Sunday, December 20, 2015

മുഖത്ത് അല്പ്പം കൂടി നിറം വേണം എന്ന് ആഗ്രഹിക്കുന്നവർ വായിക്കുക ..

നിറമുള്ളവർക്കും ഇല്ലാത്തവർക്കും എല്ലാം അല്പം കൂടി നിറം കിട്ടിയിരുന്നെങ്കിൽ എന്നാണ് ആഗ്രഹം . പല കാരണങ്ങൾ കൊണ്ടും നിറം കുറയാം. വെയിൽ എല്ക്കുന്നത് ഉൾപ്പെടെ . എന്നാൽ സ്വഭവിക നിറം വീണ്ടുകിട്ടാൻ ചില മാർഗങ്ങൾ .. വെള്ളരി, കുക്കുമ്പര്‍ എന്നിവയുടെ നീരിന് ബ്ലീച്ചിംഗ് ഗുണമുണ്ട്. ഇത് മുഖത്തു പുരട്ടുന്നതും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും. പകുതി ചെറുനാരങ്ങയെടുത്ത് മുഖത്ത് അല്‍പനേരം മസാജ് ചെയ്യുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ചെറുനാരങ്ങാനീരും തേനും ചേര്‍ത്തു മുഖത്തു പുരട്ടുന്നതും നല്ലതു തന്നെ. പുളിച്ച തൈര് അല്ലെങ്കില്‍ മോര് മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കുന്നത് ബ്ലീച്ചിംഗ് ഗുണം കൊണ്ടാണ്. മുഖത്തെ പാടുകള്‍ മാറ്റാനും ഇത് ഏറെ നല്ലതാണ്. ഓട്‌സ് പൊടിച്ച് തൈരില്‍ കലക്കി മുഖത്തു പുരട്ടുക. ഇത് മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ ഗുണകരമാണ്. തേന്‍ തക്കാളി നീര്, പാല്‍പ്പാട, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നിറം നല്‍കും. മഞ്ഞള്‍ പാലിലോ തൈരിലോ കലര്‍ത്തി പുരട്ടുന്നത് നല്ലതാണ് . ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് പാലിലോ തൈരിലോ കലക്കി മുഖത്തു പുരട്ടുന്നത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കും. പനിനീര് മുള്‍ത്താണി മിട്ടി, ചന്ദനപ്പൊടി, പനിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിയ്ക്കും. മുഖത്തെ പാടുകള്‍ മാറാനും ഇത് സഹായകമാണ്.

No comments:

Post a Comment