Saturday, December 26, 2015

പുരുഷന്മാർ മാത്രം വായിക്കുക

യുവാക്കള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമായി വന്ധ്യത മാറിക്കഴിഞ്ഞു. ജീവിതശൈലികളും,. അമിതമായ ജോലിഭാരവും, ഭക്ഷണത്തിലെ പോരായ്മകളും മാനസിക സമ്മര്‍ദ്ധത്തിന് കാരണമാവുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. . ആരോഗ്യകരമായ ഭക്ഷണക്രമവും, ജീവിത ശൈലിയും വഴി ഇത് പരിഹരിക്കാനാവും. പതിവായുള്ള വ്യായാമങ്ങള്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കുകയും ആരോഗ്യത്തിന് ഗുണകരമാവുകയും ചെയ്യും. ഭക്ഷണത്തിന്‍റെ പോഷകക്കുറവ് മൂലം ബീജത്തിന്‍റെ ഗുണനിലവാരമില്ലായ്മ വന്ധ്യതക്ക് കാരണമാകും. വിറ്റാമിന്‍ സിയും സിങ്ക് പോലുള്ള ധാതുക്കളും പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കും. വിറ്റാമിന്‍ എ, സി, ഇ, ഫോളിക് ആസിഡ് എന്നിവ ബീജത്തിന്‍റെ ഗുണനിലവാരവും അളവും ഉയര്‍ത്താന്‍ സഹായിക്കുന്നവയാണ്. ഇലക്കറികളിലും, ഓറഞ്ച്, തക്കാളി, ബീന്‍സ് എന്നിവയിലുമൊക്കെ ഈ പറഞ്ഞ പോഷകഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കൂടിയ അളവില്‍ കഴിച്ചാല്‍ പ്രത്യുദ്പാദനശേഷി വര്‍ദ്ധിപ്പിക്കാം കാരറ്റ് ബീജത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. ഹാവാര്‍ഡ് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്‍റെ കണ്ടെത്തലനുസരിച്ച് കാരറ്റിന് ബീജത്തിന്‍റെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ മികച്ച കഴിവുണ്ട്.. പോഷകങ്ങളും, വിറ്റാമിനുകളും, ധാതുക്കളും സമൃദ്ധമായി അടങ്ങിയ ഇലക്കറികള്‍, ചീര, കടുക്, കാബേജ് തുടങ്ങിയവയൊക്കെ പോഷകസമ്പന്നവും ബീജത്തിന്‍റെ കരുത്ത് കൂട്ടുന്നവയുമാണ്. വിറ്റാമിന്‍ സി യാല്‍ സമ്പന്നമായ ഓറഞ്ച് ആന്‍റി ഓക്സിഡന്‍റിനാല്‍ സമ്പന്നമാണ്. അത് പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. തവിട് നീക്കിയ ധാന്യങ്ങള്‍ക്ക് പകരം ധാന്യങ്ങള്‍ മുഴുവനുമായും ഉപയോഗിക്കുന്നത് ഏറെ ആരോഗ്യപ്രദമാണ്. ഇത് വഴി രക്തസമ്മര്‍ദ്ധവും ഇന്‍സുലിന്‍ നിലയും നിയന്ത്രണവിധേയമാക്കാനാവും. ഇന്‍സുലിന്‍ സാധാരണ നിലയിലാണെങ്കില്‍ ഹോര്‍മോണ്‍ നിലയും സാധാരണമായിരിക്കും. ഇത് പ്രത്യുദ്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്ന ഫോളിക് ആസിഡ് സമൃദ്ധമായി അടങ്ങിയവയാണ് പയറും ചീരയും. ബീജസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ഫോളിക് ആസിഡ് ആവശ്യമാണ്. വേവിക്കാത്ത പച്ചക്കറികളിലും പയര്‍ വര്‍ഗ്ഗങ്ങളിലുമുള്ളതിനേക്കാള്‍ 100 ഇരട്ടി എന്‍സൈമുകള്‍ അടങ്ങിയതാണ് മുളപ്പിച്ചവ. ആന്‍റി ഓക്സിഡന്‍റുകളും പ്രോട്ടീനുകളും സമൃദ്ധമായി അടങ്ങിയ ഇവ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറെ ഫലപ്രദമാണ്.

No comments:

Post a Comment