിനെ പ്രതിരോധിക്കാനുള്ള ഇവയുടെ ശേഷി വയറ്‌ വേദനയ്‌ക്ക്‌ ആശ്വാസം നല്‍കാന്‍ സഹായിക്കും. കുഞ്ഞിന്റെ അനക്കം അഞ്ച്‌ മാസങ്ങള്‍ക്ക്‌ ശേഷമെ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ചലനം അമ്മയ്‌ക്ക്‌ തിരിച്ചറിയാന്‍ കഴിയു അഞ്ച്‌ മാസത്തിന്‌ ശേഷം പാലില്‍ കുങ്കുമപ്പൂ ചേര്‍ത്ത്‌ കഴിക്കുന്നത്‌ കുഞ്ഞിന്റെ അനക്കം എളുപ്പം മനസ്സിലാക്കാന്‍ സഹായിക്കും. എന്നാല്‍, ഇവ ശരീരത്തിന്റെ ചൂട്‌ ഉയരാന്‍ കാരണമാകും. വിവിധ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ ഗര്‍ഭിണികള്‍ അമിതമായി കുങ്കുമപ്പൂ കഴിക്കരുതെന്ന്‌ പറയാറുണ്ട്‌. രക്ത സമ്മര്‍ദ്ദം സ്‌ത്രീകളുടെ മനോനിലയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങളും രക്ത സമ്മര്‍ദ്ദവും കുറയ്‌ക്കാന്‍ പാലില്‍ 3-4 കുങ്കുമപ്പൂ ഇഴകള്‍ ഇട്ട്‌ കുടിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്‌. പേശികള്‍ക്ക്‌ അയവ്‌ നല്‍കുന്ന ഇവ പലതരം പ്രശ്‌നങ്ങള്‍ക്ക്‌ ആശ്വാസം

Thursday, December 24, 2015

എന്ത് കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ലേ.? എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കു

ഇന്ന് വണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ആളുകള്‍ പട്ടിണികിടക്കുന്നതും, സര്‍ജറി നടത്തുന്നതും, വ്യായാമം ചെയ്യുന്നതും എല്ലാം. ഇത് ഒരു കൂട്ടരുടെ കഥ. എന്നാല്‍ മറു ഭാഗത്ത് സാഹചര്യങ്ങള്‍ അല്‍പ്പം വ്യത്യസ്ഥമാണ്. എന്ത് കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ല എന്ന മനോദു:ഖമാണ് ഈ കൂട്ടരുടെ ഉറക്കം കെടുത്തുന്നത്. മെലിഞ്ഞ് കോലുപോലെ ഇരിക്കുന്നത് അത്ര നല്ലതാണോ എന്ന് ചോദിച്ചാല്‍ അല്‍പ്പം വണ്ണം ആവശ്യമാണ് എന്ന് ഭംഗിവാക്കില്‍ അഭിപ്രായം ആവും മിക്ക ആളുകളും പറയുക. അതുകൊണ്ട് തന്നെ വണ്ണംവയ്ക്കുവാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അറയാതെ. മാര്‍ക്കറ്റില്‍ കിട്ടുന്ന ഹോര്‍മോണ്‍ അടങ്ങിയ ഗുളിക, മരുന്നുകള്‍, ലേഹ്യങ്ങള്‍വാങ്ങി കഴിക്കുന്നു ഇതുവഴി അമിതവണ്ണവും മറ്റും മാവും ഫലം. വണ്ണം കുറക്കുന്നതിനേക്കാള്‍ അല്‍പ്പം ശ്രമകരമാണ് വണ്ണം വെയ്ക്കുന്നത്. അല്‍പ്പം ചിട്ടയുള്ള ജീവിതം ശീലിച്ചാല്‍ ആവശ്യത്തിന് വണ്ണവും ശരീര പുഷ്ടിയും നേടാം. അതിനുള്ള ചില ആയൂര്‍വേദ പ്രതിവിധികള്‍ ഏതെന്ന് നോക്കാം. പ്രഭാത ഭക്ഷണം തീര്‍ച്ചയായും ഒരു ശീലമാക്കണം ഒരു ദിവസത്തെ ഊര്‍ജ്ജം മുഴുവന്‍ ലഭിക്കുന്നത് പ്രാതലിലൂടെയാണ്. ഉലുവ ഒരു പിടിയെടുത്ത് ദിവസവും രാത്രി ശുദ്ധവെള്ളത്തില്‍ ഇട്ട് വയ്്ക്കുക പിറ്റേദിവസം അത് എടുത്ത് ഞെരിടിപ്പിഴിഞ്ഞ് ആ വെള്ളം കുടിക്കുക ഇങ്ങനെ ഒരു മാസക്കാലം കൂടിക്കുന്നത് ശരീരം വണ്ണം വെയ്ക്കാന്‍ സഹായിക്കും. ശരീരം പുഷ്ടിപ്പെടുവാന്‍ ബ്രഹ്മി നെയ്യില്‍ വറുത്ത് പാലു കൂട്ടി പതിവായി സേവിക്കുക. ശരീരം പുഷ്ടിപ്പെടാന്‍ തുല്യഅളവില്‍ അമുക്കുരുവും ഉണക്ക മുന്തിരിയും നന്നായി ചതയ്ക്കുക. ഇതില്‍ നിന്നും രണ്ടു സ്പൂണ്‍ വീതം ഒരു ഗ്ലാസ് പശുവിന്‍ പാലില്‍ ചേര്‍ത്ത് നന്നായി തിളപ്പിച്ച് പതിവായി രാത്രി ഭക്ഷണത്തിനുശേഷം കുടിക്കുക. പത്തുഗ്രാം അമുക്കുരം വെയിലത്തുവെച്ച് നന്നായി ഉണക്കിപ്പൊടിച്ചെടുക്കുക. ഓരോ ടീസ്പൂണ്‍ വീതമെടുത്ത്് ഒരു ടീസ് പൂണ്‍ വെണ്ണയില്‍ കുഴച്ച് കഴിക്കുക. പുറമേ നാഴി കാച്ചിയപാലും കഴിക്കുക. ബദാം പരിപ്പ് പൊടിച്ചിട്ടു പാല്‍ കാച്ചി കഴിക്കുക. ഇന്തുപ്പും വെണ്ണയും ചേര്‍ത്ത് രാത്രി ആഹാരം കഴിക്കുകയാണെങ്കില്‍ കുട്ടികള്‍ നന്നായി തടി വെയ്ക്കും ആഹാരത്തിന് കൃത്യസമയം പാലിക്കണം വിഷ്ണു ക്രാന്തി ചതച്ചിട്ടു പാല്‍ കാച്ചി കഴിക്കുന്നത് നല്ലതാണ്. നിലക്കടല പച്ചയ്ക്ക് തോട് പൊളിച്ചു കഴിക്കുന്നത് വളരെ നല്ലതാണ് ഭക്ഷണത്തില്‍ പയര്‍വര്‍ഗ്ഗങ്ങള്‍, വെണ്ണ എന്നിവ ഉള്‍പ്പെടുത്തുന്നത് നിറയെ പച്ചക്കറിയും, ഇലകളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തണം ആഹാരത്തിനോടൊപ്പം മിതമായ വ്യായമവും മെലിഞ്ഞവര്‍ക്ക് ആവശ്യമാണ് .എന്നാല്‍ മാത്രമേ ദഹനം നടക്കുകയും അമിതമായി ശരീരഭാരം കൂടാതെയും ഇരിക്കുകയുള്ളു. തൈറോയ്ഡ്,ഡയബറ്റിക്ക് മുതലായവ മൂലവും ശരീരം മെലിഞ്ഞ് പോകുന്നതിന് കാരണമാകുന്നു. അതിനാല്‍ രണ്ട് മാസത്തില്‍ ഒരിക്കലെങ്കിലും ചെക്കപ്പ് നടത്തുന്നത് ന്ന്നായിരിക്കും.

Wednesday, December 23, 2015

ദിവസവും സെക്സിൽ ഏർപ്പെടുന്നവർ അറിയാൻ

ദിവസവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. യൗവനം നിലനിര്‍ത്താന്‍ നിത്യേന സെക്‌സിലേര്‍പ്പെടുന്നതിലൂടെ കഴിയുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ലണ്ടനിലെ റോയല്‍ എഡിന്‍ബറോ ഹോസ്പിറ്റലിലെ വിദഗ്ധ സംഘത്തിന്റെ പഠന റിപ്പോര്‍ട്ടിലാണ് യൗവനം നിലനിര്‍ത്താന്‍ ദിവസവും ഉള്ള സെക്‌സ് സഹായിയ്ക്കും എന്ന് പറയുന്നത്. റോയല്‍ എഡിന്‍ബറോ ഹോസ്പിറ്റലിലെ വാര്‍ധക്യ മനശാസ്ത്രജ്ഞരാണ് ഇത്തരത്തിലുള്ള അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ അവരുടെ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ ചെറുപ്പം തോന്നുമെന്നും ഡോ. വീക്‌സ് അഭിപ്രായപ്പെടുന്നു. ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് ഒരുപാട് ഗുണങ്ങള്‍ ഉണ്ടെന്നും അത് മനസിലാക്കാന്‍ ഏവരും തയ്യാറാകണമെന്നുമാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.വീക്‌സ് പറയുന്നു. വിവിധ പ്രായക്കാരായ ആയിരക്കണക്കിന് സ്ത്രീകളിലും, പുരുഷന്‍മാരിലും നീണ്ടകാലം നടത്തിയ പഠനത്തിലൂടെയാണ് ഇത്തരമൊരു നിഗമനത്തില്‍ ഇവര്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. നല്ല ലൈംഗീകാരോഗ്യം മെച്ചപ്പെട്ട ശാരീരികാരോഗ്യത്തെ സൂചിപ്പിക്കുന്നു.ആഴ്ചയില്‍ ഒന്നോ,രണ്ടോതവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരില്‍ ഇമ്യൂണോഗ്ലോബിന്‍ എന്ന ആന്റിബോഡിയുടെ സാന്നിധ്യം ഉയര്‍ന്ന നിലയില്‍ കണ്ടുവരുന്നു. ജലദോഷം, മറ്റു വൈറസ് ബാധകള്‍ ഇവയില്‍ നിന്ന് രക്ഷനേടാന്‍ ഇത് ഉപകരിക്കും. ശരീരത്തില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഊര്‍ജ്ജമാണ് മിക്ക ജീവിതശൈലീരോഗങ്ങള്‍ക്കും പിന്നില്‍. 30 മിനുട്ട് ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് 85 കലോറി എരിച്ചുകളയാമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ചുരുക്കത്തില്‍ അരക്കിലോ തൂക്കം കുറയ്ക്കാന്‍ 42 തവണത്തെ ലൈംഗികബന്ധം മതിയാവും.

Tuesday, December 22, 2015

ലൈംഗികത അബദ്ധ ധാരണകൾ

ലൈംഗികതയെക്കുറിച്ച് എല്ലാസമൂഹത്തിലും ഒട്ടേറെ അബദ്ധ ധാരണകൾ നിലവിലുണ്ട്. ഏതാണ്ട് എല്ലാപ്രദേശങ്ങളിലും,അധികാരസ്ഥാനത്ത്പുരുഷസമൂഹമായത്കൊണ്ട്പുരുഷനെ അനുകൂലി ക്കുന്ന മിത്തുകളാണ് നില നിൽക്കുന്നത്.ശാസ്ത്രീയമായി ഇവ വിശദീകരിക്കുകയും മിത്തുകളെ തുറന്ന് കാണിക്കുകയും ചെയ്താലും കാലാകാലങ്ങളിലായി നില നിന്ന് പോരുന്ന ഈ ധാരണ കളെ ഇല്ലാത്താക്കുക എളുപ്പമല്ലാ. മുപ്പത് ശതമാനം പുരുഷന്മാർക്കും പലപ്പോഴും ലൈംഗിക വേഴ്ച ഒരു ദുരനുഭവമാണ്. പുരുഷൻ എപ്പോഴും ലൈംഗിക വേഴ്ചക്ക് സജ്ജനാണു എന്ന തെറ്റിദ്ധാരണയാണ് ഇതിനു ഒരു കാരണം. താല്പര്യമില്ലാത്തത്കൊണ്ട് ബന്ധത്തിൽ നിന്നും വിട്ടു നിൽക്കാൻ സ്ത്രീക്ക് അവകാശമുണ്ടെന്ന് സമ്മതിക്കുന്നവരും അതേ അവകാശം പുരുഷന് നൽകാറില്ലാ. എല്ലായ്പ്പോഴും മുൻകൈ എടുക്കേണ്ടത് തന്റെ കടമയാണെന്ന് പുരുഷൻ തെറ്റിദ്ധരിക്കുന്നു. അതുകൊണ്ട് തന്നെ താല്പര്യമില്ലെങ്കിലും ലൈംഗിക വേഴ്ചക്കൊരുങ്ങാൻ അവൻ നിർബന്ധിതനാകുന്നു. ഇതാകട്ടെ; വേഴ്ച ഒരു പരാജയവും ദുരിതാനുഭവവുമാക്കും. ലൈംഗിക പരാജയങ്ങൾ മാനസികമായ തളർച്ചയും പരാജയബോധവുമുണ്ടാക്കുമ്പോൾ ആത്മവിശ്വാസം തകരുകയും ചെയ്യുന്നു. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴൊക്കെ സ്ഖലനമുണ്ടാകുന്നു എന്നത്കൊണ്ടാണു പുരുഷന് എല്ലായ്പ്പോഴും അത് ആസ്വാദ്യമാകുന്നു എന്ന തെറ്റിദ്ധാരണയുണ്ടായത് എന്നാണു എന്റെ അനുമാനം.എല്ലാ സ്ഖലനവും ആഹ്ളാദകരമായ ഒരു അനുഭവം ആകണമെന്നില്ലാ. ചിലരിലെങ്കിലും അത് വേദനാജനകമായ ഒരു പ്രക്രിയാകാറുണ്ട്. സ്ഖലനം നടന്നോ എന്നറിയാൻപോലും പറ്റാതെപോകുന്നവരുണ്ട്.സുഖപ്രദമായ സ്ഖലനം ഉണ്ടായില്ലെങ്കിൽ അവന് രതി ആസ്വദിക്കാൻ കഴിയാറില്ലാ. എന്നാൽ കൃത്യമായ രതിമൂർച്ച അനുഭവപ്പെട്ടില്ലെങ്കിലും പലപ്പോഴും സ്ത്രീകൾക്ക് രതി ആസ്വദിക്കാനായെന്നുവരും. സ്ത്രീയുടെ ലൈംഗിക താൽപ്പര്യവും വികാരവും പുരുഷന്റേത്പോലെ തന്നെ ശക്തവും തീവ്രവുമാണ്.പുരുഷന്റെ ശിശ്നാഗ്രത്തിലുള്ള അത്ര തന്നെ നാഡീ തന്തുക്കൾ സ്ത്രീയുടെ ഭഗശിശ്നികയിലുമുണ്ട്. പുരുഷലിംഗത്തിനേക്കാൾ കുറഞ്ഞ സ്ഥലത്ത് നാഡ്യൂഗ്രങ്ങൾ കൂടിച്ചേർന്നിരിക്കുന്നതിനാൽ അതിനു സംവേദനശേഷി അല്പം കൂടുതലുണ്ടെന്ന് പറയാം.അത്കൊണ്ടാണ് ചുരുക്കം ചില സ്ത്രീകൾക്ക് ബഹുരതിമൂർച്ച സാദ്ധ്യമാകുന്നത്.പുരുഷന് ബഹുരതിമൂർച്ചസാധിക്കാറില്ലാ.ഓരോസ്ത്രീയുടേയുംശാരീരിക,മാനസിക,സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച്ലൈംഗികതപ്രതികരണത്തിലുംവ്യത്യാസമുണ്ടാകാം. സമയവും,സ്ഥലവും,പങ്കാളിയുമായുള്ള അടുപ്പത്തിന്റെ സ്വഭാവവുമെല്ലാം ലൈംഗിക താല്പര്യത്തെ ബാധിക്കും.അതല്ലാതെ സ്ത്രീയായത് കൊണ്ട് മാത്രം ഒരാളുടെ ലൈംഗിക താല്പര്യത്തിന്റെ തോത് കുറയുന്നില്ലാ.

Monday, December 21, 2015

മദ്യപിക്കാറുണ്ടോ ? ഒന്നല്ല ,14 രോഗങ്ങൾ നിങ്ങളെ കാത്തിരിപ്പുണ്ട്.

1)ഫാറ്റി ലിവർ ; മദ്യപാനത്തിന്റെ ആദ്യ സംഭാവനയാണ് ഇത്. 'കരൾ വീക്കം ' മാത്രമായിരിക്കും ഇതിന്റ്റെ ബാഹ്യ ലക്ഷണം.വയറിന്റെ വലത് ഭാഗത്ത് വേദന,ഓക്കാനം,വിശപ്പില്ലയിമ,മഞ്ഞപ്പിത്തം എന്നിവ ലക്ഷണങ്ങളാണ്. 2)ഹൈപ്പറ്റയിറ്റിസ്; കരൾ രോഗത്തിന്റ്റെ രണ്ടാം സ്റ്റേജ് ആണ് ഇത്. കരളിനു നീർവീക്കം ,പനി ,മഞ്ഞപ്പിത്തം,വയറുവേദന,എന്നിവ ലക്ഷങ്ങളാകാമെങ്കിലും ,ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ തന്നെ രോഗത്തിന് അടിമപ്പെടാം. 3)സിറോസിസ് ; കരൾരോഗത്തിന്റെ അവസാന സ്റ്റേജ് ആണ് സിറോസിസ്. "കരൾ കല്ലാകുന്ന അവസ്ഥ".അതായത് കരൾ ചുരുങ്ങി കട്ടിയുള്ളതാകുന്നു . 4)പോർട്ടൽഹൈപ്പെർ ടെൻഷൻ.; സിറോസിസ്നെ തുടർന്നു പോർട്ടൽ സിരകളിലെ രക്ത പ്രവാഹം അധികമാകുന്നു. ക്രമാതീതമായ മർദ്ത്തെ തുടർന്ന് രക്ത കുഴലുകൾ പൊട്ടുന്നതാണ് ,ഇതിനു കാരണം. 5)മഹോദരം; സിറോസിസ്നെ തുടർന്നു വയറിന്നുള്ളിൽ വെള്ളം കെട്ടി കിടന്നു,വയർ വീർക്കുന്ന അവസ്ഥയാണ് മഹോദരം. 6)കോമ ; തലച്ചോറിൻറെ പ്രവർത്തന മാന്ദ്യത കൊണ്ടുള്ള അബോധാവസ്ഥയാണ് കോമ . ഓർമ്മക്കുറവ്‌ ,പരിസ്സരബോധം ഇല്ലാതെ വരിക ,ഉറക്കം ന്ഷ്ട്ടപ്പെടുക ,തുടർന്ന് പകൽ സമയങ്ങളിൽ അധികമായി ഉറങ്ങുക എന്നിവ ലക്ഷങ്ങളാണ്. 7)ഉദരരോഗങ്ങൾ; അന്നനാളത്തിന് നീർവീക്കം ,നെഞ്ചുവേദന,ആമാശയ വീക്കം,എന്നിവയാണ് ഉദരരോഗങ്ങളുടെ ലക്ഷണം. 8)അർബുദം ; മരണ കാരണമായ അർബുദം മദ്യപാനത്തിന്റെ വിത്താണ്.മദ്യം,ക്യാൻസർ ജന്യ വസ്തുക്കളുടെ ആഗീരണത്തിന് സഹായിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു. 9)ഹൃദ്രോഹം; കൊഴുപ്പിന്റെ അംശങ്ങൾ ഉള്ള "ഡി എച്ച് എൽ "ൻറെ അളവ് മദ്യം കൂട്ടുമെങ്കിലും അമിതമായ മദ്യപാനം ഹൃദ്രോഹ സാധ്യത കൂട്ടുന്നു. 10)മസ്തിഷ്ക രോഗങ്ങൾ ; ഓർമ്മക്കുറവാണ് പ്രധാന ലഷണം."തയാമിന്റ്റെ "കുറവാണ് അതിനു കാരണം. തന്മൂലം ,അസാധാരണമായ പെരുമാറ്റം,നടക്കുമ്പോൾ ബാലൻസു തെറ്റുക,ശ്രദ്ധക്കുറവു എന്നിവ ഉണ്ടാകുന്നു. 11)ഗൗട്ട്; ക്തത്തിലെ യുറിക് ആസിഡിന്റെ അളവ് കൂടുമ്പോൾ ഉണ്ടാകുന്ന ഒരു സന്ധി വാത രോഗമാണ് ഗൗട്ട്. "ബീയറിന്റെ" ഉപയോഗമാണ് ഗൗട്ടിനു പ്രധാന കാരണം. 12)അന്ധത; മദ്യപാനത്തെ തുടർന്നു ,ഫോളിക് ആസിഡിന്റെ കുറവ് ,കണ്ണിന്റെ പ്രധാന നാഡിയായ "ഒപ്റ്റിക് നെർവിന്റെ "പ്രവർത്തനം തകരാറിലാക്കുന്നു. 13)പേശികളുടെ ബലക്ഷയം; പടികൾ കയറാൻ ബുദ്ധിമുട്ട് ഉണ്ടാകുക,ഇരുന്നിട്ട് എഴുന്നേൽക്കാൻ വയ്യാതെ വരിക,പേശികളുടെ വേദനയും ബലക്ഷയത്തിന്റെ ലക്ഷങ്ങളാണ്. 14)വിളർച്ച ; മദ്യപാനത്തെ തുടർന്ന് കുടലിൽ നിന്നുണ്ടാകുന്ന രക്ത സ്രാവമാണ് വിളർച്ചക്ക് കാരണം.പ്ലേറ്റ്ലെറ്റ്‌കളുടെ എണ്ണത്തിലും കുറവുണ്ടാകും.

Sunday, December 20, 2015

കൈകാലുകൾ വിയർക്കാറുണ്ടോ ? എങ്ങിൽ ഇത് തീർച്ചയായും വായിക്കണം

ചൂടും വെയിലും കഠിനാധ്വാനവുമെല്ലാം ആരെയും വിയര്‍പ്പിയ്ക്കുന്ന ഘടകങ്ങളാണ്. ഇതില്‍ അസ്വാഭാവികതയില്ലതാനും. എന്നാല്‍ ചിലരുടെ കൈത്തലങ്ങളും കാല്‍പാദങ്ങളുമെല്ലാം എപ്പോഴും വിയര്‍ത്തിരിയ്ക്കും, പുറത്ത് കഠിനമായ തണുപ്പാണെങ്കിലും. ഇത് ഹൈപ്പര്‍ഹൈഡ്രോസിസ് എന്നൊരു അവസ്ഥയാണ്. വിയര്‍പ്പു ഗ്രന്ഥികളുടെ പ്രവര്‍ത്തനം അധികരിയ്ക്കുമ്പോഴാണ് ഇതുണ്ടാകുന്നതും. ഇതിനു പുറമെ, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്നത്, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം കൈത്തലങ്ങളും കാല്‍പാദങ്ങളും വിയര്‍ക്കാന്‍ ഇട വരുത്തും. കൈകാലുകള്‍ ഇടയ്ക്കിടെ കഴുകിയുണക്കുന്നത് ഈ പ്രശ്‌നത്തിനുള്ള ഒരു പരിഹാരമാണ്. ഇത് വിയര്‍പ്പൊഴിവാക്കുവാന്‍ സഹായിക്കും. ബേക്കിംഗ് സോഡ ഉറങ്ങുന്നതിനു മുന്‍പ് അല്‍പം ബേക്കിംഗ് സോഡ കൈത്തലത്തിലും കാല്‍പാദങ്ങളിലും പുരട്ടുന്നത് ഈ പ്രശ്‌നത്തിനുള്ള ഒരു പരിഹാരമാണ്. വിനെഗര്‍ വിനെഗര്‍ ഇതിനുള്ള മറ്റൊരു പരിഹാരമാണ്. അല്‍പം വിനെഗറില്‍ പഞ്ഞി മുക്കി കൈത്തലവും കാല്‍പാദവും തുടയ്ക്കുക. ദിവസം രണ്ടുമൂന്നു തവണ ഇങ്ങനെ ചെയ്യുന്നത് കൈ, കാല്‍പാദങ്ങളിലെ വിയര്‍പ്പകറ്റാന്‍ സഹായിക്കും. തക്കാളി തക്കാളിയുടെ പള്‍പ്പ് കൈ, കാലുകളില്‍ പുരട്ടുന്നത് അമിതവിയര്‍പ്പൊഴിവാക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ് സേജ് ടീ സേജ് ടീ കൈ, കാലുകളിലെ വിയര്‍പ്പകറ്റാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. സേജ് ടീ തിളപ്പിച്ച ശേഷം റൂം ടെമ്പറേച്ചറില്‍ വയ്ക്കുക. ഇത് അല്‍പം കൈ കാലുകളില്‍ പുരട്ടുന്നത് വിയര്‍പ്പകറ്റാന്‍ സഹായിക്കും. പഞ്ചസാര പഞ്ചസാര വെള്ളത്തില്‍ കലക്കി കൈകാലുകളില്‍ പുരട്ടുക. ഇത് കൈകാലുകളിലെ വിയര്‍പ്പൊഴിവാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ടീ ബാഗ് ടീ ബാഗ് കൈകാലുകള്‍ വിയര്‍ക്കുന്നതിനുള്ള മറ്റൊരു പരിഹാരമാണ്. ടീ ബാഗ് വെള്ളത്തില്‍ മുക്കി വയ്ക്കുക. കൈകള്‍ ഇതില്‍ മുക്കി അര മണിക്കൂര്‍ മുക്കി വയ്ക്കണം. ഇത് വിയര്‍പ്പകറ്റാനുള്ള ഒരു സ്വാഭാവിക മാര്‍ഗമാണ്.

മുഖത്ത് അല്പ്പം കൂടി നിറം വേണം എന്ന് ആഗ്രഹിക്കുന്നവർ വായിക്കുക ..

നിറമുള്ളവർക്കും ഇല്ലാത്തവർക്കും എല്ലാം അല്പം കൂടി നിറം കിട്ടിയിരുന്നെങ്കിൽ എന്നാണ് ആഗ്രഹം . പല കാരണങ്ങൾ കൊണ്ടും നിറം കുറയാം. വെയിൽ എല്ക്കുന്നത് ഉൾപ്പെടെ . എന്നാൽ സ്വഭവിക നിറം വീണ്ടുകിട്ടാൻ ചില മാർഗങ്ങൾ .. വെള്ളരി, കുക്കുമ്പര്‍ എന്നിവയുടെ നീരിന് ബ്ലീച്ചിംഗ് ഗുണമുണ്ട്. ഇത് മുഖത്തു പുരട്ടുന്നതും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും. പകുതി ചെറുനാരങ്ങയെടുത്ത് മുഖത്ത് അല്‍പനേരം മസാജ് ചെയ്യുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ചെറുനാരങ്ങാനീരും തേനും ചേര്‍ത്തു മുഖത്തു പുരട്ടുന്നതും നല്ലതു തന്നെ. പുളിച്ച തൈര് അല്ലെങ്കില്‍ മോര് മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കുന്നത് ബ്ലീച്ചിംഗ് ഗുണം കൊണ്ടാണ്. മുഖത്തെ പാടുകള്‍ മാറ്റാനും ഇത് ഏറെ നല്ലതാണ്. ഓട്‌സ് പൊടിച്ച് തൈരില്‍ കലക്കി മുഖത്തു പുരട്ടുക. ഇത് മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ ഗുണകരമാണ്. തേന്‍ തക്കാളി നീര്, പാല്‍പ്പാട, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നിറം നല്‍കും. മഞ്ഞള്‍ പാലിലോ തൈരിലോ കലര്‍ത്തി പുരട്ടുന്നത് നല്ലതാണ് . ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് പാലിലോ തൈരിലോ കലക്കി മുഖത്തു പുരട്ടുന്നത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കും. പനിനീര് മുള്‍ത്താണി മിട്ടി, ചന്ദനപ്പൊടി, പനിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിയ്ക്കും. മുഖത്തെ പാടുകള്‍ മാറാനും ഇത് സഹായകമാണ്.

Saturday, December 19, 2015

അശ്ലീല വീഡിയോ കാണുന്നവരുടെ ശ്രദ്ധയ്ക്ക്

ലൈംഗികതൃപ്തിക്കായി പതിവായി അശ്ലീല വീഡിയോകൾ കാണുന്നത് ഉദ്ധാരണശേഷി കുറയാൻ ഇടയ്ക്കുമെന്ന് ഒരു പഠനം. ആളുകൾ പോൺ വീഡിയോകൾ കാണുമ്പോൾ തലച്ചോറിൽ ഡോപമിൻ എന്ന അനുഭൂതിദായകമായ ഹോർമോണിന്റെ പ്രവാഹം ഉണ്ടാകും. അശ്ലീല വീഡിയോ കാഴ്ചകൾ പതിവാകുമ്പോൾ തലച്ചോറിലെ ഇതുമായി ബന്ധപ്പെട്ട സ്വീകരണികളുടെ സംവേദനത്വം കുറയും. സാധാരണ ലൈംഗികബന്ധത്തിലൂടെ അനുഭൂതി ഉണ്ടാകാൻ പര്യാപ്തമായത്ര ഡോപമിൻ ഉൽപാദിപ്പിക്കാതെ വരും. അതായത്, പോൺ വീഡിയോകൾ പതിവായി കണ്ടു തുടങ്ങുന്നതോടെ ഒാരോ പ്രാവശ്യവും കടുത്ത ലൈംഗികനിറമുള്ള വീഡിയോകൾ കണ്ടാലേ ലൈംഗികമായ ഉണർവുണ്ടാകൂ എന്ന അവസ്ഥയിലെത്തും. കഞ്ചാവ് അടിച്ചടിച്ച് ലഹരി പോരാഞ്ഞ് കൂടുതൽ വീര്യമുള്ള മയക്കുമരുന്നു തേടിപ്പോകുന്ന അവസ്ഥ. ഈ അവസ്ഥ തുടർന്നുപോയാൽ സ‌ാധാരണമായ ലൈംഗികബന്ധത്തിൽ സന്തോഷം കണ്ടെത്താനോ ബന്ധപ്പെടുമ്പോൾ ഉദ്ധാരണം നിലനിർത്താനോ പുരുഷനു കഴിയാതെ വരും. ഇത് ഉറക്കക്കുറവിലേക്കും വിഷാദം പോലുള്ള മാനസികപ്രശ്നത്തിലേക്കും നയിക്കാം. പങ്കാളികൾ തമ്മിലുള്ള ബന്ധത്തിൽ ഇടർച്ചകളുണ്ടാകാനും ഇതു കാരണമാകും. വാട്സ് ആപ്, ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയകളും ഒരുതരം അടിമത്ത സ്വഭാവത്തിനിടയാക്കി ലൈംഗികജീവിതത്തെ താറുമാറാക്കുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. ലൈംഗികബന്ധത്തിനിടയിൽ പോലും വാട്സ് ആപ് മെസേജ് നോക്കുന്നവരുണ്ടെന്ന കണ്ടെത്തൽ മതി ഇത്തരം അഡിക്ഷന്റെ രൂക്ഷത മനസ്സിലാക്കാൻ. വിവാഹബന്ധങ്ങളിലെ പൊരുത്തക്കേടുകളെ വലുതാക്കാൻ ഇത്തരം സോഷ്യൽ മീഡിയ അടിമത്തവും അതുവഴി രൂപപ്പെടുന്ന ബന്ധങ്ങളും കാരണമാകുന്നുണ്ട്.

Friday, December 18, 2015

ഉറക്കമില്ലെങ്കില്‍ മരണം തൊട്ടടുത്ത

രണ്ട് ദിവസം ഭക്ഷണം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല ഉറങ്ങിയില്ലെങ്കിലാണ് ഏറ്റവും വലിയ പ്രശ്‌നം. ഉറക്കം നഷ്ടപ്പെട്ടാല്‍ പിന്നെ എന്തൊക്കെ ഉണ്ടായിട്ടും യാതൊരു കാര്യവുമില്ല, ആയുസ്സിന്റെ നല്ലൊരു പങ്കാണ് ഉറക്കം നഷ്ടപ്പെടുന്നതിലൂടെ നമുക്ക് നഷ്ടമാകുന്നത്. സുഖകരമായ ഉറക്കത്തിന് ചില ടിപ്‌സ് എന്തൊക്കെ പറഞ്ഞാലും ഉറങ്ങിയില്ലെങ്കില്‍ പലപ്പോഴും അതുണ്ടാക്കുന്ന പ്രശ്‌നം എത്രയെന്ന് പറഞ്ഞറിയിക്കാനാവില്ല. ആവശ്യത്തിനുറക്കം ലഭിച്ചില്ലെങ്കില്‍ നമ്മള്‍ ഭ്രാന്തന്‍മാരായി മാറുമെന്നതാണ് സത്യം. ഉറക്കം നഷ്ടപ്പെട്ടാല്‍ അതെങ്ങനെയൊക്കെ നമ്മുടെ ആരോഗ്യത്തെ ബാധിയ്ക്കുമെന്നു നോക്കാം. ഉറക്കക്കുറവ് വരുത്തും പ്രശ്‌നങ്ങള്‍ Read more at: http://malayalam.boldsky.com/health/wellness/2015/surprising-consequences-of-not-getting-enough-sleep-011114.html

ശ്വാസകോശാര്‍ബുദം, ചില സത്യങ്ങള്‍

ശ്വാസകോശാര്‍ബുദം നിസ്സാരക്കാരനല്ല എന്ന കാര്യം നമുക്കെല്ലാം അറിയാം. എന്നാല്‍ പലപ്പോഴും ഇതെല്ലാമറിഞ്ഞിട്ടും പുകവലി ഉപേക്ഷിക്കാന്‍ പലരും തയ്യാറാവില്ല. അത്രയേറെ കൂട്ടായിക്കഴിഞ്ഞിരിക്കും പുകവലി എന്ന ദുശ്ശീലത്തോട് നമ്മള്‍. എന്തായാലും ശ്വാസകോശാര്‍ബുദത്തെക്കുറിച്ച് പലര്‍ക്കും പിടിയില്ല എന്നതാണ് ഇതിന്റെ മരണനിരക്ക് നമുക്ക് കാണിച്ചു തരുന്നത്. ലംഗ്‌സ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ ഇപ്പോള്‍ സര്‍വ്വസാധാരണമാണ് ശ്വാസകോശാര്‍ബുദം. ഇതിന് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. പുകവലി മാത്രമല്ല ഇതിന്റെ കാരണം. അമിതമായ അന്തരീക്ഷ മലിനീകരണവും കാര്‍സിനോജനും എല്ലാം ശ്വാസകോശാര്‍ബുദത്തിന് വഴിവെയ്ക്കുന്നു. ലംഗ്‌സ്‌ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ അറിഞ്ഞിരിയ്‌ക്കൂ ശ്വാസകോശാര്‍ബുദത്തെക്കുറിച്ച് പലര്‍ക്കും ധാരണയില്ല. ഇതാണ് രോഗം വര്‍ദ്ധിക്കുന്നതിനും കൃത്യമായ ചികിത്സ എടുക്കാത്തതിനും കാരണവും. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്വാസകോശാര്‍ബുദത്തെക്കുറിച്ചുള്ള ചില വസ്തുതകള്‍ എന്നു നോക്കാം. Read more at: http://malayalam.boldsky.com/health/wellness/2015/facts-you-must-know-about-lung-cancer-011117.html