Saturday, January 2, 2016

മിക്കവരുടെയും കിടപ്പറിയിലെ ദാമ്പത്യം പരാജയമാണ്. പരസ്പര ധാരണയില്ലായ്മ, പങ്കാളിയുടെ താല്പര്യം

മിക്കവരുടെയും കിടപ്പറിയിലെ ദാമ്പത്യം പരാജയമാണ്. പരസ്പര ധാരണയില്ലായ്മ, പങ്കാളിയുടെ താല്പര്യം തിരിച്ചറിയാതിരിക്കുക, തുടങ്ങി അനേകം പ്രശ്‌നങ്ങളുണ്ട് കിടപ്പറയില്‍. നല്ല ലൈംഗിക ജീവിതത്തിന് കിടപ്പറയില്‍ ചില ചിട്ടകള്‍ നല്ലതാണ്. താഴെ പറയുന്ന കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ ലൈംഗിക ജീവിതം മാത്രമല്ല, കുടുംബ ജീവിതം തന്നെ വളരെയധികം സുന്ദരപൂര്‍ണമാകും. * കിടപ്പറയില്‍ പങ്കാളിയെ യാതൊരു കാരണവശാലും അപമാനിക്കരുത്. പങ്കാളി എങ്ങനെ ആയാലും, അതുപോലെ തന്നെ അംഗീകരിക്കുക. പങ്കാളിയുടെ കുറവുകള്‍ വിളിച്ചു പറയാനുള്ള സ്ഥലമല്ല കിടപ്പറ. പങ്കാളിയുടെ കുറവുകള്‍ മനസ്സിലാക്കി പെരുമാറാന്‍ ശ്രമിക്കണം. * പകലത്തെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാതെ ഉറങ്ങാന്‍ പോകരുത്. പ്രശ്‌നങ്ങള്‍ ഇല്ലാത്ത ബന്ധങ്ങള്‍ ഇല്ല. പക്ഷേ,കിട്ടുന്നതിനുമുമ്പ് പ്രശ്‌നങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു, രണ്ടു പേരും തമ്മില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. ഒരിക്കലും തമ്മില്‍ പിണങ്ങി കിടന്നുറങ്ങരുത്. പിണങ്ങിയാലും ഒരേ മുറിയില്‍ തന്നെ ഉറങ്ങുക. ഒരേ മുറിയില്‍ ഒരേ കട്ടിലില്‍ കിടക്കുമ്പോള്‍ മുട്ടിയുരുമ്മി, അറിയാതെ ആണെങ്കിലും, പിണക്കം അലിഞ്ഞു തീരാനുള്ള സാധ്യത കൂടുന്നു. * കിടപ്പറയില്‍ വച്ച് പങ്കാളിയെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തരുത്. * ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് ചിട്ടിക്കാശ്, അടുക്കളകാര്യങ്ങള്‍, കറന്റ് ബില്ല് തുടങ്ങി ടെന്‍ഷനുണ്ടാക്കുന്ന സംസാരങ്ങള്‍ അരുത്. * കുട്ടികള്‍ കിടക്കുന്ന മുറിയില്‍വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുത്. കുട്ടികള്‍ ഉറങ്ങുകയാണെന്നു കരുതി ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദമ്പതികള്‍ ശ്രദ്ധിക്കുക. 90 ശതമാനവും, കുട്ടി, ഉറങ്ങുക തന്നെയാവും. പക്ഷേ, ഇടയ്ക്ക് കുട്ടി ഉണര്‍ന്ന് അച്ഛനും അമ്മയും തമ്മില്‍ ബന്ധപ്പെടുന്നതു കാണാന്‍ ഇടയായാല്‍ അത് അവന്റെ ലൈംഗികമായ ധാരണകളെ പ്രതികൂലമായി ബാധിച്ചേക്കാം. * ചില കുട്ടികള്‍ക്ക്, അച്ഛന്‍ അമ്മയെ ഉപദ്രവിക്കുകയാണെന്നു തോന്നി ലൈംഗികതയോടു വിരക്തി തന്നെ തോന്നാം. വികലമായ ലൈംഗിക ചിന്തകള്‍ക്കും ഇത്തരം കാഴ്ചകള്‍ പ്രചോദനമാകും. മാത്രമല്ല, ‘കുട്ടികള്‍ കാണുമോ എന്ന ടെന്‍ഷനോടു കൂടി ബന്ധപ്പെടേണ്ടി വരുന്നതു ലൈംഗികകാസ്വാദ്യതയെബാധിക്കും. * പങ്കാളിയെ ലൈംഗികബന്ധത്തിനു നിര്‍ബന്ധിക്കരുത്.രണ്ടുപേര്‍ക്കും ഒരു പോലെ താല്പര്യം ഉള്ളപ്പോള്‍ മാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക. * ആരോഗ്യസംബന്ധമായി ഉറക്കഗുളികകള്‍ കഴിക്കുന്നവര്‍, അത് ഉറങ്ങാന്‍ ആഗ്രഹിക്കുന്നതിനു തൊട്ടുമുമ്പു മാത്രം കഴിക്കുക. * പങ്കാളിക്ക് ഇഷ്ടമില്ലാത്ത ലൈംഗിക പരീക്ഷണങ്ങള്‍ക്ക് മുതിരേണ്ട. ഓറല്‍ സെക്‌സ് പോലുള്ള രീതികള്‍ പങ്കാളിക്കു താല്പര്യം ഉണ്ടെങ്കില്‍ മാത്രം പരീക്ഷിക്കുക. * മദ്യം പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ കഴിച്ചശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത്. * ലൈംഗികബന്ധത്തിനുമുമ്പ് അധികം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നത് നല്ലത്.

No comments:

Post a Comment