Sunday, January 3, 2016

എത്ര വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലെന്ന പരാതിയാണ് എല്ലാവർക്കും. എന്നാൽ വ്യായാമത്തിന്റെ കൂടെ ശരീരത്തിനു വേണ്ട ചില ഭക്ഷണം കൂടി ചെന്നാലേ ഉദ്ദേശിച്ച ഫലം കിട്ടൂ. ഭാരം പെട്ടെന്നു കുറയാൻ സഹായിക്കുന്ന ചില വിഭവങ്ങളെ പരിചയപ്പെടാം.

എത്ര വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലെന്ന പരാതിയാണ് എല്ലാവർക്കും. എന്നാൽ വ്യായാമത്തിന്റെ കൂടെ ശരീരത്തിനു വേണ്ട ചില ഭക്ഷണം കൂടി ചെന്നാലേ ഉദ്ദേശിച്ച ഫലം കിട്ടൂ. ഭാരം പെട്ടെന്നു കുറയാൻ സഹായിക്കുന്ന ചില വിഭവങ്ങളെ പരിചയപ്പെടാം., പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. മുട്ടയുടെ വെള്ള, പച്ചക്കറി, സൊയാബീൻ, നിലക്കടല തുടങ്ങിയവയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിരിക്കുന്നു. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിച്ചാൽ അമിതഭാരം നിയന്ത്രിക്കാമെന്നു അനുഭവസ്ഥർ പറയുന്നു. വീട്ടിൽത്തന്നെ തയ്യാറാക്കുന്ന പച്ചക്കറി സൂപ്പ് സ്ഥിരമായി കഴിക്കുക ധാന്യഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. എല്ലാ ധാന്യങ്ങളും പോഷകങ്ങളുടെ പവർഹൗസ് എന്നാണ് അറിയപ്പെടുന്നത്. വിശപ്പ് നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാൻ ധാന്യങ്ങൾക്കു സാധിക്കും. കുറഞ്ഞ അളവിൽ ഉപ്പും കൊഴുപ്പില്ലാത്ത ഭക്ഷണവും ഉപയോഗിക്കുക. അമിതഭാരത്തിന്റെ പ്രധാനകാരണങ്ങളിലൊന്നാണ് ഉപ്പും കൊഴുപ്പും കലർന്ന ആഹാരം. ഇവയ്ക്കെല്ലാം പുറമെ ചിട്ടയായ വ്യായാമവും ഒതുക്കമുള്ള ശരീരത്തിനു അനിവാര്യമാണെന്നു ഓർക്കുക.

No comments:

Post a Comment