Monday, December 21, 2015

മദ്യപിക്കാറുണ്ടോ ? ഒന്നല്ല ,14 രോഗങ്ങൾ നിങ്ങളെ കാത്തിരിപ്പുണ്ട്.

1)ഫാറ്റി ലിവർ ; മദ്യപാനത്തിന്റെ ആദ്യ സംഭാവനയാണ് ഇത്. 'കരൾ വീക്കം ' മാത്രമായിരിക്കും ഇതിന്റ്റെ ബാഹ്യ ലക്ഷണം.വയറിന്റെ വലത് ഭാഗത്ത് വേദന,ഓക്കാനം,വിശപ്പില്ലയിമ,മഞ്ഞപ്പിത്തം എന്നിവ ലക്ഷണങ്ങളാണ്. 2)ഹൈപ്പറ്റയിറ്റിസ്; കരൾ രോഗത്തിന്റ്റെ രണ്ടാം സ്റ്റേജ് ആണ് ഇത്. കരളിനു നീർവീക്കം ,പനി ,മഞ്ഞപ്പിത്തം,വയറുവേദന,എന്നിവ ലക്ഷങ്ങളാകാമെങ്കിലും ,ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ തന്നെ രോഗത്തിന് അടിമപ്പെടാം. 3)സിറോസിസ് ; കരൾരോഗത്തിന്റെ അവസാന സ്റ്റേജ് ആണ് സിറോസിസ്. "കരൾ കല്ലാകുന്ന അവസ്ഥ".അതായത് കരൾ ചുരുങ്ങി കട്ടിയുള്ളതാകുന്നു . 4)പോർട്ടൽഹൈപ്പെർ ടെൻഷൻ.; സിറോസിസ്നെ തുടർന്നു പോർട്ടൽ സിരകളിലെ രക്ത പ്രവാഹം അധികമാകുന്നു. ക്രമാതീതമായ മർദ്ത്തെ തുടർന്ന് രക്ത കുഴലുകൾ പൊട്ടുന്നതാണ് ,ഇതിനു കാരണം. 5)മഹോദരം; സിറോസിസ്നെ തുടർന്നു വയറിന്നുള്ളിൽ വെള്ളം കെട്ടി കിടന്നു,വയർ വീർക്കുന്ന അവസ്ഥയാണ് മഹോദരം. 6)കോമ ; തലച്ചോറിൻറെ പ്രവർത്തന മാന്ദ്യത കൊണ്ടുള്ള അബോധാവസ്ഥയാണ് കോമ . ഓർമ്മക്കുറവ്‌ ,പരിസ്സരബോധം ഇല്ലാതെ വരിക ,ഉറക്കം ന്ഷ്ട്ടപ്പെടുക ,തുടർന്ന് പകൽ സമയങ്ങളിൽ അധികമായി ഉറങ്ങുക എന്നിവ ലക്ഷങ്ങളാണ്. 7)ഉദരരോഗങ്ങൾ; അന്നനാളത്തിന് നീർവീക്കം ,നെഞ്ചുവേദന,ആമാശയ വീക്കം,എന്നിവയാണ് ഉദരരോഗങ്ങളുടെ ലക്ഷണം. 8)അർബുദം ; മരണ കാരണമായ അർബുദം മദ്യപാനത്തിന്റെ വിത്താണ്.മദ്യം,ക്യാൻസർ ജന്യ വസ്തുക്കളുടെ ആഗീരണത്തിന് സഹായിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു. 9)ഹൃദ്രോഹം; കൊഴുപ്പിന്റെ അംശങ്ങൾ ഉള്ള "ഡി എച്ച് എൽ "ൻറെ അളവ് മദ്യം കൂട്ടുമെങ്കിലും അമിതമായ മദ്യപാനം ഹൃദ്രോഹ സാധ്യത കൂട്ടുന്നു. 10)മസ്തിഷ്ക രോഗങ്ങൾ ; ഓർമ്മക്കുറവാണ് പ്രധാന ലഷണം."തയാമിന്റ്റെ "കുറവാണ് അതിനു കാരണം. തന്മൂലം ,അസാധാരണമായ പെരുമാറ്റം,നടക്കുമ്പോൾ ബാലൻസു തെറ്റുക,ശ്രദ്ധക്കുറവു എന്നിവ ഉണ്ടാകുന്നു. 11)ഗൗട്ട്; ക്തത്തിലെ യുറിക് ആസിഡിന്റെ അളവ് കൂടുമ്പോൾ ഉണ്ടാകുന്ന ഒരു സന്ധി വാത രോഗമാണ് ഗൗട്ട്. "ബീയറിന്റെ" ഉപയോഗമാണ് ഗൗട്ടിനു പ്രധാന കാരണം. 12)അന്ധത; മദ്യപാനത്തെ തുടർന്നു ,ഫോളിക് ആസിഡിന്റെ കുറവ് ,കണ്ണിന്റെ പ്രധാന നാഡിയായ "ഒപ്റ്റിക് നെർവിന്റെ "പ്രവർത്തനം തകരാറിലാക്കുന്നു. 13)പേശികളുടെ ബലക്ഷയം; പടികൾ കയറാൻ ബുദ്ധിമുട്ട് ഉണ്ടാകുക,ഇരുന്നിട്ട് എഴുന്നേൽക്കാൻ വയ്യാതെ വരിക,പേശികളുടെ വേദനയും ബലക്ഷയത്തിന്റെ ലക്ഷങ്ങളാണ്. 14)വിളർച്ച ; മദ്യപാനത്തെ തുടർന്ന് കുടലിൽ നിന്നുണ്ടാകുന്ന രക്ത സ്രാവമാണ് വിളർച്ചക്ക് കാരണം.പ്ലേറ്റ്ലെറ്റ്‌കളുടെ എണ്ണത്തിലും കുറവുണ്ടാകും.

No comments:

Post a Comment