Friday, January 1, 2016

നിങ്ങൾ ദിവസവും ഒരു മണിക്കുറിൽ കുടുത്തൽ യാത്ര ചെയ്യുന്നവരാണോ.. എങ്കിൽ ഇത് തീർച്ചയായും വായിക്കണം ..

ദിവസവും പലവിധ ആവശ്യങ്ങൾക്കായി മണിക്കൂറുകൾ യാത്ര ചെയ്യുന്നവരാണ് നമ്മളിൽ അധികവും. യാത്ര അധികമാകുമ്പോൾ നഷ്ട്ടമാകുന്നത് ചർമ്മത്തിന്റെ സ്വാഭാവിക നിറവും സൗന്ദര്യവും ഒപ്പം തലമുടിയുമാണ്. ദിവസവും ഒരു മണിക്കൂറിൽ കൂടുതൽ യാത്ര ചെയ്യുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. കഴിയുന്നത്ര തവണ മുഖം ശുദ്ധജലം ഉപയോഗിച്ച് കഴുകാൻ ശ്രദ്ധിക്കുക. ആര്യവേപ്പില ഇട്ട് വെള്ളം തിളപ്പിച്ച് അതില്‍ നിന്നു വരുന്ന ആവി മുഖത്തു കൊള്ളിച്ച് വിയര്‍പ്പിക്കുക. 10 മിനിറ്റ് കഴിഞ്ഞ് നന്നായി മൃദുവായ തുണികൊണ്ട് തുടച്ചശേഷം ഒരു സ്പൂണ്‍ വെള്ളരിക്ക നീരും നാരങ്ങാനീരും ചേര്‍ത്തു മുഖത്തു പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. മുഖം ശുദ്ധമാകും. രണ്ടു ടേബിള്‍ സ്പൂണ്‍ പാല്‍പ്പൊടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു കദളിപ്പഴവും ചേര്‍ത്തു നന്നായി അരച്ച് പേസ്റ്റാക്കി ഒരു സ്പൂണ്‍ വെണ്ണയും ചേര്‍ത്തു യോജിപ്പിച്ച് മുഖത്തു പുരട്ടുക.20 മിനിട്ട് കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ മൂന്നു ദിവസം ചെയ്താല്‍ ചര്‍മത്തിനു നല്ല തിളക്കം ഉണ്ടാകും. കാബേജ് ഇല ചതച്ചു പിഴിഞ്ഞ നീരും തേനും ചേര്‍ത്ത് മുഖത്തു പുരട്ടി കഴുകിയാലും മുഖം മൃദുവും എണ്ണമയമില്ലാത്തതുമാകും. ബൈക്കിൽ യാത്രചെയുമ്പോഴും ,ഹെൽമെറ്റ്‌ സ്ഥിരമായി ധരിക്കുമ്പോഴും മുടി കൊഴിയാനും ,സ്വാഭാവിക ഭംഗി നഷ്ട്ടപ്പെടാനും ഉള്ള സാധ്യത കൂടുതലാണ്. ഇറുകിയ തൊപ്പി ധരിയ്ക്കുന്നത് ഒഴിവാക്കണം. ഇത് മുടിയുടെ വേരുകളെ ദുര്‍ബലമാക്കും. മുടികൊഴിച്ചില്‍ കൂടൂം. ശിരോചര്‍മത്തില്‍ വിയര്‍പ്പും ചെളിയുമാകാന്‍ ഇട വരുത്തും. അതുപോലെ ഹെല്‍മറ്റിന്റെ ഉപയോഗവും മുടിയുടെ ആരോഗ്യത്തെ കേടു വരുത്തും. മുടിവേരുകള്‍ക്ക് സ്ഥിരമായ പ്രശ്‌നങ്ങളുണ്ടാകാന്‍ ഇത് കാരണമാകും. മുടിയുടെ മുകളില്‍ ടവല്‍ കെട്ടിയ ശേഷം മാത്രം ഹെല്‍മെറ്റ് ഉപയോഗിയ്ക്കുക. ഹെയര്‍ ജെല്ലുകള്‍ ഉപയോഗിയ്ക്കുന്നതിനു പകരം എണ്ണ കൊണ്ട് മുടി മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

No comments:

Post a Comment