Saturday, January 9, 2016

ഒരു മനുഷ്യന്‍ ദിവസം ഒരു ആറ് മണിക്കൂര്‍ എങ്കിലും ഉറങ്ങണമൊണ് കണക്ക്. ഉറക്കമില്ലായ്മ ഒരു വലിയ ആരോഗ്യപ്രശ്‌നം തെയാണ്

ഒരു മനുഷ്യന്‍ ദിവസം ഒരു ആറ് മണിക്കൂര്‍ എങ്കിലും ഉറങ്ങണമൊണ് കണക്ക്. ഉറക്കമില്ലായ്മ ഒരു വലിയ ആരോഗ്യപ്രശ്‌നം തെയാണ്. ശരീരത്തിന് ഏറെ ആവശ്യമായ ഉറക്കം, വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം ഇവയുടെ താളം തെറ്റലുകളില്‍ നിന്നാണ് രോഗത്തിലേക്ക് ശരീരത്തെ കൊണ്ട് എത്തിക്കുന്നത.് പ്രത്യേകിച്ചും ഉറക്കം ശാരീരിക ഉന്മേഷത്തിനും മാനസിക ഉണര്‍വിനും വളരെ പ്രധാന സ്ഥാനം വഹിക്കുന്നു. നമ്മളില്‍ പലരും ഉറക്കമില്ലായ്മ പരാതിയായി പറയാറുണ്ടെങ്കിലും അത് അത്രകണ്ട് ഗൗരവമായി എടുക്കാറില്ലയെതാണ് സത്യം. എന്നാല്‍ ഈ ഉറക്കമില്ലായ്മ ശാരീരികവും അസ്വാസ്ഥതകളും മാനസിക പിരിമുറുക്കവും ഉണ്ടാക്കവുന്നതാണ്. ഉറക്കമില്ലായ്മയുടെ കാരണങ്ങള്‍ 1. കാലാവസ്ഥയുടെ മാറ്റം 2. ആഹാരക്രമത്തില്‍ വ വ്യത്യാസം 3. ചില മരുുകളുടെ ഉപയോഗം 4. ഉല്‍കണ്ഠ, ആദി 5. ചില അസുഖങ്ങളുടെ ഭാഗമായി ഉറക്കമില്ലായ്മ അനുഭവപ്പെടാം. ആയൂര്‍വേദ ചികിത്സയും ഉറക്കമില്ലായ്മയും 1. തൈര് കുടിക്കുക, ശരീരം തിരുമ്മുക, എരുമപ്പാല്‍ കുടിക്കുക, തേച്ചു കുളിക്കുക എിവ നല്ല ഉറക്കം ലഭിക്കുതാണ്. 2. തണുത്ത എണ്ണ തലയില്‍ തേയ്ക്കുക. ശിരോവസ്തിധാര എിവ ഉചിതമായ ഔഷധങ്ങള്‍ ഉപയോഗിച്ച് നടത്തുത് സങ്കീര്‍ണ്ണമായ ഉറക്കമില്ലായ്മയ്ക്ക് പ്രയോജന പ്രദമാണ്. ബ്രഹ്മിഘൃതം, ബ്രഹ്മിതൈലം എിവയും വളരെയധികം പ്രയോജനപ്രദമാണ്. 3. വെണ്ണയും പാലും ചേര്‍ത്ത് ചാലിച്ച് തലയിലിടുത് നല്ലതാണ്. 4. തുംഗദ്രുമാദി എണ്ണ, ആറുകാലാദി എണ്ണ എിവയിലൊന്ന് തലയില്‍ തേച്ചു കുളിക്കുതും ഉത്തമമാണ്. 5. നെല്ലിക്കയുടെ നീര് 20 മില്ലി വീതം ദിവസവും സേവിക്കുത് പ്രയോജനപ്രദമാണ്. 6. ചുവുള്ളി രണ്ടോ മൂന്നോ എണ്ണം കിടക്കാന്‍ നേരത്ത് ചവച്ചരച്ച് കഴിക്കുക. 7. ശരിയായ ദഹനം ഉറപ്പു വരുത്തുക 8. കൂവളത്തിന്‍ വേര് അരച്ച് വെണ്ണയും ചേര്‍ത്ത് ഉള്ളം കാലില്‍ പുരട്ടി കിടക്കുക. 9. കുമ്പളങ്ങാ നീര് 50 മില്ലി വീതം അല്‍പ്പം ചെറു തേനും ചേര്‍ത്ത് വെറും വയറ്റില്‍ സേവിക്കുകയും ചെയ്യുന്നത് നല്ലതാണ്. 10. അമിതമായ കാപ്പി, ചായ, പുകവലി എന്നിവ ഉപേക്ഷിക്കുക.

No comments:

Post a Comment