Monday, December 28, 2015

സൗന്ദര്യം നിലനിർത്താൻ ഈ വിദ്യകൾ നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടോ ?..

മുഖസൗന്ദര്യം നിലനിർത്താൻ എന്ത് ചെയ്യാനും നാം തയ്യാറാണ്. വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ ഇതാ... വെള്ളരിക്കാ നീര്, തണ്ണിമത്തന്‍ ജ്യൂസ്, പാല്‍പ്പാട എന്നിവ ചേര്‍ത്ത് മുഖത്ത തേയ്ക്കാം. പത്തു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. മുഖം എപ്പോഴും ഫ്രഷായി ഇരിക്കാൻ ഇത് സഹായിക്കും തൈര്‌, തണ്ണിമത്തന്‍ എന്നിവ നല്ലപോലെ കലര്‍ത്തി ഇളക്കുക. ഇത്‌ മുഖത്തു പുരട്ടി 10 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം. ചര്‍മത്തിന്‌ നല്ലൊരു ക്ലെന്‍സറിന്റെ ഗുണം ഈ ഫേസ്‌ പായ്‌ക്ക്‌ നല്‍കും. ബദാം അരച്ച് പനിനീരില്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് നല്ലൊരു സ്‌ക്രബറിന്റെ ഗുണം തരും. മുഖത്തെ മൃതചര്‍മം ഒഴിവാക്കാന്‍ ഇത് സഹായിക്കും. ആപ്പിളുടച്ച് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് തിളക്കമുള്ള ചര്‍മം ലഭിയ്ക്കുവാന്‍ സഹായിക്കും. തക്കാളി മുറിച്ച് മുഖത്ത് അല്‍പനേരം ഉരസുന്നത് വടുക്കളും പാടുകളും മാറാന്‍ സഹായിക്കും. പഴമുടച്ച് തേനും ചേര്‍ത്ത് മുഖത്തു തേയ്ക്കുന്നത് നല്ലതാണ്. ഇത് ചര്‍മം വലിഞ്ഞുതൂങ്ങുന്നത് ഒഴിവാക്കും. ചെറുനാരങ്ങാനീര്, തൈര് എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടാം. ചര്‍മം മിനുസമാകുകയും തിളക്കമേറുകയും ചെയ്യും. ചെറുനാരങ്ങാനീര്, തൈര് എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടാം. ചര്‍മം മിനുസമാകുകയും തിളക്കമേറുകയും ചെയ്യും. റോസപ്പൂവിന്റെ ഇതളുകള്‍ വെള്ളത്തിലിട്ട് അല്‍പനേരം വയ്ക്കുക. പിന്നീട് ഈ വെള്ളം ഉപയോഗിച്ച് മുഖം കഴുകാം. ചര്‍മം മൃദുവാകാനും തിളക്കം ലഭിയ്ക്കാനും ഇത് സഹായിക്കും

No comments:

Post a Comment