Sunday, January 10, 2016

ചെറിയ കരുതൽ മതി പ്രമേഹം തടയാൻ

ഇന്നു പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്ന പ്രശ്നമാണ് പ്രമേഹം. വൈകുന്തോരും മാറ്റാൻ പ്രയാസമുള്ള ആരോഗ്യപ്രശ്നം കൂടിയാണിത്. പ്രമേഹം തടയുന്നതിനായി ഭക്ഷണത്തിൽ ചില മാറ്റങ്ങൾ പ്രാവർത്തികമാക്കിയാൽ മാത്രം മതി. നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ ചായക്കു പ്രമേഹത്തെ തടയാൻ കഴിയും. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിവുള്ള ടാനിൻ, കാറ്റെചിൻ തുടങ്ങിയവ ചായയിൽ അടങ്ങിയിട്ടുണ്ട്. ഫൈബറിന്റെ അളവ് കൂടുതലുള്ള ആപ്പിൾ, മാമ്പഴം പോലുള്ള പഴവർഗ്ഗങ്ങൾ പ്രമേഹത്തെ ചെറുക്കാൻ ഏറെ സഹായിക്കും. നിത്യവും ഒരു ആപ്പിളോ 100 ഗ്രാം മാമ്പഴമോ ഉത്തമം. പച്ചക്കറികളുടെ കൂടുതലുള്ള ഉപയോഗം ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും, പ്രത്യേകിച്ചു കോവയ്ക്കക്ക്. കോവയ്ക്കക്ക് പാൻക്രിയാസിലെ ബീറ്റകോശങ്ങളെ ഉത്തേജിപ്പിക്കാനും തുടർന്ന് കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കാനും കഴിവുണ്ട്. ദിവസവും 100 ഗ്രാം കോവയ്ക്ക ഉപയോഗികുന്നത് ഉചിതം.

No comments:

Post a Comment