Sunday, December 27, 2015

എത്ര പേർക്കറിയാം തണ്ണിമത്തൻ ഒരു പ്രകൃതിദത്തമായ വയാഗ്രയാണെന്ന്

വേനല്‍ക്കാലം വരുമ്പോള്‍ മാത്രമാണ്‌ നാം തണ്ണിമത്തനെക്കുറിച്ച്‌ ഓര്‍ക്കുന്നതും വാങ്ങിക്കഴിയ്‌ക്കുന്നതും. ദാഹവും ക്ഷീണവും മാറ്റുന്ന ഒരു ഫലം എന്നതില്‍ക്കവിഞ്ഞ്‌ നമ്മളതിന്‌ വലിയ പ്രാധാന്യവും നല്‍കാറില്ല. എന്നാല്‍ തണ്ണിമത്തന്‍ ഗുണങ്ങളില്‍ വീരനാണെന്നാണ്‌ പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്‌. ഇത്‌ പ്രകൃതിദത്തമായ ഒരു വയാഗ്രയാണെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. രക്തത്തിലെ കലകളില്‍ ഉത്തേജനം നല്‍കാനും ലൈംഗികതൃഷ്‌ണ വര്‍ധിപ്പിക്കാനുമെല്ലാം തണ്ണിമത്തന്‌ കഴിവുണ്ടത്രേ. അമേരിക്കയിലെ ഇന്ത്യന്‍ ശാസ്‌ത്രജ്ഞരാണ്‌ തണ്ണിമത്തന്റെ ഗുണങ്ങളെക്കുറിച്ച്‌ കൂടുതലായി പഠിച്ചത്‌. മനുഷ്യ ശരീരത്തിന്‌ ഉത്തേജനം നല്‍കുന്ന ഒന്നാണിതെന്നാണ്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയ ഭീം പാട്ടീല്‍ പറയുന്നു. പുരുഷന്മാരിലെ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കാനും കിടക്കറയില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനും തണ്ണിമത്തന്‍ ഉപയോഗം സഹായിക്കുമെന്ന്‌ പാട്ടീല്‍ പറയുന്നു. ഫിറ്റോന്യൂട്രിയന്‍സ്‌ എന്ന പദാര്‍ത്ഥമാണത്രേ തണ്ണിമത്തന്‌ ഈ ഗുണം നല്‍കുന്നത്‌. ലിസോപിന്‍, ബീറ്റ കരോട്ടിന്‍ എന്നീ ഘടകങ്ങളാണ്‌ ഒരു വയാഗ്രപോലെ പ്രവര്‍ത്തിക്കാന്‍ തണ്ണിമത്തന്‌ കഴിവ്‌ നല്‍കുന്നത്‌. ലൈംഗിക ഉത്തേജനത്തിന്‌ സഹായിക്കുന്നതിനൊപ്പം ലിസോപിന്‍ എന്ന ആന്റി-ഓക്‌സിഡന്റ്‌ ഹൃദയം, പ്രോസ്‌ട്രേറ്റ്‌, ത്വക്‌ എന്നിവയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്‌.

No comments:

Post a Comment