Sunday, December 27, 2015

ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് തടയാം

ഞ്ഞുകാലത്ത് മാത്രമല്ല ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത്. പുകവലിക്കുന്നവര്‍ക്കും, വരണ്ട ചര്‍മ്മമുള്ളവര്‍ക്കും ഈ പ്രശ്‌നം എല്ലാ കാലാവസ്ഥയിലും ഉണ്ടാവും. എല്ലാ കാലത്തും ചുണ്ടിലെ വിള്ളലുകളെ നേരിടാന്‍ ചില മാര്‍ഗങ്ങളിതാ. ചുണ്ടിലെ ജലാംശം ഇല്ലാതാകുന്നതാണ് വരണ്ട് പൊട്ടാനുള്ള പ്രധാന കാരണം. അതിനാല്‍ ചുണ്ട് പൊട്ടുന്നത് തടയാന്‍ ദിവസം രണ്ട് മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുക. പച്ചക്കറികളും ഇലക്കറികളും, ധാന്യങ്ങളും ഉള്‍പ്പെട്ട ഭക്ഷണക്രമവും ചുണ്ടിന്റെ ആരോഗ്യത്തിന് നല്ലതാണ്. കേടുവന്ന കോശങ്ങളെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ എ. ഇവയില്‍ ധാരാളമുണ്ട്. വെള്ളം കുടിക്കുക: നിര്‍ജ്ജലീകരണം കാരണമാണ് ചുണ്ട് വിണ്ടുകീറുന്നത്. അതിനാല്‍ ധാരാളം വെള്ളം കുടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശൈത്യകാലത്ത് വെള്ളം അധികം കുടിക്കുന്നത് അനാവശ്യമാണെന്ന് തോന്നാം. എന്നാല്‍ ചുണ്ടുകള്‍ മനോഹരമായി നിലനില്‍ക്കണമെങ്കില്‍ ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഹ്യൂമിഡിഫയര്‍ ഉപയോഗിക്കുക: ശൈത്യകാലത്ത് വായു നന്നായി വരണ്ടിരിക്കും. പ്രത്യേകിച്ച് മുറിയില്‍ ഹീറ്റര്‍ ഉപയോഗിക്കുന്നത് കൊണ്ട്. അതിനാല്‍ മുറിയില്‍ ഈര്‍പ്പം തിരിച്ചുകൊണ്ടുവരാനായി ഒരു ഹ്യുമിഡിഫയര്‍ ഉപയോഗിക്കുക. ലിപ് ബാം ഉപയോഗിക്കു: ചുണ്ടുകള്‍ ഈര്‍പ്പമുള്ളതായി തോന്നിക്കാന്‍ എപ്പോഴും ലിപ് ബാം കയ്യില്‍ കരുതുക. നാവുകൊണ്ട് ചുണ്ടുകള്‍ നനക്കുന്നത് ഒഴിവാക്കാം. ഇത് ചുണ്ടുകള്‍ ഉണങ്ങുന്നത് വര്‍ധിപ്പിക്കുകയേ ഉള്ളൂ. മുഖത്തിന് ചുറ്റും സ്‌കാര്‍ഫ് ധരിക്കുക: രാവിലെ വീട്ടില്‍ നിന്നും പുറത്ത് പോകുമ്പോഴും രാത്രി വൈകിവരുമ്പോഴും സ്‌കാര്‍ഫ് ധരിക്കുക. യാത്രയ്ക്കിടെ ചുണ്ടിന് നിര്‍ജ്ജലീകരണം സംഭവിക്കുന്നത് തടയാനായി ചുണ്ടുകള്‍ മൂടിവയ്ക്കാം. ഉറങ്ങുന്നതിന് മുമ്പ് മോയിസ്ചര്‍ ഉപയോഗിക്കുക: രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് കട്ടിയില്‍ മോയിസ്ചര്‍ പുരുട്ടുക. ഇത് നിങ്ങളുടെ ചുണ്ടിന് ഈര്‍പ്പം പ്രദാനം ചെയ്യും.

No comments:

Post a Comment