Friday, January 1, 2016

എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് താരന്‍. താരന്‍ ഉണ്ടാകുന്നതിന് കുഞ്ഞുങ്ങളെന്നോ വലിയവരെന്നോ വ്യത്യാസമില്ല. താരന്റെ ലക്ഷണങ്ങള്‍

എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് താരന്‍. താരന്‍ ഉണ്ടാകുന്നതിന് കുഞ്ഞുങ്ങളെന്നോ വലിയവരെന്നോ വ്യത്യാസമില്ല. താരന്റെ ലക്ഷണങ്ങള്‍ ചൊറിച്ചില്‍, കഠിനമായ മുടികൊഴിച്ചില്‍, വെളുത്ത പൊടി തലയില്‍ നിന്നും ഇളകുക, തലയോട്ടിയിലെ തൊലിയില്‍ ചെറിയ വിള്ളലുകള്‍ തുടങ്ങിയവ. ചിലതരം എണ്ണകളുടേയും സ്‌പ്രേകളുടേയും നിരന്തരമായ ഉപയോഗവും താരനു കാരണമാകാറുണ്ട്. ശിരോ ചര്‍മത്തിലെ എണ്ണമയം കൂടുന്നത് കൊണ്ടും താരന്‍ ഉണ്ടാകാം. താരന്‍ ഇല്ലാതാക്കാന്‍ 1. ഉള്ളി നീരും ചെറുനാരങ്ങ നീരും ചേര്‍ന്ന മിശ്രിതം തലയോട്ടിയില്‍ പുരട്ടുന്നത് നല്ലതാണ്. താരന്‍ അകറ്റാന്‍ സഹായിക്കുന്നതിന് പുറമെ തലയോട്ടിയിലെ ചൊറിച്ചിലിന് ആശ്വാസവും നല്‍കും.ഉള്ളിയുടെ ചീത്ത മണം താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. 2. വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ഇട്ടു കാച്ചി തലയില്‍ തേച്ചു കുളിക്കുക. 3. തുളസിയും നെല്ലിക്കയും അരച്ച് കുഴമ്പ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകികളയുക. 4.ഒലീവ് ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് അതില്‍ പകുതി ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് ചെറുതായി ചൂടാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് കുറച്ച് സമയത്തിന് ശേഷം കുളിക്കുക. 5.കടുക് അരച്ച് തലയില്‍ പുരട്ടി കുളിക്കുന്നതും താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. 6. രണ്ട് ടീ സ്പൂണ്‍ ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ഇത് രാവിലെ നന്നായി അരച്ചതിന് ശേഷം ഉള്ളി നീര് ചേര്‍ത്ത് ഇളക്കുക. കുഴമ്പ് രൂപത്തിലുള്ള ഈ മിശ്രിതം തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക.ഇത് താരനകറ്റാന്‍ സഹായിക്കും. 7.പാളയംകോടന്‍ പഴം ഇടിച്ച് കുഴമ്പാക്കി തലയില്‍ തേച്ചുപിടിപ്പിച്ച് പത്തുമിനിറ്റിന് ശേഷം കുളിക്കുക. 8. ചെറുനാരങ്ങനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകി കളയുക.

No comments:

Post a Comment