Sunday, January 10, 2016

നിങ്ങൾക്ക് കരൾ രോഗമുണ്ടോ എന്ന് തിരിച്ചറിയാൻ .... ലക്ഷണങ്ങളെ അറിയുക

വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു അവയവമാണ്‌ കരള്‍. മഞ്ഞപ്പിത്തം, അമിത കൊളസ്‌ട്രോള്‍, കരള്‍വീക്കം, പ്രവര്‍ത്തനകരാറ്‌ എന്നിവയാണ്‌ കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍.. ഈ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ രോഗം സ്ഥിരീകരിക്കുന്നത്‌. മയക്കം- കരള്‍ രോഗങ്ങളുടെ ലക്ഷണങ്ങളില്‍ ഒന്നാണ്‌ രോഗബാധിതര്‍ക്ക്‌ എല്ലായ്‌പ്പോഴും തലചുറ്റല്‍ അനുഭവപ്പെടും. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തിര വൈദ്യസഹായം തേടണം. . അടിക്കടിയുണ്ടാകുന്ന ഓക്കാനവും ഛര്‍ദ്ദിയും കരള്‍രോഗ ലക്ഷണമാകാം. കരളിന്റെ പ്രവര്‍ത്തന കരാറ്‌ മൂലമോ കരളിനുണ്ടാകുന്ന കേടുപാട്‌ മൂലമോ പിത്തരസത്തിന്റെ ഉത്‌പാദനം വര്‍ദ്ധിക്കുന്നത്‌ മൂലമാണ്‌ ഛര്‍ദ്ദിക്കണമെന്നല്‍ തോന്നല്‍ ഉണ്ടാകുന്നത്‌. അപൂര്‍വ്വം ചില അവസരങ്ങളില്‍ രക്തം ഛര്‍ദ്ദിക്കുകയും ചെയ്യാം. കരളിനെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ ഗൗരവത്തോടെ കാണേണ്ടതാണ്‌. കരള്‍രോഗം ഗുരുതരമാകുമ്പോള്‍ രോഗം തലച്ചോറിനെ ബാധിക്കും. തലച്ചോര്‍ പെട്ടെന്ന്‌ പ്രതികരിക്കാതാകുമ്പോള്‍ രോഗി ആശയക്കുഴപ്പത്തിലാകും. ഇത്‌ മാനസികാസ്വാസ്ഥ്യമായി പ്രകടമാകും. കരള്‍രോഗത്തിന്റെ ഏറ്റവും ഗുരുതരമായ ലക്ഷണമാണിത്‌. കണ്ണുകള്‍, ത്വക്ക്‌, നഖങ്ങള്‍ എന്നിവ മഞ്ഞ നിറമാകുന്നത്‌ കരള്‍രോഗ ലക്ഷണമാണ്‌. മൂത്രത്തിന്റെ നിറവും മഞ്ഞയായിരിക്കും. പിത്തരസത്തിന്റെ അമിതമായ ഉത്‌പാദനം മൂലമാണ്‌ ഈ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്‌. വീക്കം, കരള്‍ കോശങ്ങളിലെ തകരാറുകള്‍, പിത്തനാളികളിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ്‌ പിത്തരസത്തിന്റെ അമിത ഉത്‌പാദനത്തിനുള്ള പ്രധാന കാരണങ്ങള്‍. കരള്‍രോഗ ബാധയുടെ ഏറ്റവും പ്രധാന ലക്ഷണമാണ്‌ അടിവയറിലെ നീര്‌. കരളിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ അല്ലാത്തത്‌ കൊണ്ടാണ്‌ നീരുണ്ടാകുന്നത്‌. അടിവയര്‍ കല്ലുപോലെ ആകുകയും വീര്‍ക്കുകയും ചെയ്യും. ഏതെങ്കിലും വിധത്തിലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ കരളിനെ ബാധിച്ചാല്‍ മാത്രമേ ഈ ലക്ഷണം പ്രടമാകൂ. കോമ- കരള്‍രോഗത്തിന്റെ ഏറ്റവും അവസാനത്തെയും ഏറ്റവും ഗുരുതരവുമായ ലക്ഷണമാണ്‌ കോമ അഥവാ മസ്‌തിഷ്‌കാഘാതം മൂലമുണ്ടാകുന്ന ഒരിക്കലും ഉണരാത്ത അവസ്ഥ. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ രോഗി അധികം വൈകാതെ കോമയിലാകും.

നിങ്ങൾക്ക് കരൾ രോഗമുണ്ടോ എന്ന് തിരിച്ചറിയാൻ .... ലക്ഷണങ്ങളെ അറിയുക

വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു അവയവമാണ്‌ കരള്‍. മഞ്ഞപ്പിത്തം, അമിത കൊളസ്‌ട്രോള്‍, കരള്‍വീക്കം, പ്രവര്‍ത്തനകരാറ്‌ എന്നിവയാണ്‌ കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍.. ഈ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ രോഗം സ്ഥിരീകരിക്കുന്നത്‌. മയക്കം- കരള്‍ രോഗങ്ങളുടെ ലക്ഷണങ്ങളില്‍ ഒന്നാണ്‌ രോഗബാധിതര്‍ക്ക്‌ എല്ലായ്‌പ്പോഴും തലചുറ്റല്‍ അനുഭവപ്പെടും. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തിര വൈദ്യസഹായം തേടണം. . അടിക്കടിയുണ്ടാകുന്ന ഓക്കാനവും ഛര്‍ദ്ദിയും കരള്‍രോഗ ലക്ഷണമാകാം. കരളിന്റെ പ്രവര്‍ത്തന കരാറ്‌ മൂലമോ കരളിനുണ്ടാകുന്ന കേടുപാട്‌ മൂലമോ പിത്തരസത്തിന്റെ ഉത്‌പാദനം വര്‍ദ്ധിക്കുന്നത്‌ മൂലമാണ്‌ ഛര്‍ദ്ദിക്കണമെന്നല്‍ തോന്നല്‍ ഉണ്ടാകുന്നത്‌. അപൂര്‍വ്വം ചില അവസരങ്ങളില്‍ രക്തം ഛര്‍ദ്ദിക്കുകയും ചെയ്യാം. കരളിനെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ ഗൗരവത്തോടെ കാണേണ്ടതാണ്‌. കരള്‍രോഗം ഗുരുതരമാകുമ്പോള്‍ രോഗം തലച്ചോറിനെ ബാധിക്കും. തലച്ചോര്‍ പെട്ടെന്ന്‌ പ്രതികരിക്കാതാകുമ്പോള്‍ രോഗി ആശയക്കുഴപ്പത്തിലാകും. ഇത്‌ മാനസികാസ്വാസ്ഥ്യമായി പ്രകടമാകും. കരള്‍രോഗത്തിന്റെ ഏറ്റവും ഗുരുതരമായ ലക്ഷണമാണിത്‌. കണ്ണുകള്‍, ത്വക്ക്‌, നഖങ്ങള്‍ എന്നിവ മഞ്ഞ നിറമാകുന്നത്‌ കരള്‍രോഗ ലക്ഷണമാണ്‌. മൂത്രത്തിന്റെ നിറവും മഞ്ഞയായിരിക്കും. പിത്തരസത്തിന്റെ അമിതമായ ഉത്‌പാദനം മൂലമാണ്‌ ഈ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്‌. വീക്കം, കരള്‍ കോശങ്ങളിലെ തകരാറുകള്‍, പിത്തനാളികളിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ്‌ പിത്തരസത്തിന്റെ അമിത ഉത്‌പാദനത്തിനുള്ള പ്രധാന കാരണങ്ങള്‍. കരള്‍രോഗ ബാധയുടെ ഏറ്റവും പ്രധാന ലക്ഷണമാണ്‌ അടിവയറിലെ നീര്‌. കരളിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ അല്ലാത്തത്‌ കൊണ്ടാണ്‌ നീരുണ്ടാകുന്നത്‌. അടിവയര്‍ കല്ലുപോലെ ആകുകയും വീര്‍ക്കുകയും ചെയ്യും. ഏതെങ്കിലും വിധത്തിലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ കരളിനെ ബാധിച്ചാല്‍ മാത്രമേ ഈ ലക്ഷണം പ്രടമാകൂ. കോമ- കരള്‍രോഗത്തിന്റെ ഏറ്റവും അവസാനത്തെയും ഏറ്റവും ഗുരുതരവുമായ ലക്ഷണമാണ്‌ കോമ അഥവാ മസ്‌തിഷ്‌കാഘാതം മൂലമുണ്ടാകുന്ന ഒരിക്കലും ഉണരാത്ത അവസ്ഥ. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ രോഗി അധികം വൈകാതെ കോമയിലാകും.

കോളിഫ്ലവർ കഴിക്കുന്നവരാണോ നിങ്ങൾ ..തീർച്ചയായും അറിയേണ്ടത് ..

ധാരാളം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നാണ് കോളിഫ്ലവർ . ഇതില്‍ സിങ്ക്, മഗ്നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധുതക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയോരോന്നും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശരീരത്തിന് അത്യാവശ്യവുമാണ്.ഹൃദയപ്രശ്‌നങ്ങള്‍ ഹൃദയാരോഗ്യത്തിന് ചേര്‍ന്നൊരു പച്ചക്കറിയാണിത്. ഹൃദയപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. കോളിഫ്ലവറിൽ ധാരാളം ഫോളേറ്റ്, വൈറ്റമിന്‍ എ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പുതുകോശങ്ങളുടെ രൂപീകരണത്തിന് സഹായിക്കും. ഇതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ കോളിഫ്ലവർ കഴിയ്ക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍ ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കും. കോളിഫ്ലവറിലെ വൈറ്റമിന്‍ സി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും. കോളിഫ്ലവറിൽ കാല്‍സ്യം ധാരാളം ക്യാന്‍സര്‍ പ്രതിരോധശേഷി ക്രൂസിഫെറസ് ഫാമിലിയില്‍ പെടുന്ന ഒന്നായതു കൊണ്ട് ക്യാന്‍സര്‍ പ്രതിരോധശേഷിയും കോളിഫ്ലവറിനുണ്ട്. പ്രത്യേകിച്ച് ബ്രെസ്റ്റ് ക്യാന്‍സര്‍, ബ്ലാഡര്‍ ക്യാന്‍സര്‍, ലംഗ് ക്യാന്‍സര്‍ എന്നിവ ചെറുക്കുവാന്‍. കോളിഫ്ലവറിൽ കലോറി തീരെ കുറവാണ്. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയില്‍ കോളിഫഌവറും ഉള്‍പ്പെടുത്താം.

തുടർച്ചയായി ക്ഷീണം അനുഭവപ്പെടുന്നുണ്ടോ..? എങ്കിൽ ഇത് തീർച്ചയായും വായിക്കുക

തുടര്‍ച്ചയായുണ്ടാവുന്ന ക്ഷീണം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പലവിധ രോഗങ്ങള്‍ കൊണ്ടാവാം ക്ഷീണം അനുഭവപ്പെടുന്നത്. അതു കൊണ്ട് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ക്ഷീണം അനുഭവപ്പെടുന്നവര്‍ തീര്‍ച്ചയായും ഡോക്ടറെ കാണിക്കേണ്ടതുണ്ട്. ക്ഷീണം വരുന്നതിന് പല കാരണങ്ങളുണ്ട്. വിളര്‍ച്ച, ഹൃദ്രോഗം, ഹോര്‍മോണ്‍ തകരാറുകള്‍, അര്‍ബുദം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമായും ക്ഷീണം കണ്ടുവരുന്നു. ഉറക്കകുറവും മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന ജീവിതശൈലിയും ഇതിനുകാരണമാണ്. ഭക്ഷണത്തിലൂടെ ആവശ്യത്തിന് ഇരുമ്പിന്റെ അംശം ലഭിക്കാതെ വരുന്നതാണ് വിളര്‍ച്ച്ക്ക് കാരണം. ദിവസം കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്. അതുപോലെ ദിവസേനയുള്ള വ്യായാമം ശരീരത്തിന് ഉന്‍മേഷം പകരും. ഇലക്കറികളും പഴങ്ങളും നിത്യേനയുള്ള ഭക്ഷണത്തിന്റെ ഭാഗമാക്കണം. മദ്യം, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളും വര്‍ജിക്കണം. ഫാസ്റ്റ് ഫുഡുകള്‍ പരമാവധി അകറ്റി നിര്‍ത്തുന്നതാണ് നല്ലത്. വശ്യത്തിന് വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വിവിധ തരം ജ്യൂസുകള്‍ കഴിക്കുന്നതും നല്ലതാണ്. ഇത്തരം ശ്രദ്ധ ജീവിതത്തില്‍ വെച്ചു പുലര്‍ത്തുകയാണെങ്കില്‍ ക്ഷീണം പമ്പകടക്കും

ചെറിയ കരുതൽ മതി പ്രമേഹം തടയാൻ

ഇന്നു പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്ന പ്രശ്നമാണ് പ്രമേഹം. വൈകുന്തോരും മാറ്റാൻ പ്രയാസമുള്ള ആരോഗ്യപ്രശ്നം കൂടിയാണിത്. പ്രമേഹം തടയുന്നതിനായി ഭക്ഷണത്തിൽ ചില മാറ്റങ്ങൾ പ്രാവർത്തികമാക്കിയാൽ മാത്രം മതി. നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ ചായക്കു പ്രമേഹത്തെ തടയാൻ കഴിയും. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിവുള്ള ടാനിൻ, കാറ്റെചിൻ തുടങ്ങിയവ ചായയിൽ അടങ്ങിയിട്ടുണ്ട്. ഫൈബറിന്റെ അളവ് കൂടുതലുള്ള ആപ്പിൾ, മാമ്പഴം പോലുള്ള പഴവർഗ്ഗങ്ങൾ പ്രമേഹത്തെ ചെറുക്കാൻ ഏറെ സഹായിക്കും. നിത്യവും ഒരു ആപ്പിളോ 100 ഗ്രാം മാമ്പഴമോ ഉത്തമം. പച്ചക്കറികളുടെ കൂടുതലുള്ള ഉപയോഗം ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും, പ്രത്യേകിച്ചു കോവയ്ക്കക്ക്. കോവയ്ക്കക്ക് പാൻക്രിയാസിലെ ബീറ്റകോശങ്ങളെ ഉത്തേജിപ്പിക്കാനും തുടർന്ന് കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കാനും കഴിവുണ്ട്. ദിവസവും 100 ഗ്രാം കോവയ്ക്ക ഉപയോഗികുന്നത് ഉചിതം.

Saturday, January 9, 2016

മുഖത്തിന്‌ നിറം കിട്ടാൻ ഈ 5 കാര്യങ്ങൾ ചെയ്യുക

നിറമുള്ളവർക്കും ഇല്ലാത്തവർക്കും എല്ലാം അല്പം കൂടി നിറം കിട്ടിയിരുന്നെങ്കിൽ എന്നാണ് ആഗ്രഹം . പല കാരണങ്ങൾ കൊണ്ടും നിറം കുറയാം. വെയിൽ എല്ക്കുന്നത് ഉൾപ്പെടെ . എന്നാൽ സ്വഭവിക നിറം വീണ്ടുകിട്ടാൻ ചില മാർഗങ്ങൾ .. വെള്ളരി, കുക്കുമ്പര്‍ എന്നിവയുടെ നീരിന് ബ്ലീച്ചിംഗ് ഗുണമുണ്ട്. ഇത് മുഖത്തു പുരട്ടുന്നതും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും. പകുതി ചെറുനാരങ്ങയെടുത്ത് മുഖത്ത് അല്‍പനേരം മസാജ് ചെയ്യുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ചെറുനാരങ്ങാനീരും തേനും ചേര്‍ത്തു മുഖത്തു പുരട്ടുന്നതും നല്ലതു തന്നെ. പുളിച്ച തൈര് അല്ലെങ്കില്‍ മോര് മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കുന്നത് ബ്ലീച്ചിംഗ് ഗുണം കൊണ്ടാണ്. മുഖത്തെ പാടുകള്‍ മാറ്റാനും ഇത് ഏറെ നല്ലതാണ്. ഓട്‌സ് പൊടിച്ച് തൈരില്‍ കലക്കി മുഖത്തു പുരട്ടുക. ഇത് മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ ഗുണകരമാണ്. തേന്‍ തക്കാളി നീര്, പാല്‍പ്പാട, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നിറം നല്‍കും. മഞ്ഞള്‍ പാലിലോ തൈരിലോ കലര്‍ത്തി പുരട്ടുന്നത് നല്ലതാണ് . ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് പാലിലോ തൈരിലോ കലക്കി മുഖത്തു പുരട്ടുന്നത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കും. പനിനീര് മുള്‍ത്താണി മിട്ടി, ചന്ദനപ്പൊടി, പനിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിയ്ക്കും. മുഖത്തെ പാടുകള്‍ മാറാനും ഇത് സഹായകമാണ്. 1. മഞ്ഞൾപ്പൊടി നാരാങ്ങനീരും തൈരും ചേർത്ത് മുഖത്ത് പുരട്ടിയാൽ നിറം ലഭിക്കും. ഓറഞ്ച് ചർമ്മത്തിന് നിറം നൽകുന്ന കാര്യത്തിൽ ഒന്നാമനാണ്‌. 2. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരിൽ ചേർത്ത് മുഖത്ത് പുരട്ടാം. 3. ഉരുളക്കിഴങ്ങും നല്ലൊരു ബ്ലീച്ചിംഗ് എജന്റ്റ് ആണ്. ഉരുളക്കിഴങ്ങ് അരച്ച് മുഖത്ത് പുരട്ടിയാൽ നിറം വർദ്ധിക്കും. 4. വെള്ളരിക്കാനീരും തേനും ചേർത്ത് മുഖത്തു പുരട്ടുന്നതും നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു വഴിയാണ്. 5. ബദാം അരച്ച് പച്ചപ്പാലിൽ കലക്കി മുഖത്ത് പുരട്ടുന്നത് നിറം കൂട്ടും. മുഖത്ത് കറുത്ത പാടുകളുണ്ടെങ്കിൽ മാറുകയും ചെയ്യും.

കാഴ്ചയ്ക്ക് സുന്ദരനല്ല, പക്ഷേ ക്യാന്‍സര്‍ തടയും

Published: Thursday, January 7, 2016, 13:00 [IST] Give your rating: സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ ഷെയര്‍ ട്വീറ്റ് ഷെയര്‍ അഭിപ്രായം (0) മെയില്‍ നമ്മുടെ നാട്ടില്‍ സ്ഥിരമായി ലഭിയ്ക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്. അതുകൊണ്ടു തന്നെ അതിനു നമ്മള്‍ അത്ര വിലയേ കണക്കാക്കിയിട്ടുള്ളൂ. എന്നാല്‍ പലപ്പോഴും നമ്മള്‍ അവഗണിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കായിരിക്കും ഏറ്റവും കൂടുതല്‍ നമ്മളെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ ചെലുത്താന്‍ കഴിയുന്നത്. രുചിയില്‍ മാത്രമല്ല ഗുണത്തിലും മുന്നിലാണ് മധുരക്കിഴങ്ങെന്നതാണ് ക്യാന്‍സറിനെ തടാന്‍ മധുരക്കിഴങ്ങിനു കഴിയുമെന്നാണ് അടുത്തിടെ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കാഴ്ചയ്ക്ക് അത്ര സുന്ദരനല്ലെങ്കിലും മധുരക്കിഴങ്ങിനുള്ള ഗുണം നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ്. ക്യാന്‍സര്‍ പ്രതിരോധിയ്ക്കാനുള്ള മധുരക്കിഴങ്ങിന്റെ കഴിവിനെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെ ഇപ്പോള്‍ എല്ലാവരുടേയും ഭക്ഷണക്രമത്തിലെ നിത്യ വിഭവമായി മാറിയിരിക്കുകയാണ് മധുരക്കിഴങ്ങ്. ധുരക്കിഴങ്ങിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ സി എന്നിവയും ബീറ്റആ കരോട്ടിനുമാണ് ക്യാന്‍സര്‍ തടയുന്നത്. ക്യാന്‍സര്‍ തടയുക എന്നതു മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യ കാര്യത്തിലും മധുരക്കിഴങ്ങ് ഭയങ്കര സംഭവമാണ്. കലോറി താഴ്ന്നതിനാല്‍ അമിതവണ്ണമെന്ന വില്ലനേയും ഇനി പേടിക്കേണ്ട. എങ്കിലും ക്യാന്‍സര്‍ പ്രതിരോധ ശേഷിയാണ് ഹൈലൈറ്റ് ചെയ്ത് നില്‍ക്കുന്നത് എന്നതാണ് കാര്യം. ക്യാന്‍സറിനെ തുരത്താന്‍ വെളുത്ത നിറം ബെസ്റ്റാ കിഡ്‌നി ക്യാന്‍സര്‍, രക്താര്‍ബുദം, സ്തനാര്‍ബുദം, ഗര്‍ഭാശയത്തിലെ ക്യാന്‍സര്‍, ലിവര്‍ ക്യാന്‍സര്‍, ശ്വാസകോശാര്‍ബുദം തുടങ്ങിയവയെല്ലാം നേരിടാന്‍ മധുരക്കിഴങ്ങിനു കഴിയും. സ്വീറ്റ് പൊട്ടറ്റോ എന്നാണ് പേരെങ്കിലും പ്രമേഹത്തെ നിയന്ത്രിക്കാനും മധുരക്കിഴങ്ങിന് കഴിയും. മത്രമല്ല പ്രായമാകുന്നതിന്റെ എല്ലാ തരത്തിലുള്ള ലക്ഷണങ്ങളേയും മധുരക്കിഴങ്ങ് നിശ്ശേഷം തുടച്ചു മാറ്റും. കാര്‍ബോ ഹൈഡ്രേറ്റ് കലവറയാണെന്നതിനാല്‍ ഓര്‍മ്മശക്തിയേയും സഹായിക്കുന്നു.

ഒരു മനുഷ്യന്‍ ദിവസം ഒരു ആറ് മണിക്കൂര്‍ എങ്കിലും ഉറങ്ങണമൊണ് കണക്ക്. ഉറക്കമില്ലായ്മ ഒരു വലിയ ആരോഗ്യപ്രശ്‌നം തെയാണ്

ഒരു മനുഷ്യന്‍ ദിവസം ഒരു ആറ് മണിക്കൂര്‍ എങ്കിലും ഉറങ്ങണമൊണ് കണക്ക്. ഉറക്കമില്ലായ്മ ഒരു വലിയ ആരോഗ്യപ്രശ്‌നം തെയാണ്. ശരീരത്തിന് ഏറെ ആവശ്യമായ ഉറക്കം, വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം ഇവയുടെ താളം തെറ്റലുകളില്‍ നിന്നാണ് രോഗത്തിലേക്ക് ശരീരത്തെ കൊണ്ട് എത്തിക്കുന്നത.് പ്രത്യേകിച്ചും ഉറക്കം ശാരീരിക ഉന്മേഷത്തിനും മാനസിക ഉണര്‍വിനും വളരെ പ്രധാന സ്ഥാനം വഹിക്കുന്നു. നമ്മളില്‍ പലരും ഉറക്കമില്ലായ്മ പരാതിയായി പറയാറുണ്ടെങ്കിലും അത് അത്രകണ്ട് ഗൗരവമായി എടുക്കാറില്ലയെതാണ് സത്യം. എന്നാല്‍ ഈ ഉറക്കമില്ലായ്മ ശാരീരികവും അസ്വാസ്ഥതകളും മാനസിക പിരിമുറുക്കവും ഉണ്ടാക്കവുന്നതാണ്. ഉറക്കമില്ലായ്മയുടെ കാരണങ്ങള്‍ 1. കാലാവസ്ഥയുടെ മാറ്റം 2. ആഹാരക്രമത്തില്‍ വ വ്യത്യാസം 3. ചില മരുുകളുടെ ഉപയോഗം 4. ഉല്‍കണ്ഠ, ആദി 5. ചില അസുഖങ്ങളുടെ ഭാഗമായി ഉറക്കമില്ലായ്മ അനുഭവപ്പെടാം. ആയൂര്‍വേദ ചികിത്സയും ഉറക്കമില്ലായ്മയും 1. തൈര് കുടിക്കുക, ശരീരം തിരുമ്മുക, എരുമപ്പാല്‍ കുടിക്കുക, തേച്ചു കുളിക്കുക എിവ നല്ല ഉറക്കം ലഭിക്കുതാണ്. 2. തണുത്ത എണ്ണ തലയില്‍ തേയ്ക്കുക. ശിരോവസ്തിധാര എിവ ഉചിതമായ ഔഷധങ്ങള്‍ ഉപയോഗിച്ച് നടത്തുത് സങ്കീര്‍ണ്ണമായ ഉറക്കമില്ലായ്മയ്ക്ക് പ്രയോജന പ്രദമാണ്. ബ്രഹ്മിഘൃതം, ബ്രഹ്മിതൈലം എിവയും വളരെയധികം പ്രയോജനപ്രദമാണ്. 3. വെണ്ണയും പാലും ചേര്‍ത്ത് ചാലിച്ച് തലയിലിടുത് നല്ലതാണ്. 4. തുംഗദ്രുമാദി എണ്ണ, ആറുകാലാദി എണ്ണ എിവയിലൊന്ന് തലയില്‍ തേച്ചു കുളിക്കുതും ഉത്തമമാണ്. 5. നെല്ലിക്കയുടെ നീര് 20 മില്ലി വീതം ദിവസവും സേവിക്കുത് പ്രയോജനപ്രദമാണ്. 6. ചുവുള്ളി രണ്ടോ മൂന്നോ എണ്ണം കിടക്കാന്‍ നേരത്ത് ചവച്ചരച്ച് കഴിക്കുക. 7. ശരിയായ ദഹനം ഉറപ്പു വരുത്തുക 8. കൂവളത്തിന്‍ വേര് അരച്ച് വെണ്ണയും ചേര്‍ത്ത് ഉള്ളം കാലില്‍ പുരട്ടി കിടക്കുക. 9. കുമ്പളങ്ങാ നീര് 50 മില്ലി വീതം അല്‍പ്പം ചെറു തേനും ചേര്‍ത്ത് വെറും വയറ്റില്‍ സേവിക്കുകയും ചെയ്യുന്നത് നല്ലതാണ്. 10. അമിതമായ കാപ്പി, ചായ, പുകവലി എന്നിവ ഉപേക്ഷിക്കുക.

Friday, January 8, 2016

തടി കുറയ്ക്കാന്‍ കറിവേപ്പില ജ്യൂസോ?

വീട്ടുവളപ്പിലെ നാടന്‍ മരുന്നാണ് കറിവേപ്പില, കറികളില്‍ മാത്രമല്ല കറിവേപ്പിലയുടെ ഉപയോഗം സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനും ആരോഗ്യത്തിനും എല്ലാം കറിവേപ്പില ഉപയോഗിക്കും. പല വിധത്തിലുള്ള അസുഖങ്ങള്‍ക്ക് കറിവേപ്പില മരുന്നാണ്, എന്നാല്‍ പലപ്പോഴും പലരും പറയും കറിവേപ്പിലയുടെ ഗതി വരുത്തരുതെന്ന്. കറിയില്‍ നിന്നും എത്ര ആരോഗ്യം തരുമെന്നു പറഞ്ഞാലും കറിവേപ്പില എടുത്തു കളയുന്ന സ്വഭാവമാണ് നമുക്കുള്ളത്. എന്നാല്‍ ഇനി അമിതവണ്ണത്തേയും കുടവയറിനേയും ചെറുക്കാന്‍ കറിവേപ്പിലയ്ക്കു കഴിയുമെന്നാണ് പറയുന്നത്. പറച്ചില്‍ മാത്രമല്ല ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ് ഇത്. ഏറ്റവും കൂടുതല്‍ കറിവേപ്പില ഉപയോഗിക്കുന്നത് നമ്മള്‍ മലയാളികളാണ് എന്നതും സത്യം. എന്നാല്‍ തടി കുറയ്ക്കാന്‍ വേണ്ടി കറിവേപ്പില അങ്ങിനെ ഇങ്ങനെ ഒന്നും ഉപയോഗിക്കാന്‍ പാടില്ല. കറിവേപ്പില ജ്യൂസ് ആണ് തടി കുറഞ്ഞ് ആലിലവയറാവാന്‍ നമ്മള്‍ കഴിക്കേണ് ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് കറിവേപ്പില. കറിവേപ്പില മിക്‌സിയിലിട്ട് പൊടിച്ച ശേഷം ഇത് വെള്ളത്തില്‍ കലര്‍ത്തുക. ഇതിലേക്ക് അല്‍പം തേനും നാരങ്ങാനീരും മിക്‌സ് ചെയ്ത് എന്നും രാവിലെ കഴിയ്ക്കാം. ദിവസവും കഴിച്ചാല്‍ ശരീരഭാരവും കുടവയറും ഇല്ലാതാവും എന്ന കാര്യം ഉറപ്പ്. അതല്ലെങ്കില്‍ എന്നും രാവിലെ പത്തോ പന്ത്രണ്ടോ കറിവേപ്പില കഴിയ്ക്കാന്‍ ശ്രമിച്ചാല്‍ മതി. ഒരു മാസത്തിനുള്ളില്‍ തടി കുറഞ്ഞ് നിങ്ങള്‍ മെലിഞ്ഞ് സുന്ദരിയാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. കൊളസ്‌ട്രോള്‍ കുറയ്ക്കും അത്ഭുത പാനീയം കറിവേപ്പില ജ്യൂസ് കഴിക്കുന്നതിലൂടെ ശരീരത്തിലടിഞ്ഞു കൂടിയിട്ടുള്ള വിഷാംശങ്ങള്‍ പുറത്തു പോകുന്നു. മാത്രമല്ല കൊഴുപ്പ് കുറയുന്നതിനും കറിവേപ്പില സഹായിക്കുന്നു. ആയുര്‍വ്വേദങ്ങളില്‍ തടി കുറയ്ക്കാന്‍ പറയുന്ന ഏറ്റവും ഉത്തമമായ ഒരു ഔഷധമാണ് കറിവേപ്പില Read more at: http://malayalam.boldsky.com/health/wellness/2016/curry-leaves-juice-for-weight-loss-011260.html

ജിഞ്ചർ ടീ കുടിച്ചിട്ടുണ്ടോ?

തണുപ്പ് കാലത്ത് കുടിക്കാവുന്ന ഒന്നാണ് ജിഞ്ചർ ടീ. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും. ക്തയോട്ടം കൂട്ടും ജിഞ്ചര്‍ ടീയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ ,ധാതുലവണങ്ങള്‍, അമിനോ ആസിഡുകള്‍ എന്നിവ രക്തയോട്ടം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്‌ക്കുകയും ചെയ്യും. രക്തക്കുഴലുകളില്‍ കൊഴുപ്പ്‌ അടിയുന്നത്‌ തടയാനും ഇഞ്ചിക്ക്‌ കഴിയും. ആര്‍ത്തവത്തോട്‌ അനുബന്ധിച്ച്‌ ഉണ്ടാകുന്ന കഠിനമായ വേദനയ്ക്ക് ശമനമേകാൻ ജിഞ്ചർടീയ്ക്ക് സാധിക്കും. ചൂടുള്ള ജിഞ്ചര്‍ ടീയില്‍ ഒരു ടവല്‍ മുക്കി അടിവയറ്റില്‍ പുരട്ടുക. ഇത്‌ വേദന കുറയാനും പേശികള്‍ അയയാനും സഹായിക്കും. ഈ സമയത്ത്‌ തന്നെ തേന്‍ ചേര്‍ത്ത്‌ ഒരു ഗ്ലാസ്‌ ജിഞ്ചര്‍ ടീ കുടിക്കുക. യാത്രയ്‌ക്ക്‌ മുമ്പ്‌ ഒരു ഗ്ലാസ്‌ ജിഞ്ചര്‍ ടീ കുടിക്കുന്നത്‌, ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാകാതിരിക്കാന്‍ സഹായിക്കും. ദഹനം, പോഷകാംശങ്ങളുടെ ആഗിരണം എന്നിവ മെച്ചപ്പെടുത്താന്‍ ജിഞ്ചര്‍ ടീക്ക്‌ കഴിയും. അമിതമായി ആഹാരം കഴിച്ചത്‌ മൂലം വയര്‍ വീര്‍ത്താല്‍ ജിഞ്ചര്‍ ടീ കുടിക്കുന്നത് ആശ്വാസം പകരും. അലര്‍ജിയുടെ ഫലമായി ഉണ്ടാകുന്ന ശ്വാസകോശ പ്രശ്‌നങ്ങളില്‍ നിന്നും .മൂക്കടപ്പിനും ആശ്വാസം നല്‍കാന്‍ ജിഞ്ചര്‍ ടീക്ക്‌ കഴിയും.

മുരിങ്ങ ഇലയുടെ ഗുണങ്ങൾ അറിയുമോ..?

മുരിങ്ങയും ചീരയും തോരനും നിത്യ ഭക്ഷണത്തിന്റെഭാഗമായിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. തൊടിയിലും പറമ്പിലും നട്ടുപിടിപ്പിച്ച ചെടികളില്‍ നിന്ന് പറിച്ചെടുത്ത കീടനാശിനിയേതുമില്ലാത്ത ഫ്രഷ് ഇലകള്‍ കറിവെച്ചും ഉപ്പേരിയുണ്ടാക്കിയും നമ്മുടെ പഴയ തലമുറ ഭക്ഷണം പോഷക സമൃദ്ധമാക്കി. പക്ഷെ ഇന്ന് മലയാളിയുടെ ഭക്ഷണ ശീലം ഏറെ മാറിപ്പോയി. ചിക്കനും ബര്‍ഗറുമില്ലാത്ത ഭക്ഷണം നമുക്കിന്ന് ഇല്ലെന്ന് തന്നെ പറയാം. ഇലകളും പച്ചക്കറികളും തീന്‍മേശയില്‍ കാണുന്നത് തന്നെ പുതിയ തലമുറക്ക് ഇഷ്ടമല്ല. അവയൊന്നും തന്‍െറ പാത്രത്തില്‍ വീഴാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധ വെക്കും. എന്നാല്‍ മന:പൂര്‍വം നമ്മുടെ ഭക്ഷണ ശീലങ്ങള്‍ ക്രമീകരിക്കേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. അവയില്‍ ഉള്‍പ്പെടുത്തേണ്ട വളരെ പ്രധാനപ്പെട്ട ഇനമാണ് ഇലക്കറികള്‍. പ്രത്യേകിച്ചും മുരിങ്ങയില. വിററാമിനുകളുടെയും ഇരുമ്പിന്റെും ഫോസ്ഫറസിന്റെും കലവറ തന്നെയാണ് മുരിങ്ങയില. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ എന്നിവ അതില്‍ അടങ്ങിയിരിക്കുന്നു. പാലില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ രണ്ട് മടങ്ങ് കാല്‍സ്യവും ചീരയിലുള്ളതിനേക്കാള്‍ മൂന്നിരട്ടി ഇരുമ്പും മുരിങ്ങയില്‍ ഉണ്ട്. ഇതോടൊപ്പം ശരിയായ ശോധനക്കും മുരിങ്ങയില ഉപകരിക്കും. ആയുര്‍വേദത്തില്‍ നിരവധി ഔധങ്ങളില്‍ മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. ചര്‍മ സംരക്ഷണത്തിനും മുരിങ്ങയില നല്ലതാണ്. ഇല മാത്രമല്ല മുരിങ്ങക്കായയും അതിന്‍െറ വിത്തും പോഷക സമ്പന്നം തന്നെയാണ്. മുരിങ്ങയില നീര് രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ നല്ലതാണ്. മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധി ശക്തി വര്‍ധിക്കുന്നതിന് സഹായിക്കുമെന്നും പഴമക്കാര്‍ പറയുന്നു. പാലിലും കോഴിമുട്ടയിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീനും മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകം പരിചണമൊന്നുമില്ലാതെ വളരുന്ന ചെടിയാണ് മുരിങ്ങ. നമ്മുടെ വീട്ടുമുറ്റത്ത് മുരിങ്ങ നട്ടുപിടിപ്പിച്ചാല്‍ വിഷമില്ലാത്ത പുത്തന്‍ ഇലകള്‍ കൊണ്ട് നമുക്ക് ആഹാരം പോഷകസമൃദ്ധമാക്കാം. ഒപ്പം ആരോഗ്യവും സംരക്ഷിക്കാം

നിങ്ങൾ ഇയർ ബഡ്സ് ഉപയോഗിക്കാറുണ്ടോ എങ്കിൽ തീർച്ചയായും വായിക്കുക

ചെവിക്കായം നീക്കാനാണ് പ്രധാനമായും ഇയർ ബഡ്ഡുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഈ ചെവിക്കായം നമ്മുടെ ശത്രുവല്ല, മിത്രമാണ്. ചെവിക്കുള്ളിലെ അഴുക്കും പൊടിയും പുറത്തുകളയാനുള്ള ചെവിയുടെ സ്വാഭാവികമായ ശുചീകരണ പ്രക്രിയയാണ് ചെവിക്കായം. സാധാരണഗതിയിൽ ചെവിക്കായം തനിയെ പുറത്തു പോകും. ബഡ്സ് ചെവിയിലേക്ക് കയറ്റുമ്പോൾ ചെവിക്കായം കൂടൂതൽ ഉള്ളിലേക്ക് കയറി പോകാൻസാധ്യതയുണ്ട്. മാത്രമല്ല ബഡ്ഡിന്റെ അറ്റത്തുള്ള പഞ്ഞി ചെവിക്കകത്തു തങ്ങി നിൽക്കാനോ ടിംബാനിക്ക് മെംബറേനു പോറൽ വീഴാനോ സാധ്യതയുണ്ട്. ചെവിക്കായം ഒരു ഡോക്ടറുടെ സഹായത്തോടെ നീക്കം ചെയ്യുന്നതാണ് നല്ലത്. വാക്സ് ഹുക്ക് എന്ന ഉപകരണം കൊണ്ട് തോണ്ടിയെടുത്തോ സിറിഞ്ചിലൂടെ ശരീരതാപനിലയ്ക്ക് തുല്യമായ ചൂടിലുള്ള വെള്ളം (ഉപ്പ് വെള്ളവും ഉപയോഗിക്കും )ചെവിയുടെ അകത്തേക്ക് ചീറ്റിക്കുന്ന സിറിഞ്ചിങ് രീതിയിലൂടെയോ ചെവിക്കായം കളയാം. ഒപിയിൽ തന്നെ ചെയ്യാവുന്നതാണീ രീതികൾ. വെള്ളം അധികം കുടിക്കാതെ ശരീരത്തിലെ ഈർപ്പം കുറയുക. കൂടുതൽ സമയം എസിയിൽ ഇരിക്കുക, വരണ്ട കാലാവസ്ഥ തുടങ്ങിയ കാരണങ്ങളാണ് ചെവിക്കായം കട്ടി പിടിക്കാൻ കാരണം. ചെവിയുടെ പുറത്തു കാണുന്ന ഭാഗമാണ് ബഡ്സ് ഉപയോഗിച്ചു വൃത്തിയാക്കേണ്ടത്. കഴിവതും മെഡിക്കൽ ഷോപ്പുകളിൽ നിന്നുള്ള ബഡ്സുകൾ വാങ്ങുക. കൈകൾ നല്ലതുപോലെ വൃത്തിയാക്കിയതിനുശേമേ ബഡ്സ് ഉപയോഗിക്കാവൂ.

Thursday, January 7, 2016

സ്ത്രീ മനസിലെ ഉത്തമനായ ലൈംഗിക പുരുഷന്‍ എങ്ങനെയാകണം

തന്റെ ലൈംഗികതയെ മനസിലാക്കുന്ന ആളായിരിക്കണം പങ്കാളി യെ ന്നാഗ്രഹിക്കാത്ത സ്ത്രീപുരുഷന്മാര്‍ ഉണ്ടാകില്ല. പുരുഷ പങ്കാളിക്കു വേണ്ട ഗുണങ്ങളും രീതികളും സ്ത്രീകള്‍ തന്നെ നിശ്ചയിച്ചാലോ- 8 പ്രമുഖ വനിതകള്‍ അഭിപ്രായം പറയുന്നു. സ്കൂളില്‍ പുതിയതായി എത്തിയ സൈനബ ടീച്ചര്‍ക്ക് പൊടിമീശ യു ണ്ടെന്ന് അധ്യാപകനായ ബാബു തന്റെ ഭാര്യയോടു പറഞ്ഞത് രണ്ടു രണ്ടര വര്‍ഷം മുമ്പാണ്. ബാബു സാര്‍ സ്കൂളില്‍ നിന്നും വീട്ടിലേക്കു മടങ്ങിയെത്തുമ്പോള്‍ നേരമിരുട്ടും. പതിവു പോലെ ഒരു ദിവസം നേരമിരട്ടിയ നേരത്ത് അദ്ദേഹം ബൈക്കോടിച്ച് വീട്ടിലേക്കെത്തി. വീടി ന്റെ അറ്റകുറ്റ പണികള്‍ക്കായി മുറ്റത്ത് കുറച്ച് ഇഷ്ടിക ഇറക്കി വച്ചിരുന്നത് ബാബു സാര്‍ അറിഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായി മുന്നില്‍ കണ്ട ഇഷ്ടികയില്‍ ബൈക്ക് ഇടിച്ചു മറിഞ്ഞു. ഇഷ്ടിക ഇരിക്കുന്ന കാര്യം മുന്‍കൂട്ടി അറിയാത്തതില്‍ ഭാര്യയെ ബാബുസാര്‍ കുറേ വഴക്കു പറഞ്ഞു. പെട്ടന്ന് ഭാര്യ പറഞ്ഞു. 'അതേ, സൈനബ ടീച്ചറിന്റെ പൊടിമീശ കാണാന്‍ കണ്ണുള്ളയാള്‍ക്ക് ഇഷ്ടിക കാണാന്‍ പറ്റതിരുന്നത് എന്റെ തെറ്റാണോ..? ബാബുസാര്‍ തലയ്ക്കടിയേറ്റവനെപ്പോലെ സ്തംഭിച്ചുപോയി.... സ്ത്രീയും പുരുഷനും തമ്മില്‍ ശാരീരികമായി എത്രമാതം അന്തരമു ണ്ടോ അതിനേക്കാളും വരും മാനസികമായ വ്യത്യാസങ്ങള്‍. സൈനബ ടീച്ചറിന്റെ പൊടി മീശിയെക്കുറിച്ചുള്ള ഭര്‍ത്താവിന്റെ നിര്‍ദോഷമായ ഒരു കമന്റ് വര്‍ഷങ്ങള്‍ കഴിഞ്ഞും ഒാര്‍ത്തിരിക്കുന്ന ഭാര്യയുടെ മാനസി ക ലോകം ഒരുവിധം ഭര്‍ത്താക്കന്മാര്‍ക്കൊന്നും മനസിലാവില്ല. പുരുഷന്റെ ലൈംഗികതയിലെ ഏറ്റവും വലിയ പോരായ്മയും ഈ മനസിലാക്കലിന്റെ കുറവു തന്നെ. സെക്സില്‍ തന്റെ പങ്കാളിയുടെ മനസും അവളുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും പുരുഷന്മാരില്‍ മിക്കവര്‍ക്കും മനസിലാകാതെ പോവുകയോ അല്ലെങ്കില്‍ അവയ്ക്ക് അര്‍ഹമായ പരിഗണനകൊടുക്കാതെ പോവുകയോ ചെയ്യുന്നതാണ് ദാമ്പത്യത്തിലെ പല അസ്വാരസ്യങ്ങളുടെയും അടിസ്ഥാന കാരണം. ജൈവികമായ വ്യതിയാനം കൊണ്ടു തന്നെ പുരുഷനു പ്രണയവും കാമവും വ്യത്യസ്തമായി അനുഭവിക്കാനാവും. പ്രണയം ഒട്ടുമില്ലെങ്കി ലും പുരുഷനു ലൈംഗികത ആസ്വധിക്കാനാവും. എന്നാല്‍ സ്ത്രീയ്ക്കാ കട്ടെ നല്ല ലൈംഗികാസ്വാദനത്തിന് ആദ്യം സ്നേഹം വേണം. അതിനെ പിന്‍പറ്റി വരുന്ന കാമമാണ് അവളെ ശരിക്കും കീഴടക്കുന്നത്... ലൈംഗി കതയില്‍ സ്ത്രീയുടെ മനസ് എന്താണ്? പുരുഷനില്‍ നിന്നും അവള്‍ ആഗ്രഹിക്കുന്നതെന്താണ്... സെക്സില്‍ അവളുടെ മുന്‍ഗണനകള്‍ എന്തൊക്കെയാണ്? പുരുഷന്‍ എക്കാലവും അറിയാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ അവന്‍ മനസിലാക്കാന്‍ ശ്രമിക്കാത്ത ഇത്തരം ചോദ്യങ്ങള്‍ക്കു മറുപടി നല്‍കേണ്ടത് സ്ത്രീകളാണ്. മനശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നാലു വിദഗ്ധ വനിതകളും പുരുഷന്‍ അറിയേണ്ട സ്ത്രീലൈംഗികതയെക്കു റിച്ച് തുറന്നു പറയാന്‍ ധൈര്യം കാട്ടിയ മറ്റ് നാലു വനിതകളും പെണ്‍ മനസ്സ് തുറന്നു കാട്ടുന്നു... ആണായിപ്പിറന്നവരെല്ലാം അറിഞ്ഞിരിക്കേ ണ്ട കാര്യങ്ങളാണിത്.

നിങ്ങൾക്കും വയർ കുറയ്ക്കാം വെറും ഒരു ആഴ്ച കൊണ്ട്

ശരീരത്തിന്റെ ഏതു ഭാഗത്തുള്ള കൊഴുപ്പിനേക്കാളും പോകുവാന്‍ ബുദ്ധിമുട്ടുള്ള കൊഴുപ്പ് വയറ്റിലേതാണ്. ശരീരഭംഗിയെ ബാധിയ്ക്കുക മാത്രമല്ല, ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുകയും ചെയ്യുന്ന ഒന്നാണ് വയറ്റിലെ കൊഴുപ്പ്. ഒരാഴ്ച കൊണ്ട് വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ. പഞ്ചസാര വയറ്റിലെ കൊഴുപ്പൊഴിവാക്കാനുള്ള ഒരു പ്രധാന വഴി പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുകയെന്നതാണ്. മധുരം ഉപേക്ഷിയ്ക്കുകയെന്ന ചുരുക്കത്തില്‍ പറയാം. ഇവയടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിയ്ക്കുക. വെജിറ്റേറിയന്‍ ഭക്ഷണം നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വയറ്റിലെ കൊഴുപ്പു കൂട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതുപേക്ഷിച്ച് വെജിറ്റേറിയന്‍ ഭക്ഷണത്തിലേയ്ക്കു തിരിയുക. വ്യായാമങ്ങള്‍ ഒരാഴചത്തേയ്ക്ക് ദിവസം രണ്ടു മണിക്കൂര്‍ വച്ചെങ്കിലും വ്യായാമങ്ങള്‍ ചെയ്യുക. വയര്‍ കുറയാന്‍ സഹായിക്കുന്ന ക്രഞ്ചസ് മുക്കാല്‍ മണിക്കൂറെങ്കിലും വേണം. ഇത് ഫലം നല്‍കും. പ്രോട്ടീന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളെ വിഘടിപ്പിയ്ക്കാന്‍ ശരീരത്തിന് കൊഴുപ്പുപയോഗിയ്‌ക്കേണ്ടി വരും. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇത് വയര്‍ കുറയാന്‍ സഹായിക്കും. ചെറുനാരങ്ങാവെള്ളം ചെറുനാരങ്ങാവെള്ളം കുടിയ്ക്കുക. ഇത് വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ്. ഉപ്പ് ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത് തടി കൂടുതലാക്കും. ഇത് ശരീരത്തില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ ഇട വരുത്തും. ശരീരം തടിച്ചതായി തോന്നുതും വെള്ളം വയറ്റിലെ കൊഴുപ്പു നീക്കാനുള്ള ഒരു മാര്‍ഗമാണ് ധാരാളം വെള്ളം കുടിയ്ക്കുകയെന്നത്. ഇതുവഴി ശരീരത്തിലെ വിഷാംശം, കൊഴുപ്പ് എന്നിവ നീക്കും. സാലഡുകള്‍ സാലഡുകള്‍ ധാരാളം കഴിയ്ക്കുക. ഇത് വയറ്റിലെ കൊഴുപ്പൊഴിവാക്കാനുള്ള നല്ലൊരു വഴിയാണ്. ഭക്ഷണത്തിന്റെ അളവു കുറയ്ക്കാനും അതേ സമയം വിശപ്പു കുറയ്ക്കാനും ഇത് സഹായിക്കും. നേരത്തേയുള്ള അത്താഴം വയര്‍ കുറയ്ക്കുന്നതില്‍ ഒരു പ്രധാന കാര്യമാണ് നേരത്തേയുള്ള അത്താഴം. കിടക്കാന്‍ പോകുന്നതിന് 3 മണിക്കൂര്‍ മുമ്പ് പോഷകസമ്പന്നമായ അത്താഴം കഴിക്കുന്നത് മികച്ച ഫലം നല്കുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. പഴങ്ങള്‍ ഓരോ കാലത്തും ലഭ്യമാകുന്ന പഴങ്ങള്‍ ആഹാരത്തിലുള്‍പ്പെടുത്തുക. ധാരാളം ഫൈബര്‍ അടങ്ങിയ പഴങ്ങള്‍ മികച്ച ദഹനത്തിനും, ദഹന ശേഷമുള്ള ഭക്ഷണാവശിഷ്ടങ്ങളെ പുറന്തള്ളാനും സഹായിക്കും. ഗോതമ്പ്‌ ചോറിന് പകരം ഗോതമ്പിലേയ്ക്കു തിരിയുക. ഒരാഴ്ചത്തേയ്ക്ക് അരിഭക്ഷണം പൂര്‍ണമായും ഉപേക്ഷിയ്ക്കുക. ബെറികള്‍ ബെറികള്‍ കഴിയ്ക്കുക. ഇവ വയറ്റിലെ കൊഴുപ്പലിയിച്ചു കളയും. സോഡ സോഡ കുടിയ്ക്കുന്ന ശീലമുണ്ടങ്കില്‍ ഇത് ഒഴിവാക്കുക. ഇത് വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നു. നല്ല ഉറക്കം നല്ല ഉറക്കം പ്രധാനം. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ പ്രധാനമാണ്. സ്‌ട്രെസ് സ്‌ട്രെസ് പോലുള്ളവയെ നീക്കി നിര്‍ത്തുക. സ്‌ട്രെസ് ഹോര്‍മോണ്‍ ശരീരത്തിന്റെ തടിയ്‌ക്കൊപ്പം വയറ്റിലെ കൊഴുപ്പും വര്‍ദ്ധിപ്പിയ്ക്കും. മസാലകള്‍ ഭക്ഷണത്തില്‍ കൂടുതല്‍ മസാലകള്‍ ഉള്‍പ്പെടുത്തുക. ഇത് വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ സഹായിക്കും. നട്‌സ് സ്‌നാക്‌സ് ശീലം പാടെ ഒഴിവാക്കുക. പകരം നട്‌സ് കഴിയ്ക്കാം. വയര്‍ കുറയാന്‍ ഇത് സഹായിക്കും. നടക്കുക ഭക്ഷണം കഴിഞ്ഞ ഉടന്‍ കിടയ്ക്കുകയോ ഇരിയ്ക്കുകയോ ചെയ്യരുത്. അല്‍പം നടക്കുക.

Wednesday, January 6, 2016

ആപ്പിളും സ്ത്രീകളുടെ ലൈംഗിക ഉത്തേജനവും

ആപ്പിളിന് സ്ത്രീകളുടെ ലൈംഗിക ഉത്തേജനം വര്‍ധിപ്പിക്കാനും ശേഷിയുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. ആര്‍ക്കീവ്സ് ഓഫ് ഗൈനക്കോളജി ആന്‍ഡ് ഓബ്സ്റ്റട്രിക്സ് ജേണലിലാണ് സ്ത്രീകള്‍ക്ക് സന്തോഷമേകുന്ന പുതിയ വാര്‍ത്തയുള്ളത്. ആരോഗ്യമുള്ള സ്ത്രീകള്‍ ദിവസവും ഒന്നോ രണ്ടോ ആപ്പിള്‍ കഴിക്കുന്നത് അവരുടെ ലൈംഗിക ഉണര്‍വിനും ഉത്തേജനത്തിനും അത്യുത്തമമാകുമെന്നാണ് കണ്ടെത്തല്‍. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളും ആന്റി ഓക്സിഡന്റും സ്ത്രീകളിലെ ജനനേന്ദ്രിയത്തിലേക്കുള്ള രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തുന്നു. ഇതു കൂടാതെ ആപ്പിളിലടങ്ങിയിട്ടുള്ള ഫ്ളോറിസിന്‍ എന്ന സൈറ്റോ ഈസ്ട്രജന്‍ സ്ത്രീ ലൈംഗിക ഹോര്‍മോണായ ഈസ്ട്രഡോളിന് തുല്യമാണ്. ഇവയൊക്കെ ലൈംഗികാനുഭൂതിയെ ത്വരിതപ്പെടുത്താന്‍ സഹായകമാണ്. 18നും 45നും ഇടയില്‍ പ്രായമുള്ള 731 ആരോഗ്യവതികളായ ഇറ്റാലിയന്‍ വനിതകളിലാണ് ഈ പരീക്ഷണം നടത്തിയത്. ദിവസവും ഒന്നോ രണ്ടോ ആപ്പിള്‍ കഴിച്ച ഇവര്‍ക്ക് കൂടുതല്‍ ലൂബ്രിക്കേഷനും ലൈംഗിക സംതൃപ്തിയും ലഭിക്കുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി.

തലമുടി നന്നായി വളരാൻ എന്ത് ചെയ്യണം എന്നറിയാമോ?

സൗന്ദര്യവും ഉള്ളും ഉള്ള മുടിക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .. കാരറ്റ്‌, പഴ വര്‍ഗ്ഗങ്ങള്‍, പാല്‍ ഉത്‌പന്നങ്ങള്‍, മുട്ട, മത്സ്യം, കരള്‍ എന്നീ വൈറ്റമിന്‍ 'എ' അടങ്ങിയ ഭക്ഷ്യവസ്തുക്കളും വൈറ്റമിന്‍ 'ഇ' ഉള്ള മധുരക്കിഴങ്ങ്‌, തണ്ണിമത്തന്‍, കാബേജ്‌, തക്കാളി, ചെറിയും ഇരുമ്പ്‌ അടങ്ങിയ നെല്ലിക്ക, ഇലക്കറികള്‍ എന്നിവയും കഴിക്കുന്നത്‌ തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും നല്ലതാണ്‌. ഒരു ലിറ്റർ വെളിച്ചെണ്ണയില്‍ മൂന്നു ടേബിള്‍സ്പൂണ്‍ തേയില ഇട്ടു കാച്ചി തൈലം പാകത്തില്‍ എടുത്തു അരിച്ചു അതിനെ തലയില്‍ തേച്ചു പിടിപ്പിച്ചാല്‍ തലമുടി കറുത്ത് കട്ടിയില്‍ വളരും. തലയിലെ മെഴുക്കും അഴുക്കും കളയാനായി രാസവസ്തുക്കളടങ്ങിയ ഷാമ്പു നിത്യവും ഉപയോഗിക്കുന്നത് ശിരോചര്‍മ്മത്തെ വരണ്ടതാക്കുകയും താരന് കാരണമാവുകയും ചെയ്യുന്നു. ചെമ്പരത്തിയുടെ ഇലകള്‍ മാത്രമായോ പൂവുകള്‍ ചേര്‍ത്തോ കുറച്ച് നേരം വെള്ളത്തിലിട്ട് വെച്ച ശേഷം പിഴിഞ്ഞാല്‍ താളി തയ്യാര്‍. ഇത് തലയോട്ടിയ്ക്ക് നല്ല തണുപ്പേകും. വെള്ളത്തില്‍ രണ്ടോ മൂന്നോ തുള്ളി റോസ് വാട്ടര്‍ ചേര്‍ത്ത ശേഷം തലമുടി കഴുകിയാല്‍ മുടിക്ക് തിളക്കമേറും. മുടികൊഴിച്ചില്‍ ശമിക്കാനായി തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. അമിതമായ ചൂട് കൊണ്ട് മുടി കൊഴിയുന്നത് തേങ്ങാപ്പാല്‍ തലയില്‍ തേച്ച് കുളിക്കുന്നതിലൂടെ തടയാം. നനഞ്ഞ മുടി ശക്തിയായി ചീകരുത്‌. കഴിയുന്നതും മുടിയെ തനിയെ ഉണക്കാന്‍ വിടുക. നനഞ്ഞമുടി കെട്ടിവയ്ക്കരുത്‌. മുടിക്കൊഴിച്ചിലുള്ളവര്‍ ആവണക്കെണ്ണ പുരട്ടി മസാജ്‌ ചെയ്ത്‌ നന്നായി ചൂടാക്കിയ ഒരു ടൗവ്വല്‍ കൊണ്ട്‌ കുറച്ചു നേരം തുവര്‍ത്തുക. പിന്നീട്‌ ഷാംമ്പു തേച്ച്‌ കുളിക്കുക. അറ്റം പിളര്‍ന്ന മുടി രണ്ട്‌ മാസത്തിലൊരിക്കല്‍ അറ്റമൊപ്പിച്ച്‌ മുറിയ്കുക. ചെറുനാരങ്ങ രണ്ടായി മുറിച്ച്‌ പച്ചവെളിച്ചെണ്ണയില്‍ മുക്കി തലയില്‍ അമര്‍ത്തി തിരുമ്മുക. ഇങ്ങനെ ചെയ്ത്‌ ഒരു മണിക്കൂര്‍ മുടി കെട്ടിവയ്ക്കുക. തുടര്‍ന്ന്‌ താളി ഉപയോഗിച്ച്‌ തല കഴുകുക. ഇങ്ങനെ ചെയ്യുന്നതും താരന്‍ ശമിപ്പിക്കും.

ബീഫ് കഴിക്കന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ബീഫ് സ്വാദിഷ്മായ വിഭവമാണെങ്കിലും ഇത് ആരോഗ്യത്തിന് ദോഷമോ അതോ ഗുണമോ എന്നുള്ള രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്. ചുവന്ന ഇറച്ചികള്‍ പൊതുവെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നതാണ് ഇതിന്റെ കാര്യം. ടോ, ബീറ്റാ ആമിലോയ്ഡല്‍ എ്ന്നിങ്ങനെയുള്ള രണ്ട് പ്രോട്ടീനുകള്‍ ബീഫ് കഴിയ്ക്കുന്നതു വഴി തലച്ചോറിലെത്തും. ഇതിന്റെ അമിതമായ അളവ് നാഡീവ്യൂഹങ്ങളെ കേടു വരുത്തുകയും അല്‍ഷീമേഴ്‌സ് പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും ബീഫ് കൊളസ്‌ട്രോള്‍ കൂട്ടുന്ന ഒരു ഭക്ഷണസാധനമാണ്. ഇതിലെ കൊഴുപ്പു തന്നെ കാരണം. കൊളസ്‌ട്രോളുണ്ടാക്കുന്നതു കൊണ്ടുതന്നെ ഹൃദയപ്രശ്‌നങ്ങള്‍ വരുത്താനുള്ള സാധ്യതയും കൂടുതലാണ്. ബീഫ് കഴിയ്ക്കുന്നവര്‍ക്ക് കോളോ റെക്ടല്‍ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. യുഎസില്‍ ഒരു ലക്ഷത്തില്‍ പരം പേരില്‍ നടത്തിയ പരിശോധനയില്‍ ബീഫ് കഴിയ്ക്കുന്നവര്‍ക്ക് ഇത്തരം ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് 5-78 ഇടയില്‍ പ്രായമുള്ളവരില്‍. ബീഫ് കഴിയ്ക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇത് കഴിയ്ക്കുന്നവരില്‍ ഇത്തരം പ്രമേഹസാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണ് ബീഫ്, പോര്‍ക്ക് എന്നിവ പ്രോസസിംഗ് ഇറച്ചിയായി വിപണിയില്‍ കൂടുതല്‍ ലഭിയ്ക്കു്ം. ഇവ ഇതേ രീതിയില്‍ സംസ്‌കരിയ്ക്കാന്‍ ഹോര്‍മോണുകള്‍ ഉപയോഗിക്കാറുണ്ട്.ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും. കൊഴുപ്പടങ്ങിയതു കൊണ്ടു തന്നെ തടി കൂട്ടുന്ന ഒരു വിഭവമാണ് ബീഫെന്നു പറയാം. പ്രോസസിംഗ് ബീഫ് വിദേശരാജ്യങ്ങളില്‍ കൂടുതലായും ആളുകള്‍ ഉപയോഗിയ്ക്കുന്നു. ഇത് പ്രോസസ് ചെയ്യാന്‍ ധാരാളം സോഡിയം ഉപയോഗിയ്ക്കാറുണ്ട്. ഇത് ബിപി പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും.

എന്താണ് വിരുദ്ധാഹാരങ്ങൾ അവ ഏതെല്ലാം?

ചേര്‍ച്ചയില്ലാത്ത ആഹാരങ്ങളെയാണ് വിരുദ്ധാഹാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഏതെങ്കിലുമ ആഹാരവിഹാരങ്ങള്‍ കൊണ്ട് ദോഷങ്ങളെ ഇളക്കിത്തീര്‍ത്ത് അവ പുറത്തുപോകാതെ ശരീരത്തിനുള്ളില്‍ തന്നെ നിലനിന്ന് സ്വാഭാവികപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്നെങ്കില്‍ അത് വിരുദ്ധമെന്ന് പറയാം. വിരുദ്ധാഹാരങ്ങള്‍ രോഗങ്ങള്‍ക്ക് കാരണമാകും. അത് ഓക്സിജനെ ക്ഷയിപ്പിച്ച് രോഗശമനത്തിനും രോഗ പ്രതിരോധത്തിനും ഹാനികരമായിത്തീരും. വിരുദ്ധാഹാരം കഴിക്കുന്നത് പല രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍ വിരുദ്ധാഹാരത്തിന്‍റെ ദോഷവശങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ പ്രകടമാകും. മറ്റു ചില സന്ദര്‍ഭങ്ങളില്‍ രോഷങ്ങള്‍ ശരീരത്തില്‍ ദീര്‍ഘകാലം നിലനിന്ന് മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ചില വിരുദ്ധാഹാരങ്ങള്‍ *പാല്‍ ‍, തേന്‍ ‍, ഉഴുന്ന്, സസ്യങ്ങളുടെ മുളകള്‍ , മുള്ളങ്കി ശര്‍ക്കര എന്നിവ പോത്തിറച്ചിയോട് കൂടി കഴിക്കരുത്. *മത്സ്യവും മാംസവും ഒരുമിച്ചു കഴിക്കരുത്. *പുളിയുള്ള പദാര്‍ഥങ്ങള്‍ അമ്പഴങ്ങ, ഉഴുന്ന്, അമരക്കായ് , മത്സ്യം , നാരങ്ങ , കൈതച്ചക്ക , നെല്ലിക്ക , ചക്ക , തുവര, ചെമ്മീന്‍, മാമ്പഴം,മോര് , ആടിന്‍ മാംസം, കൂണ്‍ , ഇളനീര്, ഇലനീര്‍ക്കാംബ്, അയിനിപ്പഴം, കോല്‍പ്പുളി, മുതിര, ഞാവല്‍പ്പഴം, മാതളപ്പഴം, വാസ്തു ചീര, ഇവ പാലിന്റെ കൂടെ കഴിക്കുവാന്‍ പാടില്ല. *ഉഴുന്നു, തൈര്, തേന്‍ ‍, നെയ്യ്, എന്നിവയ്‌ക്കൊപ്പം കൈതച്ചക്ക കഴിക്കരുത്. *മത്സ്യം മാംസം നെയ്യ് മോര് എന്നിവ കൂണിനൊപ്പം കഴിക്കരുത്. *എള്ള്, തേന്‍ ‍, ഉഴുന്നു എന്നിവ ആട്ടിന്‍ മംസത്തോടെയും , മാട്ടിന്‍ മംസത്തോടെയും കൂടെ കഴിക്കരുത്. *പലതരം മാംസങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിക്കരുത്. *പാകം ചെയ്ത മാംസത്തില്‍ അല്‍പമെങ്കിലും പച്ചമാംസം ചേര്‍ന്നാല്‍ വിഷമാണ്. *കടുകെണ്ണ ചേര്‍ത്ത് കൂണ്‍ വേവിച്ചു കഴിക്കരുത്. *തേന്‍ , നെയ്യ് , ഉഴുന്നു ശര്‍ക്കര എന്നിവ തൈരിനോടൊപ്പം കഴിക്കരുത്. *പാല്‍പായസം കഴിച്ചയുടന്‍ മോര് കഴിക്കരുത്. *മുള്ളങ്കിയും ഉഴുന്നുപരിപ്പും ഒന്നിച്ചു കഴിക്കരുത്. *പത്തുനാള്‍ കൂടുതല്‍ ഓട്ടുപാത്രത്തില്‍ വെച്ച നെയ്യ് കഴിക്കരുത്. *തേന്‍ , നെയ്യ്, കൊഴുപ്പ്, എണ്ണ, വെണ്ണ, ഇവ രണ്ടെണ്ണമോ മൂന്നെണ്ണമോ തുല്യമാക്കി ചേര്‍ത്താല്‍ വിഷമാണ്. *ചൂടാക്കിയോ, ചൂടുള്ള ഭക്ഷണത്തോടൊമോ തേന്‍ കഴിക്കരുത്. *നിലക്കടല കഴിച്ച ഉടന്‍ വെള്ളം കുടിക്കരുത്. *ചെമ്മീനും കൂണും ഒരുമിച്ചു കഴിക്കരുത്. *ഗോതമ്പും എള്ളെണ്ണയും കൂടി കഴിക്കരുത്. * തേന്‍ ചൂടാക്കി ഉപയോഗിക്കുന്നത്. * മുതിരയും പാലും. * മാമ്പഴവും പാലും * മത്തിയും ഗോതമ്പും ഒന്നിച്ച് കഴിക്കുന്നത്. * മീന്‍ വേവിച്ച പാത്രത്തില്‍ തക്കാളി വേവിക്കരുത്. * ഓട്ടുപാത്രത്തില്‍ നെയ്യ് ഉപയോഗിക്കുന്നത്.

Tuesday, January 5, 2016

മുഖം പെട്ടന്ന് വൃത്തിയാകാൻ 8 വഴികൾ

തിരക്ക് പിടിച്ച ജീവിതത്തിൽ മുഖസൗന്ദര്യത്തിനു മാറ്റി വയ്ക്കാൻ പലർക്കും സമയം കിട്ടാറില്ല. മുഖം പെട്ടന്ന് വൃത്തിയാകാൻ ചില എളുപ്പവഴികൾ ഇതാ... രണ്ടു സ്പൂണ്‍ ചെറുപയര്‍ നന്നായി അരച്ച് അര സ്പൂണ്‍ നാരങ്ങാ നീരും ഒരു നുള്ള് ഇന്തുപ്പും ഒരു സ്പൂണ്‍ മഞ്ഞളും ചേര്‍ത്തു പാലില്‍ കുഴച്ചു മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ ചെറു ചൂടു വെള്ളം ഉപയോഗിച്ച് കഴുകി കളയാം. മുഖക്കുരുവും പാടുകളും ഇല്ലാതാകും. ഒരു കഷ്ണം ഓറഞ്ചിലോ ചെറുനാരങ്ങയിലോ അല്‍പം തേന്‍ പുരട്ടുക. ഇതുകൊണ്ട് മുഖം അല്‍പനേരം മസാജു ചെയ്യുക. അല്‍പം കഴിഞ്ഞ് മുഖം കഴുകാം. അല്‍പം തൈരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മുഖത്തു പുരട്ടി അല്‍പം കഴിഞ്ഞ് കഴുകാം. മുഖം തിളങ്ങും. പഞ്ചസാര സ്വാഭാവിക രീതിയിലുള്ള ഒരു സ്‌ക്രബറാണ്. സമയക്കുറവു കാരണം മറ്റു സ്‌ക്രബറുകള്‍ ഉപയോഗിയ്ക്കുവാന്‍ സമയമില്ലെങ്കില്‍ അല്‍പം പഞ്ചസാരത്തരികള്‍ ഉപയോഗിച്ചു മുഖം സ്‌ക്രബ് ചെയ്യാം. വെളിച്ചെണ്ണയില്‍ പഞ്ചസാരത്തരികള്‍ ചേര്‍്ത്ത് മുഖം സ്‌ക്രബ് ചെയ്യാം. ബദാം ഓയില്‍, റോസ്‌മേരി ഓയില്‍, െേജാജോബ ഓയില്‍, ഒലീവ് ഓയില്‍ എന്നിവയും വെളിച്ചെണ്ണയ്ക്കു പകരം ഉപയോഗിക്കാം. പാല്‍പ്പാട, മഞ്ഞള്‍, രക്‌തചന്ദനം, തേന്‍, കടലമാവ്‌, കുങ്കുമപ്പൂവ്‌ ഇവയെല്ലാം പുറമേ പുരട്ടുന്നത്‌ മുഖസൗന്ദര്യം വര്‍ധിപ്പിക്കും. പച്ച പപ്പായയും മഞ്ഞളും സമം എടുത്ത് അരച്ച് മുഖത്ത് പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയുക. മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കും. മഞ്ഞള്‍പൊടി പാലില്‍ ചേര്‍ത്ത്‌ പുരട്ടുന്നത്‌ മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ നല്ലതാണ്‌.

ആഹാരത്തിൽ ചുവന്നുള്ളി ഉപയോഗിക്കുന്നവർ അറിയാൻ ...

ഹൃദ്രോഗികൾക്കും ദുർമേദസ്സുള്ളവർക്കും കൊളസ്ട്രോൾ അധികമുള്ളവർക്കും ചുവന്നുള്ളി വളരെ ഫലപ്രദമാണ്. മലയാളികൾ ആണ് ചുവന്നുള്ളി അധികം ഉപയോഗിച്ചുവരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ സവാള ഉള്ളിയാണ് കൂടുതൽ ഉപയോഗിക്കുന്നത്. ചുവന്നുള്ളിയിൽ സൾഫർ, പഞ്ചസാര, സില്ലാപിക്രിൻ, സില്ലാമാക്രിൻ, സില്ലിനൈൻ എന്നീ രാസഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ,ബി,സി എന്നീ ഘടകങ്ങളും ഉണ്ട് കൂടാതെ ധാതുലവണങ്ങൾ,അന്നജം, പ്രോട്ടീൻ, കൊഴുപ്പ് ഇവയും അടങ്ങിയിട്ടുണ്ട്. ചുവന്നുള്ളിയിൽ ബാഷ്പീകരണസ്വഭാവമുള്ള തൈലമുണ്ട്. ഈ തൈലത്തിൽ ഡൈ സൾഫൈ‌ഡ് അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ അധികമുള്ളവർ ചുവന്നുള്ളി അരിഞ്ഞ് അല്പം ചെറുനാരങ്ങാനീരും ചേർത്ത് ദിവസം രണ്ടോ മൂന്നോ നേരം പതിവായി കഴിച്ചാൽ കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാം. മാംസം, വനസ്പതി, മുട്ടയുടെ മഞ്ഞക്കരു, നെയ്യ്, വെണ്ണ, നാളികേരം, വെളിച്ചെണ്ണ എന്നിവയുടെ അമിതമായ ഉപയോഗം കൊളസ്ട്രോൾ വർദ്ധിപ്പിക്കും. കൊളസ്ട്രോൾ ക്രമാധികമായി വർദ്ധിച്ചാൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആഹാരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുമ്പോൾ കൊളസ്ട്രോളും കൂടും. ജന്തുകൊഴുപ്പുകളേക്കാൾ പോഷകഗുണമുള്ളത് സസ്യകൊഴുപ്പുകകളിലാണ്. സസ്യകൊഴുപ്പുകളിൽ പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ വളരെയേറെ ഉള്ളതാണ് ഇതിനു കാരണം.ലിനോളിയിക്ക് ആസിഡ്, ലിനോളിനിക് ആസിഡ്, അരാക്കിഡോണിക് ആസിഡ് എന്നിവയാണ് പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ. ഇവ സസ്യകൊഴുപ്പുകളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ വെളിച്ചെണ്ണയിൽ പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ താരതമ്യേന കുറവാണ്. കൊഴുപ്പ് അധികമായി വല്ലാതെ ദുർമേദസ്സുള്ളവർ എട്ടോ പത്തോ ചുവന്നുള്ളി അരിഞ്ഞ് രണ്ട് ടീസ്പൂൺ ചെറുനാരങ്ങാനീരുചേർത്ത് ആഹാരത്തോടൊപ്പം പതിവായി കഴിച്ചാൽ ഫലപ്രദമാകും.

മുഖക്കുരുവിന് കാരണമാകുന്ന ഭക്ഷങ്ങൾ ....

മുഖക്കുരുവിന് പ്രധാന കാരണമായി പറയുന്ന ഒന്നാണ് ചോക്കലേറ്റ്. ഇതില്‍ കുറെയൊക്കെ ശരിയുമുണ്ട്. ചോക്കലേറ്റില്‍ പാലും, ശുദ്ധീകരിച്ച പഞ്ചസാരയും, കഫീനും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മുഖക്കുരുവിന് കാരണമാകുന്ന ഘടകങ്ങളാണ്. എന്നാല്‍ കുറഞ്ഞ അളവില്‍ ചോക്കലേറ്റ് ഉപയോഗിക്കുന്നത് പ്രശ്നമല്ല. കൊഴുപ്പ് അമിതമായി ശരീരത്തിലെത്തുന്നത് മുഖക്കുരുവിന് കാരണമാകും. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാനും, ഹോര്‍മോണ്‍ വ്യതിയാനത്തിനും കൊഴുപ്പ് ഇടയാക്കും. കൊഴുപ്പ് അമിതമാകുന്നത് മൂലം രക്തയോട്ടം സാവധാനമാകുന്നതിനാല്‍ ഓക്സിജനും, മറ്റ് പോഷകങ്ങളും ശരീരഭാഗങ്ങളിലെത്തുന്നത് തടസ്സപ്പെടും. കൊഴുപ്പും, പശയുമുള്ള ഫ്രഞ്ച് ഫ്രൈ പോലുള്ള വിഭവങ്ങള്‍ ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവയാണ്. ഇവ ചര്‍മ്മത്തില്‍ കുരുക്കളുണ്ടാകാനിടയാക്കും. പാലുത്പന്നങ്ങള്‍ ധാരാളം കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും എന്ന് കരുതപ്പെടുന്നു. മുഖക്കുരുവിന് പ്രധാന കാരണമാകുന്ന ഹോര്‍മോണുകള്‍ ഏറെ അടങ്ങിയതാണ് പാലും പാലുത്പന്നങ്ങളും. സമ്മര്‍ദ്ധമുണ്ടാക്കുന്ന ഹോര്‍മോണുകള്‍ വൃക്കയില്‍ ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകുന്നതാണ് കഫീന്‍. ഇത് ചര്‍മ്മത്തിന് ദോഷകരമാണ്. ഉറക്കം കുറയാനും ഇത് കാരണമാകും. നിങ്ങള്‍ക്ക് മുഖക്കുരുവിന്‍റെ തുടക്കം കാണുന്നുണ്ടെങ്കില്‍ ആവശ്യത്തിന് ഉറങ്ങുന്നത് ശീലമാക്കുക. പഞ്ചസാര ചേര്‍ത്ത സോഡയും മറ്റ് പാക്ക് ചെയ്ത പാനീയങ്ങളും കഫീന്‍ അടങ്ങിയവയാണ്. ഇവ ചര്‍മ്മത്തിന് ദോഷകരമാണ്. മദ്യം കഴിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. ഇത് വഴി ചര്‍മ്മത്തിന് വരള്‍ച്ചയുണ്ടാവുകയും അത് മുഖക്കുരു ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും. മസാലകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ നിലവിലുള്ള മുഖക്കുരു വഷളാകാന്‍ ഇടയാക്കും. മസാലകള്‍ ശരീരത്തിന്‍റെ താപനില ഉയര്‍ത്തുകയും, അതുമുലം ചര്‍മ്മത്തിന് ചൂട് കൂടുകയും ചെയ്യും. ഇത് മുഖക്കുരുവിന് ഇടവരുത്തും. ഇന്ന് നമ്മള്‍ കഴിക്കുന്ന മാംസങ്ങളെല്ലാം ആന്‍റി ബയോട്ടിക്കുകളും, ഡി.എച്ച്.ടി പോലുള്ള ഹോര്‍മോണുകളും അടങ്ങിയവയാണ്. അതിനാല്‍ ഇവ അധികം കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും.

ദിവസേന നാല് മണിക്കൂറിലേറെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പുരുഷന്മാർക്ക് ഒരു മുന്നറിയിപ്പ്

ദിവസേന നാല് മണിക്കൂറിലേറെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ മുന്നറിയിപ്പ്. രണ്ടു മണിക്കൂറില്‍ താഴെ മൊബൈല്‍ ഉപയോഗിക്കുന്നവരേക്കാള്‍ നാല് മണിക്കൂര്‍ മൊബൈല്‍ ഉപയോഗിക്കുന്നവരില്‍ ഷണ്ഡന്‍മാരാകാന്‍ കൂടുതല്‍ ചാന്‍സ് കാണുന്നുണ്ടെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഓസ്ട്രിയയിലും ഈജിപ്തിലും നടന്ന രണ്ടു പഠനങ്ങള്‍ ആണ് ദിവസേന മണിക്കൂറുകളോളം മൊബൈല്‍ ഉപയോഗിക്കുന്നത് ഏറക്ടൈല്‍ ഡിസ്ഫംഗ്ഷന്‍ അഥവാ ED എന്ന അസുഖത്തിന് കാരണമാകുന്നത് എന്നാണ് കണ്ടെത്തിയത്. ഈ പഠനത്തിനായി 20 ഓളം ED രോഗബാധയുള്ള ആളുകളെയും 10 ആരോഗ്യവാന്‍മാരായ ആളുകളെയും അവര്‍ വിളിച്ചു വരുത്തിയത്രേ. അവരില്‍ നടത്തിയ പഠനത്തില്‍ ED അസുഖമുള്ള ആളുകള്‍ ദിനേന 4.4 മണിക്കൂര്‍ സമയമോ അല്ലെങ്കില്‍ അതിലധികമോ നേരം സ്വിച്ച് ഓണ്‍ ചെയ്ത മൊബൈല്‍ കൂടെ കൊണ്ട് നടക്കാറുണ്ടത്രെ. എന്നാല്‍ ED രോഗബാധ ഇല്ലാത്തവര്‍ ദിനേന 1.8 മണിക്കൂര്‍ സമയം മാത്രമാണ് മൊബൈല്‍ കൊണ്ട് നടക്കാറുള്ളത് എന്നും കണ്ടെത്തി. ഹാന്‍ഡ്‌സെറ്റില്‍ നിന്നും വരുന്ന ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷനോ അല്ലെങ്കില്‍ അതില്‍ നിന്നും വരുന്ന ചൂടോ കാരണമാണ് ഇങ്ങനെ ED സംഭവിക്കുന്നതെന്നും വിദഗ്ദര്‍ കണ്ടെത്തി. മൊബൈല്‍ ഉപയോഗിക്കുന്ന പുരുഷന്മാര്‍ തങ്ങളുടെ ബീജോത്പാദനത്തിനുള്ള സാധ്യത കുറച്ചു കൊണ്ട് വരികയാണെന്നാണ് എന്വിറോണ്മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റ് ന്യൂസ്‌ ലെറ്ററില്‍ കൊടുത്ത റിപ്പോര്‍ട്ടിലും ഉള്ളത്.

Monday, January 4, 2016

നിങ്ങൾ സെക്സിനു അടിമപ്പെട്ടിടുണ്ടോ എന്നറിയാൻ ചില കാര്യങ്ങൾ

ഏത് കാര്യത്തിലും അടിമപ്പെടുക എന്നത് ഒരു പരിധി കഴിഞ്ഞാല്‍ അപകടകരമാണ്. സെക്‌സ് അഡിക്ഷനും ഇക്കൂട്ടത്തില്‍ പെട്ടതു തന്നെയാണ്. സെക്‌സ് അഡിക്ഷന്‍ പലപ്പോഴും ആളുകള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാറില്ല. സെക്‌സ് അഡിക്റ്റുകള്‍ ചില പ്രത്യേക ലക്ഷണങ്ങളും കാണിക്കും. സെക്‌സ് സംബന്ധമായ കാര്യങ്ങളോട് അമിത ആവേശമാണ് ഇതിന്റെ പ്രധാന ലക്ഷണം. അശ്ലീല ചിത്രങ്ങളും സിനിമകളും കാണാനും ഇതു സംബന്ധിച്ച പുസ്തകങ്ങള്‍ വായിക്കാനുമായിരിക്കും ഇക്കൂട്ടര്‍ക്ക് താല്‍പര്യം. സെക്‌സുമായി ബന്ധപ്പെട്ട കളിപ്പാട്ടങ്ങള്‍ വാങ്ങാനും ഉപയോഗിക്കാനും ഇക്കൂട്ടര്‍ക്ക് താല്‍പര്യമുണ്ടാകും. ബന്ധങ്ങളെ നല്ല രീതിയില്‍ കൊണ്ടുപോകാന്‍ ഇക്കൂട്ടര്‍ക്ക് കഴിയാറില്ല. കാരണം ഈ ഒരു വൈകല്യം കൊണ്ടു തന്നെ പലപ്പോഴും കള്ളം പറയാനും കാണിക്കാനുമുള്ള അവസരങ്ങളുണ്ടാകും. കിടപ്പറയിലും ഇത് പ്രശ്നങ്ങൾ സൃഷ്ട്ടിക്കും . അമിതാവേശം കാണിക്കുകയും , തൃപ്തിയില്ലായ്മ അനുഭവപ്പെടുകയും ചെയ്യുന്ന ഇക്കൂട്ടരുടെ ലൈംഗിക ജീവിതം ഏറെക്കുറെ പരാജയമായിരിക്കും .

പുരുഷന്റെ ലൈംഗിക ശേഷി കൂട്ടുന്ന 5 ഭക്ഷണങ്ങൾ

പുരുഷന്റെ ലൈംഗിക ശേഷിയെ ബാധിക്കുന്ന പല കാര്യങ്ങൾ ഉണ്ട്. ചില ഭക്ഷണങ്ങളും ഇതിനു സഹായിക്കാറുണ്ട്. അവയെ പരിചയപ്പെടാം ... ചുവന്ന മുളക് പുരുഷശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു ഭക്ഷണമാണ്. ഇതിലെ ക്യാപ്‌സയാസിന്‍ എന്നൊരു ഘടകമാണ് ഈ ഗുണം നല്‍കുന്നത്. സ്‌ട്രെസ് കുറയ്ക്കുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍ ഉല്‍പാദനത്തിനും ഇതു സഹായിക്കുന്നു. ഇതും ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും. പുരുഷന്മാരിലെ ലൈംഗിക ചോദന കൂട്ടാനും ദീര്‍ഘനേരം നിലനിര്‍ത്താനും ഉലുവയുടെ ഉപയോഗം സഹായിക്കുമെന്നാണ് ബ്രിസ്ബണിലെ സെന്റര്‍ ഫോര്‍ ഇന്റക്രേറ്റീസ് ക്ലിനിക്കല്‍ ആന്റ് മോളികുലാര്‍ മെഡിസിനില്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയത്. ഉലുവയില്‍ അടങ്ങിയിരിക്കുന്ന സാപോണിന്‍സ് എന്ന രാസവസ്ഥുവാണ് പുരുഷ ലൈംഗികതയെ ഉത്തേജിപ്പിക്കുന്നത്. ഇത് പുരുഷന്മാരിലെ സെക്‌സ് ഹോര്‍മ്മോണ്‍ ആയ ടെസ്റ്റാസ്റ്റിറോണിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നു. ചുവന്ന നിറത്തിലെ ബീന്‍സ് പുരുഷന്റെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്. ഇതില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉദ്ധാരണപ്രശ്‌നങ്ങള്‍ തടയും. സെക്‌സ് മൂഡ് വര്‍ദ്ധിപ്പിയ്ക്കും. ഇത്തരം ഭക്ഷണങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. പ്രകൃതിദത്ത വയാഗ്രയെന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിലെ സിട്രുലിന്‍ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും. മാതളം ആണ് ആരോഗ്യത്തിനും ലൈംഗികശേഷിക്കും കഴിക്കേണ്ട മറ്റൊരു ഭക്ഷണം .ജ്യുസായോ ,അല്ലികളായോ കഴിക്കുന്നത്‌ ഉത്തമം.

ഷൂസ് ഉപയോഗിക്കുന്നവർ വായിക്കുക

ഓഫീസുകളിലും സ്‌കൂളിലുമെല്ലാം നിര്‍ബന്ധമായും ധരിച്ചിരിയ്‌ക്കേണ്ട ഒന്നാണ് ഷൂസ്. അടുപ്പിച്ച് ഉപയോഗിച്ചു കഴിയുമ്പോള്‍ ഇതിനുള്ളില്‍ നിന്നും ദുര്‍ഗന്ധമുണ്ടാകുന്നത് സാധാരണമാണ്. പ്രത്യേകിച്ച് ഷൂസ് നനഞ്ഞാല്‍. ഇത് പാദത്തിലും ദുര്‍ഗന്ധത്തിനു കാരണമാകും ഷൂസിനുളളിലെ ദുര്‍ഗന്ധം അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് കരിക്കട്ടകള്‍ ഇട്ടു വയ്ക്കുന്നത് . ഇത് ഈര്‍പ്പം വലിച്ചെടുക്കുകയും ചെയ്യും. ഷൂസ് അഴിച്ചു വച്ചു കഴിയുമ്പോള്‍ ഒരു നുള്ള് ബേക്കിംഗ് സോഡ ഷൂസിനുള്ളിലിടുക. ദുര്‍ഗന്ധം പോകും, ഷൂസ് വൃത്തിയാവുകയും ചെയ്യും. അതുപോലെ ഒരു നുള്ള് ബേക്കിംഗ് സോഡ ഷൂസിനുള്ളിലിടുക. ദുര്‍ഗന്ധം പോകും, ഷൂസ് വൃത്തിയാവുകയും ചെയ്യും. നാഫ്തലീന്‍ ഗുളികകള്‍ ഷൂസിനുള്ളില്‍ ഇട്ടു വയ്ക്കുന്നത് ഗുണം ചെയ്യും. ഇത് ദുര്‍ഗന്ധം അകറ്റും

സെക്സ് പത്ത് ഗുണങ്ങള്‍

ലൈംഗികത വെറുക്കപ്പെടേണ്ട പദമല്ല. അതിനെച്ചൊല്ലി അനാവശ്യമായ പാപബോധവും വേണ്ട.പക്ഷെ ഒന്നുണ്ട്, അത് മാനസികവും ശാരീരികവുമായി ആരോഗ്യകരമായിരിക്കണം.ആരോഗ്യകരമായ രതിക്ക് ഏറെ ഗുണഫലങ്ങളുണ്ട്. രതിശരീരത്തിന് പലവിധത്തില്‍ ഗുണകരമാകുന്നതായി ആരോഗ്യവിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നു. മനസ്സിനെ സ്വച്ഛശാന്തമാക്കുന്നുന്നതില്‍ രതിക്കുള്ള പങ്കും മനശ്ശാസ്ത്രജ്ഞരും വിശദീകരിക്കുന്നുണ്ട്. 1 രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു രക്തസമ്മര്‍ദ്ദവും മനോസ്സംഘര്‍ഷവും കുറയ്ക്കുന്നുവെന്നതാണ് രതിയുടെ പ്രധാന ഗുണവശം. സ്‌കോട്‌ലാന്‍ഡില്‍ നടന്ന ഒരു പഠനത്തില്‍, രണ്ടുജോഡി പുരുഷന്മാരെയും സ്ത്രീകളെയും നിരീക്ഷണവിധേയമാക്കി. പൊതുവേദിയെ അഭിമുഖീകരിക്കുന്ന സമയത്തുണ്ടാകുന്ന രക്തസമ്മര്‍ദ്ദം അളന്നപ്പോള്‍ ലൈഗീകത ആസ്വദിക്കുന്നവരില്‍ സമ്മര്‍ദ്ദം കുറവാണെന്ന് കണ്ടെത്തി. കൂടുതല്‍ തവണ പങ്കാളിയുമായി ബന്ധപ്പെടുന്നവരില്‍ രക്തസമ്മര്‍ദ്ദം ആരോഗ്യകരമായ നിലയിലാണെന്ന് തെളിഞ്ഞു. 2. പ്രതിരോധം വര്‍ധിപ്പിക്കുന്നു നല്ല ലൈംഗീകാരോഗ്യം മെച്ചപ്പെട്ട ശാരീരികാരോഗ്യത്തെ സൂചിപ്പിക്കുന്നു.ആഴ്ചയില്‍ ഒന്നോ,രണ്ടോതവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരില്‍ ഇമ്യൂണോഗ്ലോബിന്‍ എന്ന ആന്റിബോഡിയുടെ സാന്നിധ്യം ഉയര്‍ന്ന നിലയില്‍ കണ്ടുവരുന്നു. ജലദോഷം, മറ്റു വൈറസ് ബാധകള്‍ ഇവയില്‍ നിന്ന് രക്ഷനേടാന്‍ ഇത് ഉപകരിക്കും. 3.കലോറി എരിച്ചുകളയുന്നു ശരീരത്തില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഊര്‍ജ്ജമാണ് മിക്ക ജീവിതശൈലീരോഗങ്ങള്‍ക്കും പിന്നില്‍. 30 മിനുട്ട് ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് 85 കലോറി എരിച്ചുകളയാമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ചുരുക്കത്തില്‍ അരക്കിലോ തൂക്കം കുറയ്ക്കാന്‍ 42 തവണത്തെ ലൈംഗികബന്ധം മതിയാവും. 4.ഹൃദയാരോഗ്യം വര്‍ധിക്കുന്നു പ്രായം ചെല്ലുമ്പോഴുള്ള രതി ഹൃദായാഘാതമുണ്ടാക്കുമോയെന്ന് പലരും ഭയക്കുന്നു. ഇതു തെറ്റാണ്. ഹൃദയത്തിനും രക്തധമനികള്‍ക്കും ആരോഗ്യകരമാണ് ലൈംഗികതയെന്ന് ആരോഗ്യവിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നു.മാസത്തില്‍ ഒരു തവണ മാത്രം ബന്ധപ്പെടുന്നവരെ അപേക്ഷിച്ച് ആഴ്ചയില്‍ ഒന്നോരണ്ടോ തവണ ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത പകുതി കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 5.ആത്മവിശ്വാസം വളര്‍ത്തുന്നു രതിയുണ്ടാക്കുന്ന മനോനിലകളെപ്പറ്റി പഠിച്ച ടെക്‌സാസ് സര്‍വകലാശാലയിലെ ഗവേഷകര്‍ക്ക് കണ്ടെത്താനായ ഒരു കാര്യം ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ രതിക്കുള്ള പങ്കാണ്. ഇനി നിലവില്‍ ആത്മവശ്വാസത്തെടെയിരിക്കുന്നവരില്‍ അതു വളര്‍ത്താന്‍ ലൈംഗികതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമായി. പലര്‍ക്കും തന്നെക്കുറിച്ച് ആത്മാഭിമാനം തോന്നുന്നവേളയാണിതെന്നും മനശ്ശാസ്ത്രജ്ഞര്‍ പറയുന്നു. 6. അടുപ്പം വര്‍ധിപ്പിക്കുന്നു രതിയുടെ വേളയില്‍ ശരീരത്തിലുണ്ടാകുന്ന ഓക്‌സിടോസിന്‍ പങ്കാളികള്‍ക്കിടയിലുള്ള പ്രണയം വര്‍ധിപ്പിക്കുന്നു. ഓക്‌സിടോസിന്റെ അളവു വര്‍ധിക്കുമ്പോള്‍ ഇണയോട് കൂടുതല്‍ ഹൃദയാലുത്വം തോന്നും. നോര്‍ത്ത് കരോലിന,പിറ്റ്‌സ് ബര്‍ഗ് എന്നീ സര്‍വകലാശാലകളിലെ ഗവേഷകര്‍ സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. \'ജീവിത പങ്കാളിയോട് പതിവിലുമേറെ സ്‌നേഹം തോന്നുന്നുവെങ്കില്‍ അതിന്റെ ക്രെഡിറ്റ് രതിക്ക് നല്‍കണം\'- ഗവേഷകര്‍ പറയുന്നു. 7.വേദനാസംഹാരി രതിയുടെ വേളയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഒക്‌സിടോസിന്‍ ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ സ്രവിക്കാന്‍ കാരണമാകുന്നു. ഇത് വേദനാസംഹാരിയുടെ ഗുണം ചെയ്യും. തലവേദന,സന്ധിവാതം എന്നിവ അനുഭവിക്കുന്നവരില്‍ രതിക്കു ശേഷം വേദനകുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. 8. കാന്‍സര്‍ സാധ്യത കുറയ്ക്കും ശുക്ലവിസര്‍ജ്ജനത്തിനുള്ള അവസരമുണ്ടാകുന്നത് പുരുഷന്മാരില്‍ മൂത്രപിണ്ഡസഞ്ചിയില്‍ കാന്‍സറുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനഫലങ്ങള്‍ പറയുന്നു. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ മാസത്തില്‍ 20 തവണ ശുക്ലവിസര്‍ജ്ജനം നടന്നവരില്‍ പ്രായമാകുമ്പോള്‍ മൂത്രപിണ്ഡസഞ്ചിയില്‍ കാന്‍സറുണ്ടാകുന്നത് കുറവാണെന്ന് തെളിഞ്ഞു. 9. പേശികള്‍ക്ക് ബലംനല്‍കുന്നു ലൈംഗീകബന്ധത്തിനിടയിലുണ്ടാകുന്ന പേശികളുടെ സങ്കോച-വികാസം സ്ത്രീകളുടെ വസ്തി(pelvic) പ്രദേശത്തെ പേശികള്‍ക്ക് ബലം നല്‍കും. പ്രായമാകുമ്പോള്‍ പേശികളുടെ ബലക്ഷയം മൂലം അറിയാതെ മൂത്രം പോകുന്നതുപോലുള്ള അവസ്ഥ ഇതുവഴി ഒഴിവാക്കാന്‍ കഴിയും. വസ്തിപേശികളുടെ സങ്കോചവികാസം സ്വയം പരിശീലിക്കുന്ന \'കെഗല്‍ എക്‌സര്‍സൈസും\' ഇതിന് പരിഹാരമാണ്. 10. സുഖ നിദ്ര തരുന്നു രതി ഒന്നാന്തരമൊരു ഉറക്കമരുന്നും കൂടിയാണ്. രതിയുടെ വേളയില്‍ ശരീരത്തിലുണ്ടാകുന്ന ഓക്‌സിടോസിന്‍ തന്നെയാണ് ഉറക്കത്തിനും കാരണമാകുന്നത്. നല്ല ഉറക്കം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അമിതവണ്ണം നിയന്ത്രിക്കാനും സഹായിക്കുന്നു. ഉന്മേഷത്തെടെ ജോലികള്‍ ചെയ്യാന്‍ നല്ല ഉറക്കം നമ്മെ സഹായിക്കുന്നു. രതിയ്ക്ക് ആസ്വാദനത്തിനപ്പുറം നിരവധി ആരോഗ്യപരമായ മേന്മകളുണ്ട്. അത് മാനസികവും ശാരീരികവുമായി ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന വസ്തുത വിസ്മരിക്കാനാകില്ല.

ഗോതമ്പ് ചപ്പാത്തി കഴിക്കാറുണ്ടോ ? എങ്കിൽ ഇതു വായിക്കു!

അരിയേക്കാളേറെ ഗോതമ്പിന് പ്രാധാന്യമേറി വരുന്ന കാലമാണിത്. മലയാളികളുടെ കാര്യമെടുക്കുകയാണെങ്കില്‍ പലരും രാത്രിയിലെ കഞ്ഞി, ചോറ് ശീലങ്ങളില്‍ നിന്നും ചപ്പാത്തിയിലേക്കു മാറിക്കഴിഞ്ഞിരിയ്ക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചും നോര്‍ത്തിന്ത്യന്‍ സ്ഥലങ്ങളില്‍ നേരത്തെ തന്നെ ചപ്പാത്തിയ്ക്കാണ് മുന്‍ഗണന. പലതരം അസുഖങ്ങളുള്ളവര്‍ക്കും തടി കുറയ്ക്കുവാന്‍ ഡയറ്റെടുക്കുന്നവര്‍ക്കുമെല്ലാം ഉത്തമഭക്ഷണമാണിത്. ധാരാളം നാരടങ്ങിയ ഭക്ഷണമായതു കൊണ്ട് ദഹനത്തിനും നല്ലത്. ഗോതമ്പിന്റെ വിവിധ ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ, രക്തം ശുദ്ധീകരിയ്ക്കുവാന്‍ ഗോതമ്പ് രക്തം ശുദ്ധീകരിയ്ക്കുവാന്‍ സഹായിക്കുന്നു. രക്തദൂഷ്യം വഴിയുള്ള അസുഖങ്ങള്‍ ഇതുവഴി കുറയും. തടി കുറയ്ക്കുവാന്‍ തടി കുറയ്ക്കുവാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് പറ്റിയ നല്ലൊന്നാന്തരം ഭക്ഷമാണ് ഗോതമ്പ്. ഡയറ്റെടുക്കുന്നവര്‍ക്ക് ധൈര്യമായി കഴിയ്ക്കാം ദഹനശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ ദഹനശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഗോതമ്പ് നല്ലതാണ്.ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഗോതമ്പില്‍ ദോഷകരമായ കൂട്ടുകള്‍ കലരാത്തതു കൊണ്ട് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താനും ഗോതമ്പ് നല്ലതാണ്. ക്യാന്‍സര്‍ ഗോതമ്പിലെ സെലേനിയം, വൈറ്റമിന്‍ ഇ എന്നിവ ക്യാന്‍സര്‍ തടയുന്നതിനും ഗുണകരമാണ്. ബിപി ഗോതമ്പ് ബിപി കുറയ്ക്കാനും സഹായിക്കും. ഇത് ഹൈപ്പര്‍ ടെന്‍ഷന്‍ അകറ്റാന്‍ നല്ലതാണ്. തൈറോയ്ഡ് തൈറോയ്ഡ് അസുഖമുള്ളവര്‍ക്കും ഗോതമ്പ് നല്ലൊന്നാന്തരം ഭക്ഷണമാണ്. ശ്വാസദുര്‍ഗന്ധം ശ്വാസത്തിലെ ദുര്‍ഗന്ധമകറ്റുന്നതിനും ഗോതമ്പ് നല്ലതാണ്. ഇതിലുള്ള വൈറ്റമിനുകളാണ് ഇതിന് സഹായിക്കുന്നത്. അസ്ഥി അസ്ഥികള്‍ക്കുണ്ടാകുന്ന ബലക്കുറവും ക്ഷതവുമെല്ലാം അകറ്റാനും ഗോതമ്പ നല്ലതു തന്നെ. പ്രമേഹം പ്രമേഹം തടയുവാന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണിത്. പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കുവാന്‍ പറ്റിയ ഒന്ന്. മലബന്ധം ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ മലബന്ധം തടയുവാനും ഗോതമ്പ് നല്ലതാണ്. കിഡ്‌നി സ്‌റ്റോണ്‍ കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കഴിയുവാനും ഗോതമ്പിന് കഴിയും. വിളര്‍ച്ച വിളര്‍ച്ച മാറ്റാനും ഗോതമ്പുല്‍പന്നങ്ങള്‍ സഹായിക്കും. പ്രോട്ടീന്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒരു ഭക്ഷണം കൂടിയാണിത്.

Sunday, January 3, 2016

ലൈംഗികശേഷിക്കും പ്രത്യുല്‍പാദനശേഷിക്കും കഴിക്കേണ്ട ഭക്ഷണങ്ങൾ ..

ന്ധ്യത തടയാനും , പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാനും ചില ഭക്ഷണങ്ങള്‍ കഴിക്കേണ്ടത്‌ അത്യാവശ്യമാണ് .അവ ഏതെല്ലമെന്നു അറിയൂ. പഴം , ചെറുനാരങ്ങ, പയര്‍ വര്‍ഗങ്ങള്‍ എന്നിവ കൂടുതലായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക . പലുൽപ്പന്നങ്ങളും ,മുട്ടയും ,ചീരയും പോഷകസംപുഷ്ട്ടം എന്നതിലുപരി പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷങ്ങൾ ആണ്. ബദാം ,അണ്ടിപ്പരിപ്പ് , കപ്പലണ്ടി തുടങ്ങിയ ഡ്രൈഫ്രുട്സ് കൂടുതലായി കഴിക്കുന്നത്‌ പ്രയോജനം ചെയ്യും. വെളുത്തുള്ളി , കറുവപ്പട്ട , ചീസ് എന്നിവ ഭക്ഷണം പാകം ചെയ്യുമ്പോൾ കൂടുതലായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പച്ചക്കറികൾ കഴിക്കുന്നതിനു പുറമേ ഗ്രീൻപീസ് , സോയപാൽ, കൂണ്‍ എന്നിവ കഴിക്കുക. ഒലിവ് എണ്ണയിൽ പാചകം ചെയ്യാനും ശ്രദ്ധിക്കുക. മത്സ്യവിഭവങ്ങളിൽ ചെമ്മീനും ,മത്തിയും , കക്കയും കൂടുതലായി ഉപയോഗിക്കുക. മാതളം ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുക മാത്രമല്ല ,ലൈംഗികശേഷിയും , പ്രത്യുല്‍പാദന ശേഷിയും വർദ്ധിപ്പിക്കും

പല്ലുവേദനയോ ഇതാ ഉടനടി പരിഹാരം

ലരെയും കുഴയ്ക്കുന്ന പ്രശ്നമാണ് അടിക്കടിയുണ്ടാകുന്ന പല്ലു വേദന. പല്ലുവേദന മാറാന്‍ ഇതാ ചില നാടന്‍ വിദ്യകള്‍. ഇഞ്ചിയും ഉപ്പും കൂട്ടി ചതച്ച്‌ വേദനയുള്ള പല്ലിന്മേല്‍ വച്ചാല്‍ പല്ല് വേദന മാറും. അല്ലെങ്കില്‍ ഗ്രാമ്ബൂ ചതച്ച്‌ വേദനയുള്ള പല്ലിന്മേല്‍ കടിച്ചു പിടിക്കുക. കരയാമ്ബൂവ് 10 എണ്ണം, അല്പം കര്‍പ്പൂരം എന്നിവ ഒരു പരുത്തി തുണിയിലെടുത്ത് വേദനയുള്ള ഭാഗത്ത് വയ്ക്കുക. നല്ല ആശ്വാസം കിട്ടും. പഴുത്ത പ്ലാവില കൊണ്ടു പല്ലു തേക്കുന്നതും പേരക്കയുടെ ഇല ഇട്ടു വെന്ത വെള്ളം കൊണ്ടു കവിള്‍ കൊള്ളുന്നതും പല്ല് വേദന മാറാന്‍ ഉത്തമമാണ്.

ഒരു ചിരി കണ്ടാല്‍ അതുമതി…. നല്ല ചിരിക്കായി നല്ല വെളുത്ത പല്ലുകള്‍ സ്വന്തമാക്കാം… ശരിയായ ദന്തശുചിത്വ ശീലങ്ങളുണ്ടെങ്കില്‍ തുമ്പപ്പൂ പോലെ സുന്ദരമായ പല്ലുകള്‍ നിങ്ങള്‍ക്ക് സ്വന്തം. ഭക്ഷണം കഴിക്കാനും

ഒരു ചിരി കണ്ടാല്‍ അതുമതി…. നല്ല ചിരിക്കായി നല്ല വെളുത്ത പല്ലുകള്‍ സ്വന്തമാക്കാം… ശരിയായ ദന്തശുചിത്വ ശീലങ്ങളുണ്ടെങ്കില്‍ തുമ്പപ്പൂ പോലെ സുന്ദരമായ പല്ലുകള്‍ നിങ്ങള്‍ക്ക് സ്വന്തം. ഭക്ഷണം കഴിക്കാനും സംസാരിക്കാനും സഹായിക്കുന്നതിലുപരി പല്ലുകള്‍ ഇന്ന് വ്യക്തിത്വത്തിന്റെ പ്രതീകങ്ങള്‍ കൂടിയാണ്. അധിക ചെലവില്ലാതെ മനോഹരമായ വെളുത്ത പല്ലുകള്‍ സ്വന്തമാക്കാന്‍ *മൗത്ത് വാഷ്, കാപ്പി,സോഡ എന്നിവ വേണ്ട കാപ്പിയും സോഡയും എന്തിന് ചിലതരം മൗത്ത് വാഷുകള്‍ വരെ പല്ലില്‍ മഞ്ഞക്കറയുണ്ടാകാന്‍ ഇടവരും. അതുകൊണ്ട് തന്നെ ഇവ ഉപേക്ഷിക്കേണ്ടതുണ്ട്. *ദിവസം രണ്ട് നേരം ബ്രഷ് ചെയ്യുക പല്ലുകളില്‍ അടിയുന്ന ആവരണവും രോഗാണുക്കളെയും നീക്കാന്‍ ദിവസവും രണ്ട് നേരം നിര്‍ബന്ധമായും ബ്രഷ് ചെയ്യണം. അല്ലാത്തപക്ഷം പല്ലുകളിലും ഇടകളിലും അവ അടിഞ്ഞ് നിറം മാറും. *ഭക്ഷണത്തിന് ശേഷം ബ്രഷ് ചെയ്യാന്‍ സമയം കിട്ടാറില്ലാത്ത അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. ഈ സമയം ഫൈബര്‍ അടങ്ങിയ പഴ വര്‍ഗങ്ങള്‍ കഴിച്ചാല്‍ പല്ലുകള്‍ക്ക് ബ്രഷിംഗിന്റെ ഫലം ലഭിക്കാറുണ്ട്. നാരങ്ങാ വര്‍ഗത്തിലുള്ള പഴങ്ങള്‍ കഴിച്ചാല്‍ വായില്‍ കൂടുതല്‍ ഉമിനീര് ഉല്‍പ്പാദിപ്പിക്കപ്പെടുകയും അതുവഴി പല്ലിലെ കറകള്‍ നീങ്ങുകയും പല്ല് വെളുക്കുകയും ചെയ്യും. വൈറ്റമിന്‍ സി കൂടുതലായി അടങ്ങിയ സ്‌ട്രോബെറി, കിവി തുടങ്ങിയ പഴങ്ങള്‍ മോണയെ ശക്തിപ്പെടുത്തും. ആപ്പിളും പിയര്‍ പഴവും കൂടുതല്‍ വെള്ളം അടങ്ങിയതിനാല്‍ കൂടുതല്‍ ഉമിനീര്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായകരമാണ്. *മോണകളില്‍ നിന്ന് ചോര പൊടിയുമെന്ന ഫ്‌ളോസിംഗിനോട് പുറം തിരിഞ്ഞ് നില്‍ക്കുന്നവരാണ് പലരും. ശ്രദ്ധയോടെയും ക്ഷമയോടെയും ഇത് ചെയ്താല്‍ പല്ലുകളില്‍ കറ പുരളാതിരിക്കാന്‍ ഇതിലും നല്ല ഒരു വഴിയില്ല. *പാലുല്‍പ്പന്നങ്ങള്‍ കഴിക്കുക മോണരോഗങ്ങള്‍ പ്രതിരോധിക്കാനും പല്ലിന് തിളക്കമേറ്റാനും പാലുല്‍പ്പന്നങ്ങള്‍ നല്ലതാണ്. ഇനാമലിനെ സംരക്ഷിക്കാനും ബലപ്പെടുത്താനും ഇത് നല്ലതാണ്. കട്ടി കൂടിയ പാല്‍പ്പാടയും കട്ടിത്തെരും പല്ലിന് വെളുപ്പ് നല്‍കാന്‍ സഹയകരമാണ്. *പല്ലിന്‍മേല്‍ അടിയുന്ന ആവരണം നശിപ്പിക്കാനും ഇനാമല്‍ ഉണ്ടാകാനും എള്ളിന്റെ വിത്ത് നല്ലതാണ്. കാല്‍സ്യത്താല്‍ സമ്പന്നമായതിനാല്‍ പല്ലുകള്‍ക്കും മോണകള്‍ക്കും ചുറ്റുമുള്ള എല്ലുകളുടെ സംരക്ഷണത്തിനും ഇത് നല്ലതാണ്. സൂര്യകാന്തിയുടെ വിത്തുകളും പല്ലുകള്‍ക്ക് നല്ലതാണ്. ഇവയില്‍ നാരുകളും പ്രോട്ടീനും വൈറ്റമിന്‍ ഇയും മഗ്‌നീഷ്യവും അടങ്ങിയിട്ടുണ്ട്. സൂര്യകാന്തി വിത്ത് ചവക്കുന്നത് വഴി ശ്വാസോച്ഛ്വാസത്തിലെ ദുര്‍ഗന്ധം അകറ്റാനും പല്ലുകളില്‍ കറപിടിക്കാതിരിക്കാനും കഴിയും. *എന്തെങ്കിലും കുടിക്കുമ്പോള്‍, പ്രത്യേകിച്ച് നിറമുള്ള ദ്രാവകങ്ങള്‍, പല്ലുകളില്‍ കറ പുരളാതിരിക്കാന്‍ സ്‌ട്രോ ശീലമാക്കുക. ഇതു വഴി ദ്രാവകം പല്ലുകളില്‍ സ്പര്‍ശിക്കാതെ നേരിട്ട് അന്നനാളത്തിലേക്ക് എത്തും. *വൈറ്റമിന്‍ എയാല്‍ സമ്പന്നമായ ബ്രോക്കോളി, കാരറ്റ്, മത്തങ്ങ തുടങ്ങിയ ഇനാമലിന്റെ സംരക്ഷണത്തിന് നല്ലതാണ്. ഇവ പച്ചക്ക് കഴിക്കുന്നതാണ് നല്ലത്. ഇതുവഴി മോണകള്‍ മൃദുവായി മസാജ് ചെയ്യപ്പെടുകയും പല്ലുകള്‍ക്കിടയിലെ വിടവ് വൃത്തിയാക്കപ്പെടുകയും ചെയ്യൂന്നു. ഇതുവഴി പല്ലിന്റെ വെളുപ്പ് കാത്തുസൂക്ഷിക്കപ്പെടും. *നാരങ്ങയും ഉപ്പും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ച് ദിവസവും പല്ലു തേച്ചാല്‍ തിളങ്ങുന്ന പല്ലുകള്‍ ലഭിക്കും. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക്ക് ആസിഡ് ഉപ്പ് കൂടി ചേരുന്നതോടെ മികച്ച ഫലമാണ് നല്‍കുന്നത്. *മികച്ച ഫലം ലഭിക്കണമെങ്കില്‍ രണ്ട് മാസത്തിലൊരിക്കല്‍ ബ്രഷ് മാറ്റിയിരിക്കണം. അല്ലാത്ത പക്ഷം ബ്രഷിലെ നാരുകള്‍ കഠിനമാവുകയും ഇത് ഇനാമലിന് കേടുപാട് ഉണ്ടാക്കുകയും അതുവഴി പല്ലില്‍ കറ വീഴുകയും ചെയ്യും. *പല്ലുകളുടെ കരുത്തും ഭംഗിയും കാത്തുസൂക്ഷിക്കുന്നതില്‍ ശരീരത്തിലെ കാല്‍സ്യത്തിന് നല്ല പങ്കുണ്ട്. അതുകൊണ്ട് ഭക്ഷണത്തില്‍ കാല്‍സ്യം ഉള്‍പ്പെടുത്തുക. *കക്കൂസില്‍ നിന്ന് ആറ് അടിയെങ്കിലും ദൂരെ മാത്രമേ ബ്രഷ് സൂക്ഷിക്കാവൂ. ഫ്‌ളഷ് ചെയ്യുമ്പോള്‍ വായുവില്‍ പരക്കുന്ന വസ്തുക്കള്‍ ബ്രഷില്‍ പറ്റിപിടിക്കുന്നത് ഒഴിവാക്കാനാണിത്. ഇതുവഴി ദന്തസുരക്ഷക്കും പല്ലുകള്‍ക്ക് യാതൊരു കേടും ഉണ്ടാകാതിരിക്കാന്‍ സാധിക്കും. *പല്ലുകള്‍ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ കൃത്യമായ ഇടവേളകളില്‍ ദന്ത ഡോക്ടറെ നിര്‍ബന്ധമായും കാണണം. ഡോക്ടറെ കാണാന്‍ മടിയുള്ളവരുടെ പല്ലുകളാണ് എളുപ്പം നശിക്കുക. *സാധാരണ വഴികള്‍ക്കൊന്നും പരിഹരിക്കാന്‍ കഴിയാത്ത വിധം പല്ലിലെ കറ രൂക്ഷമായവര്‍ ടീത്ത് വൈറ്റ്‌നിംഗ് ചികില്‍സക്ക് വിധേയമാകണം. *ധാരാളം കര്‍പ്പൂരതുളസിയടങ്ങിയ ടൂത്ത്‌പേസ്റ്റുകള്‍ ശീലമാക്കുക. പെട്ടന്ന് ഫലം കണ്ടില്ലെങ്കിലും ദീര്‍ഘനാളത്തെ ഉപയോഗം കൊണ്ട് പല്ലിന് വെളുപ്പ് ലഭിക്കും. *ദന്ത ശുചീകരണത്തിന് അള്‍ട്രാസോണിക്ക് തരംഗങ്ങള്‍ ഉപയോഗിക്കുന്ന ബ്രഷുകളാണ് സോണിക്ക് ബ്രഷുകള്‍. സാധാരണ ബ്രഷുകള്‍ ഉപയോഗിച്ച് കഠിനമായി ബ്രഷ് ചെയ്യുമ്പോള്‍ പല്ലുകള്‍ക്കും മോണക്കും ഉണ്ടാകുന്ന കേടുപാടുകള്‍ ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും. *ടീത്ത് വൈറ്റ്‌നിംഗ് കിറ്റുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ദന്ത ഡോക്ടറെ കണ്ട ശേഷം സുരക്ഷിതവും സൈഡ് ഇഫക്ടുകള്‍ ഇല്ലാത്തതുമായ ബ്രാന്റ് തെരഞ്ഞെടുക്കുക.

എത്ര വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലെന്ന പരാതിയാണ് എല്ലാവർക്കും. എന്നാൽ വ്യായാമത്തിന്റെ കൂടെ ശരീരത്തിനു വേണ്ട ചില ഭക്ഷണം കൂടി ചെന്നാലേ ഉദ്ദേശിച്ച ഫലം കിട്ടൂ. ഭാരം പെട്ടെന്നു കുറയാൻ സഹായിക്കുന്ന ചില വിഭവങ്ങളെ പരിചയപ്പെടാം.

എത്ര വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലെന്ന പരാതിയാണ് എല്ലാവർക്കും. എന്നാൽ വ്യായാമത്തിന്റെ കൂടെ ശരീരത്തിനു വേണ്ട ചില ഭക്ഷണം കൂടി ചെന്നാലേ ഉദ്ദേശിച്ച ഫലം കിട്ടൂ. ഭാരം പെട്ടെന്നു കുറയാൻ സഹായിക്കുന്ന ചില വിഭവങ്ങളെ പരിചയപ്പെടാം., പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. മുട്ടയുടെ വെള്ള, പച്ചക്കറി, സൊയാബീൻ, നിലക്കടല തുടങ്ങിയവയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിരിക്കുന്നു. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിച്ചാൽ അമിതഭാരം നിയന്ത്രിക്കാമെന്നു അനുഭവസ്ഥർ പറയുന്നു. വീട്ടിൽത്തന്നെ തയ്യാറാക്കുന്ന പച്ചക്കറി സൂപ്പ് സ്ഥിരമായി കഴിക്കുക ധാന്യഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. എല്ലാ ധാന്യങ്ങളും പോഷകങ്ങളുടെ പവർഹൗസ് എന്നാണ് അറിയപ്പെടുന്നത്. വിശപ്പ് നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാൻ ധാന്യങ്ങൾക്കു സാധിക്കും. കുറഞ്ഞ അളവിൽ ഉപ്പും കൊഴുപ്പില്ലാത്ത ഭക്ഷണവും ഉപയോഗിക്കുക. അമിതഭാരത്തിന്റെ പ്രധാനകാരണങ്ങളിലൊന്നാണ് ഉപ്പും കൊഴുപ്പും കലർന്ന ആഹാരം. ഇവയ്ക്കെല്ലാം പുറമെ ചിട്ടയായ വ്യായാമവും ഒതുക്കമുള്ള ശരീരത്തിനു അനിവാര്യമാണെന്നു ഓർക്കുക.

Saturday, January 2, 2016

മിക്കവര്‍ക്കും ഇന്നത്തെ കാലത്ത് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഗ്യാസ് ട്രബിള്‍. മുട്ട കഴിച്ചാല്‍, കിഴങ്ങ് കഴിച്ചാല്‍, ചെറു പയര്‍ കഴിച്ചാല്‍ കോഴി

മിക്കവര്‍ക്കും ഇന്നത്തെ കാലത്ത് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഗ്യാസ് ട്രബിള്‍. മുട്ട കഴിച്ചാല്‍, കിഴങ്ങ് കഴിച്ചാല്‍, ചെറു പയര്‍ കഴിച്ചാല്‍ കോഴി കഴിച്ചാല്‍ എന്നിങ്ങനെ ലിസ്റ്റ് പറഞ്ഞു കൊണ്ടേ പോകാം വയര്‍ വീര്‍പ്പും വായൂ വിലക്കവും മൂലമുള്ള പ്രശ്‌നങ്ങള്‍. അഭിമാനം ഓര്‍ത്തു മറ്റുള്ളവരുടെ മുന്‍പാകെ അധോ വായൂ തുറന്നു വിടുന്നതിനും വഴിയില്ല അമുക്കി പിടിക്കും തോറും ശല്യം കൂടി കൂടി വരും എന്നല്ലാതെ കുറയില്ല അവസാനം എവിടെ എങ്കിലും കേറി ഒരു വിലക്കി പിടുത്തം. തിരിയാന്‍ വയ്യ പിരിയാന്‍ വയ്യ, നേരെ ചൊവ്വേ കിടക്കാന്‍ വയ്യ. ആകെപാടെ പ്രശ്‌നം. പേടിക്കണ്ട പരിഹാരം ഉണ്ട്. പശുവിന്‍ പാല്‍ 250 മില്ലി വെളുത്തുള്ളി 50 ഗ്രാം അയമോദകം 10ഗ്രാം കുരുമുളക് 7 എണ്ണം പനംച്ചക്കര ആവശ്യത്തിന് പാകം ചെയ്യണ്ട വിധം : പാല്‍ ഒരു പാത്രത്തില്‍ ഒഴിച്ച് അതില്‍ വെളുത്തുള്ളി ചെറുതായി അരിഞ്ഞു ഇടുക . പാല്‍ തിളച്ചു വെളുത്തുള്ളി വെന്തു വരുമ്പോള്‍, അയമോദകം ,കുരുമുളക് അതില്‍ ചേര്‍ക്കുക. നല്ലവണ്ണം തിളച്ചു ചേരുവകള്‍ വെന്ത ശേഷം പനം ചക്കര പൊടിച്ചു ചേര്‍ക്കുക. പനം ചക്കര ചേര്‍ക്കുമ്പോള്‍ പാല്‍ അല്പം പിരിയും . പിരിയുന്നത് സ്വാഭാവികം ചെറു ചൂടോടെ കഴിക്കുക . രാവിലെ വെറും വയറ്റില്‍ കഴിക്കുക. കൊച്ചു കുട്ടികള്‍ക്ക് വയറ്റില്‍ മൂളലും ഇരപ്പും ഉണ്ടെങ്കില്‍ അവര്‍ക്കും കൊടുക്കാം ഒന്നോ രണ്ടോ സ്പൂണ്‍ വീതം . രാവിലെ എണീറ്റ് പേസ്റ്റ് ഇട്ടു പല്ല് തേക്കാതെ ഉപ്പിന്റെ അംശം ചേര്‍ന്ന ഉമിക്കരി പോലെ ഉള്ളവ ഇട്ടു തെച്ചതിനു ശേഷം കഴിക്കുക. അഞ്ചു ദിവസം തുടര്‍ന്ന് കഴിക്കണം, വായൂ വിലക്കം നീങ്ങും, രക്ത സമ്മര്‍ദ്ദം ഉള്ളവര്‍ക്കും ഇത് ഉപയോഗിക്കാം ഗുണം ചെയ്യും. വായൂ പ്രശ്‌നം കാരണം ഉണ്ടായ പ്രശ്‌നങ്ങള്‍ മാറും. മാസം ഒരു പ്രാവശ്യം ഇങ്ങനെ ചെയ്തു കഴിച്ചാല്‍ വായൂ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ഒരു പരിധിവരെ രക്ഷപെടാം. അന്നന്ന് ഉണ്ടാക്കി കഴിക്കണം. എങ്കിലേ ഫലം ഉണ്ടാവുകയുള്ളൂ

മിക്കവരുടെയും കിടപ്പറിയിലെ ദാമ്പത്യം പരാജയമാണ്. പരസ്പര ധാരണയില്ലായ്മ, പങ്കാളിയുടെ താല്പര്യം

മിക്കവരുടെയും കിടപ്പറിയിലെ ദാമ്പത്യം പരാജയമാണ്. പരസ്പര ധാരണയില്ലായ്മ, പങ്കാളിയുടെ താല്പര്യം തിരിച്ചറിയാതിരിക്കുക, തുടങ്ങി അനേകം പ്രശ്‌നങ്ങളുണ്ട് കിടപ്പറയില്‍. നല്ല ലൈംഗിക ജീവിതത്തിന് കിടപ്പറയില്‍ ചില ചിട്ടകള്‍ നല്ലതാണ്. താഴെ പറയുന്ന കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ ലൈംഗിക ജീവിതം മാത്രമല്ല, കുടുംബ ജീവിതം തന്നെ വളരെയധികം സുന്ദരപൂര്‍ണമാകും. * കിടപ്പറയില്‍ പങ്കാളിയെ യാതൊരു കാരണവശാലും അപമാനിക്കരുത്. പങ്കാളി എങ്ങനെ ആയാലും, അതുപോലെ തന്നെ അംഗീകരിക്കുക. പങ്കാളിയുടെ കുറവുകള്‍ വിളിച്ചു പറയാനുള്ള സ്ഥലമല്ല കിടപ്പറ. പങ്കാളിയുടെ കുറവുകള്‍ മനസ്സിലാക്കി പെരുമാറാന്‍ ശ്രമിക്കണം. * പകലത്തെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാതെ ഉറങ്ങാന്‍ പോകരുത്. പ്രശ്‌നങ്ങള്‍ ഇല്ലാത്ത ബന്ധങ്ങള്‍ ഇല്ല. പക്ഷേ,കിട്ടുന്നതിനുമുമ്പ് പ്രശ്‌നങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു, രണ്ടു പേരും തമ്മില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. ഒരിക്കലും തമ്മില്‍ പിണങ്ങി കിടന്നുറങ്ങരുത്. പിണങ്ങിയാലും ഒരേ മുറിയില്‍ തന്നെ ഉറങ്ങുക. ഒരേ മുറിയില്‍ ഒരേ കട്ടിലില്‍ കിടക്കുമ്പോള്‍ മുട്ടിയുരുമ്മി, അറിയാതെ ആണെങ്കിലും, പിണക്കം അലിഞ്ഞു തീരാനുള്ള സാധ്യത കൂടുന്നു. * കിടപ്പറയില്‍ വച്ച് പങ്കാളിയെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തരുത്. * ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് ചിട്ടിക്കാശ്, അടുക്കളകാര്യങ്ങള്‍, കറന്റ് ബില്ല് തുടങ്ങി ടെന്‍ഷനുണ്ടാക്കുന്ന സംസാരങ്ങള്‍ അരുത്. * കുട്ടികള്‍ കിടക്കുന്ന മുറിയില്‍വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുത്. കുട്ടികള്‍ ഉറങ്ങുകയാണെന്നു കരുതി ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദമ്പതികള്‍ ശ്രദ്ധിക്കുക. 90 ശതമാനവും, കുട്ടി, ഉറങ്ങുക തന്നെയാവും. പക്ഷേ, ഇടയ്ക്ക് കുട്ടി ഉണര്‍ന്ന് അച്ഛനും അമ്മയും തമ്മില്‍ ബന്ധപ്പെടുന്നതു കാണാന്‍ ഇടയായാല്‍ അത് അവന്റെ ലൈംഗികമായ ധാരണകളെ പ്രതികൂലമായി ബാധിച്ചേക്കാം. * ചില കുട്ടികള്‍ക്ക്, അച്ഛന്‍ അമ്മയെ ഉപദ്രവിക്കുകയാണെന്നു തോന്നി ലൈംഗികതയോടു വിരക്തി തന്നെ തോന്നാം. വികലമായ ലൈംഗിക ചിന്തകള്‍ക്കും ഇത്തരം കാഴ്ചകള്‍ പ്രചോദനമാകും. മാത്രമല്ല, ‘കുട്ടികള്‍ കാണുമോ എന്ന ടെന്‍ഷനോടു കൂടി ബന്ധപ്പെടേണ്ടി വരുന്നതു ലൈംഗികകാസ്വാദ്യതയെബാധിക്കും. * പങ്കാളിയെ ലൈംഗികബന്ധത്തിനു നിര്‍ബന്ധിക്കരുത്.രണ്ടുപേര്‍ക്കും ഒരു പോലെ താല്പര്യം ഉള്ളപ്പോള്‍ മാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക. * ആരോഗ്യസംബന്ധമായി ഉറക്കഗുളികകള്‍ കഴിക്കുന്നവര്‍, അത് ഉറങ്ങാന്‍ ആഗ്രഹിക്കുന്നതിനു തൊട്ടുമുമ്പു മാത്രം കഴിക്കുക. * പങ്കാളിക്ക് ഇഷ്ടമില്ലാത്ത ലൈംഗിക പരീക്ഷണങ്ങള്‍ക്ക് മുതിരേണ്ട. ഓറല്‍ സെക്‌സ് പോലുള്ള രീതികള്‍ പങ്കാളിക്കു താല്പര്യം ഉണ്ടെങ്കില്‍ മാത്രം പരീക്ഷിക്കുക. * മദ്യം പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ കഴിച്ചശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത്. * ലൈംഗികബന്ധത്തിനുമുമ്പ് അധികം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നത് നല്ലത്.

പുകവലിക്കുന്നവര്‍ക്ക് അത് എത്രമാത്രം വലിയ ദുശ്ശീലമാണെന്ന് അറിയാം… എന്നാല്‍ തുടങ്ങിയ ദുശ്ശീലം നിര്‍ത്താന്‍ കഴിയാതെ പാടുപെടുകയാണോ നിങ്ങള്‍? പേടിക്കണ്ട… മനസ്സുവെച്ചാല്‍ ഇത് പെട്ടെന്ന് തന്നെ നിര്‍ത്താവുന്നതാണ്.

പുകവലിക്കുന്നവര്‍ക്ക് അത് എത്രമാത്രം വലിയ ദുശ്ശീലമാണെന്ന് അറിയാം… എന്നാല്‍ തുടങ്ങിയ ദുശ്ശീലം നിര്‍ത്താന്‍ കഴിയാതെ പാടുപെടുകയാണോ നിങ്ങള്‍? പേടിക്കണ്ട… മനസ്സുവെച്ചാല്‍ ഇത് പെട്ടെന്ന് തന്നെ നിര്‍ത്താവുന്നതാണ്. പുകവലി നിര്‍ത്താന്‍ ചെയ്യേണ്ടത്…… 1. നിര്‍ത്താന്‍ ഒരു പ്രത്യേക ദിവസം തീരുമാനിക്കുക 2. പുകയിലയുടേയോ പുകയുടേയോ ചെറിയ മണം പോലും തങ്ങി നില്‍ക്കുന്ന സ്ഥലം, വാഹനം, വസ്ത്രങ്ങള്‍ ഇവയില്‍ നിന്നെല്ലാം അകലം പാലിക്കുക. 3. മുമ്പ് പുകവലിക്കാന്‍ സൗകര്യം നല്‍കിയിരുന്ന കൂട്ടുകാരേയും സ്ഥലങ്ങളെയും സാഹചര്യങ്ങളേയും ഒഴിവാക്കുക. 4. സാധ്യമെങ്കില്‍ പുകവലി നിര്‍ത്തിയ വ്യക്തികളോടോ ആരോഗ്യമേഖലയില്‍ ഇക്കാര്യത്തില്‍ നിര്‍ദ്ദേശം തരാന്‍ പറ്റിയ ആളുകളോടോ നമ്മുടെ തീരുമാനം അറിയിച്ച് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക. 5. കൂട്ടുകാരോടും സഹപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടുമൊക്കെ പുകവലി നിര്‍ത്തുകയാണെന്ന നമ്മുടെ തീരുമാനം അറിയിക്കുക. നമ്മെ സഹായിക്കാന്‍ പറയുക. 6. ഉറക്കമില്ലായ്മ, അക്ഷമ, ഉല്‍കണ്ഠ, ഉത്സാഹമില്ലായ്മ, അമിതവിശപ്പ്, കൂടിയ ശരീരഭാരം, കുറഞ്ഞ ശ്രദ്ധകേന്ദ്രീകരണശേഷി ഇവയെല്ലാം പുകവലി നിര്‍ത്തിയാല്‍ കുറച്ചു നാളത്തേക്ക് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളാണ് (വ്യക്തിയ്ക്കനുസരിച്ചും വലിയുടെ തീവ്രതയ്ക്കനുസരിച്ചും മാറ്റങ്ങള്‍ ഉണ്ടാകും) അതുകൊണ്ട് ഇത്തരം പ്രതികരണങ്ങളെ മുന്നില്‍ക്കണ്ടുകൊണ്ട് അവയെ നേരിടാന്‍ മനസ്സിനെ സജ്ജമാക്കുക. 7. മുകളില്‍പ്പറഞ്ഞ മാനസിക ശാരീരിക മാറ്റങ്ങളെ അസാദ്ധ്യമായി ഒന്നുമില്ല (Nothing is impossible) എന്ന ആപ്തവാക്യം കൊണ്ട് നേരിടുക. വ്യായാമം ചെയ്യുക, ഒരു ചൂയിംഗം (Chewing gum) ഉപയോഗിക്കുക, വെള്ളം കുടിക്കുക, ഒരു നല്ല സുഹൃത്തിനെ വിളിച്ച് സംസാരിക്കുക, ഒരു നല്ല ബുക്ക് വായിക്കുക, പറ്റുമെങ്കില്‍ നല്ല ഒരു കുളി നടത്തുക, ഒരു പ്രാര്‍ത്ഥന ചൊല്ലുക, ധ്യാനം ശീലമുള്ളവര്‍ അതു ചെയ്യുക, ഇതൊക്കെ പുകവലിക്കാനുള്ള തീവ്രമായ ആഗ്രഹത്തെ മറികടക്കാനുള്ള നല്ല ഉപാധികളാണ്. ഏറ്റവും നല്ലത് പുകവലികൊണ്ട് മനുഷ്യശരീരത്തിനും സമൂഹത്തിനും ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഉള്‍ക്കൊ ള്ളുന്ന ഒരു പടത്തിലേക്ക് ആ സമയത്ത് ഒരു നിമിഷം നോക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ്. 8. പുകവലിക്കുന്നയാള്‍ പുകയോടൊപ്പം ശ്വാസം അകത്തേക്ക് വലിക്കുമ്പോള്‍ കൂടിയ അളവില്‍ പ്രാണവായുവും ഉള്ളിലെത്തുന്നുണ്ട്. അത് ശരീരത്തിന് അല്പം ഗുണം ചെയ്യുന്നുണ്ട്. അത് പുകവലിയുടെ സംതൃപ്തിക്ക് കാരണമാകുന്ന ഒരു ഘടകമാണ്. ഇത് പുകവലി നിര്‍ത്തുവാനുള്ള മാര്‍ഗ്ഗമാക്കാം. പുകവലിക്കണമെന്ന് തോന്നുമ്പോള്‍ എഴുന്നേറ്റ്, ഒരു സിഗരറ്റോ ബീഡിയോ ചുരുളോ വലിക്കുന്ന അത്രയും തവണ ദീര്‍ഘമായി ശ്വാസോഛ്വാസം ചെയ്യുക. ശരീരവും മനസ്സും പുകവലിയുടെ സംതൃപ്തിയുടെ വലിയൊരു ഭാഗം അനുഭവിക്കും. പുക വലിയോടുള്ള ആര്‍ത്തി അപ്പോഴത്തേയ്ക്ക് ശമിക്കുകയും ചെയ്യും 9. നാമും നമുക്ക് ചുറ്റുമുള്ളവരും കൂടി നമ്മുടെ പുകവലികൊണ്ട് നശിക്കുവാന്‍ ഇടയാകുന്നു; ക്യാന്‍സര്‍ എന്ന മഹാവിപത്താണ് ഫലം എന്നത് കൂടെക്കൂടെ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുക

Friday, January 1, 2016

എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് താരന്‍. താരന്‍ ഉണ്ടാകുന്നതിന് കുഞ്ഞുങ്ങളെന്നോ വലിയവരെന്നോ വ്യത്യാസമില്ല. താരന്റെ ലക്ഷണങ്ങള്‍

എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് താരന്‍. താരന്‍ ഉണ്ടാകുന്നതിന് കുഞ്ഞുങ്ങളെന്നോ വലിയവരെന്നോ വ്യത്യാസമില്ല. താരന്റെ ലക്ഷണങ്ങള്‍ ചൊറിച്ചില്‍, കഠിനമായ മുടികൊഴിച്ചില്‍, വെളുത്ത പൊടി തലയില്‍ നിന്നും ഇളകുക, തലയോട്ടിയിലെ തൊലിയില്‍ ചെറിയ വിള്ളലുകള്‍ തുടങ്ങിയവ. ചിലതരം എണ്ണകളുടേയും സ്‌പ്രേകളുടേയും നിരന്തരമായ ഉപയോഗവും താരനു കാരണമാകാറുണ്ട്. ശിരോ ചര്‍മത്തിലെ എണ്ണമയം കൂടുന്നത് കൊണ്ടും താരന്‍ ഉണ്ടാകാം. താരന്‍ ഇല്ലാതാക്കാന്‍ 1. ഉള്ളി നീരും ചെറുനാരങ്ങ നീരും ചേര്‍ന്ന മിശ്രിതം തലയോട്ടിയില്‍ പുരട്ടുന്നത് നല്ലതാണ്. താരന്‍ അകറ്റാന്‍ സഹായിക്കുന്നതിന് പുറമെ തലയോട്ടിയിലെ ചൊറിച്ചിലിന് ആശ്വാസവും നല്‍കും.ഉള്ളിയുടെ ചീത്ത മണം താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. 2. വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ഇട്ടു കാച്ചി തലയില്‍ തേച്ചു കുളിക്കുക. 3. തുളസിയും നെല്ലിക്കയും അരച്ച് കുഴമ്പ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകികളയുക. 4.ഒലീവ് ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് അതില്‍ പകുതി ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് ചെറുതായി ചൂടാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് കുറച്ച് സമയത്തിന് ശേഷം കുളിക്കുക. 5.കടുക് അരച്ച് തലയില്‍ പുരട്ടി കുളിക്കുന്നതും താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. 6. രണ്ട് ടീ സ്പൂണ്‍ ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ഇത് രാവിലെ നന്നായി അരച്ചതിന് ശേഷം ഉള്ളി നീര് ചേര്‍ത്ത് ഇളക്കുക. കുഴമ്പ് രൂപത്തിലുള്ള ഈ മിശ്രിതം തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക.ഇത് താരനകറ്റാന്‍ സഹായിക്കും. 7.പാളയംകോടന്‍ പഴം ഇടിച്ച് കുഴമ്പാക്കി തലയില്‍ തേച്ചുപിടിപ്പിച്ച് പത്തുമിനിറ്റിന് ശേഷം കുളിക്കുക. 8. ചെറുനാരങ്ങനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകി കളയുക.

പൈല്‍സ് അഥവാ മൂലക്കുരു ഇന്ന് പുരുഷന്‍മാരിലെന്നപോലെ സ്ത്രീകളും ധാരാളമായി കണ്ടുവരുന്ന രോഗമാണ്. മലദ്വാരത്തിനടുത്തുള്ള രക്തക്കുഴലുകള്‍ വികസിക്കുകയും, പൊട്ടുകയും ചെയ്യുകയാണ് രോഗലക്ഷണം.

പൈല്‍സ് അഥവാ മൂലക്കുരു ഇന്ന് പുരുഷന്‍മാരിലെന്നപോലെ സ്ത്രീകളും ധാരാളമായി കണ്ടുവരുന്ന രോഗമാണ്. മലദ്വാരത്തിനടുത്തുള്ള രക്തക്കുഴലുകള്‍ വികസിക്കുകയും, പൊട്ടുകയും ചെയ്യുകയാണ് രോഗലക്ഷണം. എന്നാല്‍, മൂടിവയ്ക്കപ്പെടുന്ന രോഗങ്ങളുടെ കൂട്ടത്തില്‍ ഇതിനെയും ഉള്‍പ്പെടുത്തി സ്ത്രീകള്‍ പറയാന്‍ മടിക്കുന്ന രോഗത്തെ കാണിച്ച് ചികിത്സിക്കേണ്ട അവസ്ഥയിലെത്തിക്കാറാണുള്ളത്. കൃത്യമായ ഔഷധങ്ങള്‍ കഴിച്ചും ആഹാരം, വ്യായാമം എന്നിവ ക്രമീകരിച്ചും നിയന്ത്രിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന രോഗങ്ങളാണിത്. പൈല്‍സ് ഉണ്ടാകുന്നതെങ്ങനെ? മലദ്വാരത്തിനു ചുറ്റുമുള്ള രക്തക്കുഴലുകള്‍ തടിച്ച് വികസിച്ച് പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ് പൈല്‍സ്. മലാശയത്തില്‍ കാണുന്ന ഏനല്‍ കുഷനുകള്‍ എന്ന ഭാഗത്തുനിന്നാണ് പൈല്‍സിന്റെ ഉത്ഭവം. മലദ്വാരത്തിനുള്ളില്‍ അകത്തെ ചര്‍മ്മത്തിനുള്ളിലായി 3 കുഷനുകളുണ്ട്. ഇവയക്ക് മേലെയുള്ള ഏത് സമ്മര്‍ദ്ദവും വികസിച്ച് പൈല്‍സായി രൂപാന്തരപ്പെടാം. പേശികളും ധമനികളും ഇലാസ്തികതയുള്ള കോശങ്ങളും ചേര്‍ന്നതാണ് കുഷനുകള്‍. ശരിയായ വിസര്‍ജ്ജനത്തിന് കുഷനുകള്‍ അനിവാര്യമാണ്. പ്രായം കൂടുംതോറും പൈല്‍സിനുള്ള സാധ്യത കൂടുതലാണ്. പാരമ്പര്യമായും തെറ്റായ ജീവിതശൈലി മൂലവും പൈല്‍സുണ്ടാകാം. കൂടാതെ ആന്തരികമായോ ബാഹ്യമായോ പൈല്‍സുണ്ടാകാറുണ്ട്. പ്രധാന ലക്ഷണങ്ങള്‍ രക്തം പോക്ക്: മലം പോയിക്കഴിഞ്ഞ ശേഷം കടും ചുവപ്പു നിറത്തിലുള്ള രക്തം തുള്ളിയായോ ചീറ്റിയോ പോകുന്നത് പൈല്‍സ് രോഗികളില്‍ കാണാറുണ്ട്. രക്തം പോക്ക് കൂടാതെയും പൈല്‍സ് ഉണ്ടാകും. അമിതമായ രക്തംപോക്ക് വിളര്‍ച്ചയ്ക്കിടയാക്കാറുണ്ട്. മുഴകള്‍ തള്ളി വരുക ചൊറിച്ചില്‍ നനവ് വേദന കാരണങ്ങള്‍ പല കാരണങ്ങളാല്‍ പൈല്‍സുണ്ടാകാം. മലബന്ധം, പ്രായാധിക്യം, പുകവലി, മദ്യപാനം, വ്യായാമക്കുറവ്, മലശോധനയ്ക്ക് കൂടുതല്‍ ബലം പിടിക്കുക, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഇവയൊക്കെ പൈല്‍സിനിടയാക്കും. കൂടാതെ വയറിനുള്ളില്‍ മര്‍ദ്ദം കൂടുന്ന അവസ്ഥകളായ ഗര്‍ഭധാരണം, വയറിലെ നീര്‍ക്കെട്ട്, മുഴകള്‍ ഇവയും പൈല്‍സിനിടയാക്കും. അധികം ഇരിക്കുക, നില്‍ക്കുക, കടുത്ത മാനസിക പിരിമുറുക്കം ഇവയും പൈല്‍സിന് കാരണമാകാറുണ്ട്. എരിവും മസാലയും കൂടിയ ഭക്ഷണങ്ങള്‍, ടിന്നിലടച്ച ഭക്ഷണങ്ങള്‍ ഇവയും അര്‍ശസിനിടയാക്കും. രോഗത്തിന്റെ ഘട്ടങ്ങള്‍ രോഗലക്ഷണങ്ങളും അവസ്ഥകളും അനുസരിച്ച് പൈല്‍സിന് പല ഘട്ടങ്ങളുണ്ട്. ഒന്നാംഘട്ടം: മലം പോയിക്കഴിയുമ്പോള്‍ രക്തം പോകുന്നതാണ് പ്രധാന ലക്ഷണം. ഏനല്‍ കുഷന്‍ പുറത്തേക്ക് വരില്ല. വേദനയുമില്ല. രണ്ടാംഘട്ടം: മലം പോകുമ്പോള്‍ കുഷനുകള്‍ പുറത്തേക്ക് തള്ളി വരുകയും പിന്നീട് താനേ ഉള്ളിലേക്ക് പോകുകയും ചെയ്യും. മൂന്നാംഘട്ടം: പുറത്തേക്കുവരുന്ന കുഷനുകളെ കൈകൊണ്ടു തള്ളി ഉള്ളിലാക്കുന്ന അവസ്ഥയാണ്. നാലാംഘട്ടം: സ്ഥിരമായി പുറമോ തള്ളി നില്‍ക്കുന്ന അവസ്ഥയാണ്. ഇത്തരം അര്‍ശസിന് വേദനയുണ്ടാകും. പരിഹാരങ്ങള്‍ ചികിത്സ അഭ്യംഗം, സ്വേദനം, ലേചനം, അഗ്‌നികര്‍മ്മം, ക്ഷാരകര്‍മ്മം, ക്ഷാരസൂത്രം, ഛേദനം തുടങ്ങിയ വിശേഷ ചികിത്സകള്‍ പൈല്‍സുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളില്‍ നല്‍കാറുണ്ട്. പാടക്കിഴങ്ങ്, കൊടുവേലി, കുടകപ്പാല, കാട്ടുചേന, കൂവളം, ചുക്ക്, അതിവിടയം, കടുക്ക, കൊടുത്തൂവ, മരമഞ്ഞള്‍, വയമ്പ്, കാട്ടുമുളക് ഇവ അര്‍ശസ്സിന്റെ ചികിത്സയില്‍ പ്രയോജനപ്പെടുത്തിവരുന്ന ഔഷധികളാണ്. കൂടാതെ ത്രിഫല, കാട്ടപ്പയില, വേപ്പില ഇവ വെന്ത വെള്ളത്തില്‍ അവഗാഹസ്വേദം ചെയ്യുന്നത് വേദന, വീക്കം ഇവ കുറയ്ക്കും. ആഹാരക്രമീകരണങ്ങള്‍ അര്‍ശസ്സിന്റെ ചികിത്സയില്‍ ആഹാരക്രമീകരണത്തിന് ഏറെ പങ്കുണ്ട്. ഇലക്കറികള്‍, ചേന, കുമ്പളങ്ങ, ചുമന്നുള്ളി, വാഴപ്പിണ്ടി, വാഴക്കൂമ്പ്, തവിട് കളയാത്ത ധാന്യങ്ങള്‍, പഴങ്ങള്‍, ഓട്‌സ്, കൂവരക് തുടങ്ങിയ നാരുകളുള്ള ഭക്ഷണങ്ങള്‍ അര്‍ശസ്സ് ഒഴിവാക്കാന്‍ അനുയോജ്യമാണ്. 810 ഗ് ളാസ് തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയും വേണം. എന്നാല്‍, വിരുദ്ധാഹാരങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, സംസ്‌കരിച്ച് ടിന്നിലടച്ച ഭക്ഷണങ്ങള്‍, അച്ചാറുകള്‍ ഇവ ഒഴിവാക്കണം. മോരും ചുമന്നുള്ളിയും ഏറെ ഗുണകരം മോരും ചുമന്നുള്ളിയും ആഹാരത്തിന്റെ ഭാഗമാക്കുന്നത് അര്‍ശസ്സിന് ഗുണം ചെയ്യും. മോര് ചേര്‍ത്ത് ഔഷങ്ങളും നല്‍കാറുണ്ട്. ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ചോ, പാലില്‍ കാച്ചിയോ, മോരില്‍ അരച്ചുചേര്‍ത്തോ ഉപയോഗിക്കുന്നത് പൈല്‍സ് ശമിപ്പിക്കാറുണ്ട്. ചേന പുഴുങ്ങിക്കഴിക്കുന്നതും നല്ല ഫലം തരും. പവനമുക്താസനം, മയൂരാസനം, ഭുജംഗാസനം ഇവയും ശീലിക്കേണ്ടതാണ്

പുതിയ ട്രെൻഡി താടി ഇനി നിങ്ങൾക്കുo ... സമൃദ്ധമായി താടി വളരാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ..

ആണുങ്ങളെ സംബന്ധിച്ച് താടിയും മീശയും മിക്കവർക്കും ഒരു അഭിവാജ്യ ഘടകമാണ്. ഒരിക്കലെങ്കിലും വളർത്തി പരീക്ഷിക്കാത്തവർ ചുരുക്കം .താടി വളരാൻ ചില പൊടികൈകൾ ഇതാ ... സമയം ലഭിക്കുന്നത് പോലെ ഒരു സ്ക്രബ്ലോ, പുരുഷന്മാര്‍ക്കായുള്ള ഒരു എക്സ്ഫോലിയന്‍റോ ഉപയോഗിച്ച് മുഖത്തെ ചര്‍മ്മം ഉരുമ്മി മൃതകോശങ്ങളെ നീക്കം ചെയ്യുക. ഇത് രോമ വളര്‍ച്ചയെ ശക്തിപ്പെടുത്തും. താടി വളര്‍ന്നുവരുമ്പോള്‍ അത് മുഖത്ത് പൂര്‍ണ്ണമായും ഉണ്ടാവില്ല. എന്നാല്‍ രോമം നീളാനനുവദിക്കുന്നതോടെ ചെറിയ രോമങ്ങള്‍ക്കും വളരാനാവും. അങ്ങനെ രോമമില്ലാതെയുള്ള ഭാഗങ്ങളിലും രോമം നിറയും. പ്രോട്ടീനുകള്‍ ധാരാളമായി ലഭിക്കുന്നത് രോമവളര്‍ച്ചക്ക് സഹായകരമാണ്. ആവശ്യത്തിന് സമയം ഉറങ്ങുന്നതും അനിവാര്യമാണ്. ദിവസവും എട്ട് ഗ്ലാസ്സ വെള്ളമെങ്കിലും കുടിക്കുക. താടി വളര്‍ത്തിത്തുടങ്ങിയാല്‍ അത് നല്ല നിലയില്‍ മുറിച്ച് നിലനിര്‍ത്തുക. ആവണക്കെണ്ണ രോമ വളര്‍ച്ച ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ്. രോമങ്ങള്‍ ശരിയായ രീതിയില്‍ വളരാന്‍ ഇത് സഹായിക്കും. സ്വഭാവികമായുള്ളതിനേക്കാള്‍ വേഗത്തില്‍ താടി വളര്‍ച്ച ശക്തിപ്പെടുത്താന്‍ . മുഖത്തെ ചര്‍മ്മം തിരുമ്മുന്നത് ഒരു മാര്‍ഗ്ഗമാണ്. താടിയും, മുഖചര്‍മ്മവും ചില ഓയിലുകള്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് രോമവളര്‍ച്ചക്ക് സഹായിക്കും

നിങ്ങൾ ദിവസവും ഒരു മണിക്കുറിൽ കുടുത്തൽ യാത്ര ചെയ്യുന്നവരാണോ.. എങ്കിൽ ഇത് തീർച്ചയായും വായിക്കണം ..

ദിവസവും പലവിധ ആവശ്യങ്ങൾക്കായി മണിക്കൂറുകൾ യാത്ര ചെയ്യുന്നവരാണ് നമ്മളിൽ അധികവും. യാത്ര അധികമാകുമ്പോൾ നഷ്ട്ടമാകുന്നത് ചർമ്മത്തിന്റെ സ്വാഭാവിക നിറവും സൗന്ദര്യവും ഒപ്പം തലമുടിയുമാണ്. ദിവസവും ഒരു മണിക്കൂറിൽ കൂടുതൽ യാത്ര ചെയ്യുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. കഴിയുന്നത്ര തവണ മുഖം ശുദ്ധജലം ഉപയോഗിച്ച് കഴുകാൻ ശ്രദ്ധിക്കുക. ആര്യവേപ്പില ഇട്ട് വെള്ളം തിളപ്പിച്ച് അതില്‍ നിന്നു വരുന്ന ആവി മുഖത്തു കൊള്ളിച്ച് വിയര്‍പ്പിക്കുക. 10 മിനിറ്റ് കഴിഞ്ഞ് നന്നായി മൃദുവായ തുണികൊണ്ട് തുടച്ചശേഷം ഒരു സ്പൂണ്‍ വെള്ളരിക്ക നീരും നാരങ്ങാനീരും ചേര്‍ത്തു മുഖത്തു പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. മുഖം ശുദ്ധമാകും. രണ്ടു ടേബിള്‍ സ്പൂണ്‍ പാല്‍പ്പൊടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു കദളിപ്പഴവും ചേര്‍ത്തു നന്നായി അരച്ച് പേസ്റ്റാക്കി ഒരു സ്പൂണ്‍ വെണ്ണയും ചേര്‍ത്തു യോജിപ്പിച്ച് മുഖത്തു പുരട്ടുക.20 മിനിട്ട് കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ മൂന്നു ദിവസം ചെയ്താല്‍ ചര്‍മത്തിനു നല്ല തിളക്കം ഉണ്ടാകും. കാബേജ് ഇല ചതച്ചു പിഴിഞ്ഞ നീരും തേനും ചേര്‍ത്ത് മുഖത്തു പുരട്ടി കഴുകിയാലും മുഖം മൃദുവും എണ്ണമയമില്ലാത്തതുമാകും. ബൈക്കിൽ യാത്രചെയുമ്പോഴും ,ഹെൽമെറ്റ്‌ സ്ഥിരമായി ധരിക്കുമ്പോഴും മുടി കൊഴിയാനും ,സ്വാഭാവിക ഭംഗി നഷ്ട്ടപ്പെടാനും ഉള്ള സാധ്യത കൂടുതലാണ്. ഇറുകിയ തൊപ്പി ധരിയ്ക്കുന്നത് ഒഴിവാക്കണം. ഇത് മുടിയുടെ വേരുകളെ ദുര്‍ബലമാക്കും. മുടികൊഴിച്ചില്‍ കൂടൂം. ശിരോചര്‍മത്തില്‍ വിയര്‍പ്പും ചെളിയുമാകാന്‍ ഇട വരുത്തും. അതുപോലെ ഹെല്‍മറ്റിന്റെ ഉപയോഗവും മുടിയുടെ ആരോഗ്യത്തെ കേടു വരുത്തും. മുടിവേരുകള്‍ക്ക് സ്ഥിരമായ പ്രശ്‌നങ്ങളുണ്ടാകാന്‍ ഇത് കാരണമാകും. മുടിയുടെ മുകളില്‍ ടവല്‍ കെട്ടിയ ശേഷം മാത്രം ഹെല്‍മെറ്റ് ഉപയോഗിയ്ക്കുക. ഹെയര്‍ ജെല്ലുകള്‍ ഉപയോഗിയ്ക്കുന്നതിനു പകരം എണ്ണ കൊണ്ട് മുടി മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.