Friday, January 1, 2016

പുതിയ ട്രെൻഡി താടി ഇനി നിങ്ങൾക്കുo ... സമൃദ്ധമായി താടി വളരാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ..

ആണുങ്ങളെ സംബന്ധിച്ച് താടിയും മീശയും മിക്കവർക്കും ഒരു അഭിവാജ്യ ഘടകമാണ്. ഒരിക്കലെങ്കിലും വളർത്തി പരീക്ഷിക്കാത്തവർ ചുരുക്കം .താടി വളരാൻ ചില പൊടികൈകൾ ഇതാ ... സമയം ലഭിക്കുന്നത് പോലെ ഒരു സ്ക്രബ്ലോ, പുരുഷന്മാര്‍ക്കായുള്ള ഒരു എക്സ്ഫോലിയന്‍റോ ഉപയോഗിച്ച് മുഖത്തെ ചര്‍മ്മം ഉരുമ്മി മൃതകോശങ്ങളെ നീക്കം ചെയ്യുക. ഇത് രോമ വളര്‍ച്ചയെ ശക്തിപ്പെടുത്തും. താടി വളര്‍ന്നുവരുമ്പോള്‍ അത് മുഖത്ത് പൂര്‍ണ്ണമായും ഉണ്ടാവില്ല. എന്നാല്‍ രോമം നീളാനനുവദിക്കുന്നതോടെ ചെറിയ രോമങ്ങള്‍ക്കും വളരാനാവും. അങ്ങനെ രോമമില്ലാതെയുള്ള ഭാഗങ്ങളിലും രോമം നിറയും. പ്രോട്ടീനുകള്‍ ധാരാളമായി ലഭിക്കുന്നത് രോമവളര്‍ച്ചക്ക് സഹായകരമാണ്. ആവശ്യത്തിന് സമയം ഉറങ്ങുന്നതും അനിവാര്യമാണ്. ദിവസവും എട്ട് ഗ്ലാസ്സ വെള്ളമെങ്കിലും കുടിക്കുക. താടി വളര്‍ത്തിത്തുടങ്ങിയാല്‍ അത് നല്ല നിലയില്‍ മുറിച്ച് നിലനിര്‍ത്തുക. ആവണക്കെണ്ണ രോമ വളര്‍ച്ച ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ്. രോമങ്ങള്‍ ശരിയായ രീതിയില്‍ വളരാന്‍ ഇത് സഹായിക്കും. സ്വഭാവികമായുള്ളതിനേക്കാള്‍ വേഗത്തില്‍ താടി വളര്‍ച്ച ശക്തിപ്പെടുത്താന്‍ . മുഖത്തെ ചര്‍മ്മം തിരുമ്മുന്നത് ഒരു മാര്‍ഗ്ഗമാണ്. താടിയും, മുഖചര്‍മ്മവും ചില ഓയിലുകള്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് രോമവളര്‍ച്ചക്ക് സഹായിക്കും

No comments:

Post a Comment