Wednesday, December 30, 2015

പുരുഷലൈംഗിക പ്രശ്നങ്ങൾ

ലൈംഗികതയിലെ ശാരീരികപ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നതു പുരുഷനെയായിരിക്കും. ഉദ്ധാരണവൈകല്യങ്ങൾ, സ്ഖലന വൈകല്യങ്ങൾ എന്നിവ പുരുഷന്റെ ലൈംഗികജീവിതത്തെ സാരമായിത്തന്നെ ബാധിക്കും. ഉദ്ധാരണ വൈകല്യങ്ങൾ: ലൈംഗികവേളയിൽ വേണ്ടത്ര ഉദ്ധാരണം ലഭിക്കാത്തതാണു പുരുഷനിൽ കാണപ്പെടുന്ന ഒരു പ്രധാന ലൈംഗികപ്രശ്നം. ലൈംഗികവികാരമുണ്ടാകുമ്പോൾ ലിംഗത്തിലെ മസിലുകൾക്ക് അയവു ലഭിക്കും. തുടർന്നു ലിംഗത്തിനുള്ളിലെ കോർപോറ കാവർണോസ എന്ന ഭാഗത്തെ രക്തക്കുഴലുകളിലേക്കു രക്തമൊഴുകി നിറയും. മാത്രമല്ല രക്തം തിരിച്ചൊഴുകുന്നതു തടസപ്പെടുകയും ചെയ്യും. ഇങ്ങനെയാണ് ഉദ്ധാരണം ഉണ്ടാകുന്നത്. പ്രമേഹം പോലുള്ള പ്രശ്നങ്ങൾ, ഹോർമോൺ വൈകല്യങ്ങൾ, മാനസികപിരിമുറുക്കം, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവ മൂലം ഉദ്ധാരണ വൈകല്യം സംഭവിക്കാം. ഉദ്ധാരണ വൈകല്യം സംഭവിച്ച പങ്കാളിയെ കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യരുത്. വിദഗ്ദ്ധനായ ഒരു ചികിത്സകനെയോ മനശാസ്ത്രജ്ഞനെയോ കാണിച്ചു പരിഹാരം കാണുകയാണു വേണ്ടത്. ഉദ്ധാരണ വൈകല്യങ്ങൾ മാറ്റാൻ മരുന്നുകളും ചികിത്സകളും ഇപ്പോൾ ലഭ്യമാണ്. ശീഘ്രസ്ഖലനം : സ്വന്തം നിയന്ത്രണത്തിനു വിധേയമല്ലാതെയുള്ള സ്ഖലനമാണ് ശീഘ്രസ്ഖലനം. ലിംഗ യോനീ സംയോഗം നടന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിലോ യോനിയിലേക്കു ലിംഗം പ്രവേശിക്കുന്ന സമയത്തു തന്നെയോ സ്ഖലനം സംഭവിക്കുന്നതാണിത്. സ്വയംഭോഗ സമയത്ത് എത്രയും പെട്ടെന്നു സ്ഖലനം സംഭവിക്കണം. എന്നാശിക്കുന്നവരിൽ സംയോഗ വേളയിൽ പെട്ടെന്നു സ്ഖലനം നടക്കാറുണ്ട്. വളരെ ലളിതമായ ചില മാർഗങ്ങൾ വഴി ഇതു മാറ്റിയെടുക്കാം. അംഗീകൃത യോഗ്യതകളുള്ള സെക്സോളജിസ്റ്റിനേയോ സൈക്കോളജിസ്റ്റിനെയോ കണ്ടു പരിഹരിക്കുക. source online media

No comments:

Post a Comment