Tuesday, January 5, 2016

മുഖം പെട്ടന്ന് വൃത്തിയാകാൻ 8 വഴികൾ

തിരക്ക് പിടിച്ച ജീവിതത്തിൽ മുഖസൗന്ദര്യത്തിനു മാറ്റി വയ്ക്കാൻ പലർക്കും സമയം കിട്ടാറില്ല. മുഖം പെട്ടന്ന് വൃത്തിയാകാൻ ചില എളുപ്പവഴികൾ ഇതാ... രണ്ടു സ്പൂണ്‍ ചെറുപയര്‍ നന്നായി അരച്ച് അര സ്പൂണ്‍ നാരങ്ങാ നീരും ഒരു നുള്ള് ഇന്തുപ്പും ഒരു സ്പൂണ്‍ മഞ്ഞളും ചേര്‍ത്തു പാലില്‍ കുഴച്ചു മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ ചെറു ചൂടു വെള്ളം ഉപയോഗിച്ച് കഴുകി കളയാം. മുഖക്കുരുവും പാടുകളും ഇല്ലാതാകും. ഒരു കഷ്ണം ഓറഞ്ചിലോ ചെറുനാരങ്ങയിലോ അല്‍പം തേന്‍ പുരട്ടുക. ഇതുകൊണ്ട് മുഖം അല്‍പനേരം മസാജു ചെയ്യുക. അല്‍പം കഴിഞ്ഞ് മുഖം കഴുകാം. അല്‍പം തൈരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മുഖത്തു പുരട്ടി അല്‍പം കഴിഞ്ഞ് കഴുകാം. മുഖം തിളങ്ങും. പഞ്ചസാര സ്വാഭാവിക രീതിയിലുള്ള ഒരു സ്‌ക്രബറാണ്. സമയക്കുറവു കാരണം മറ്റു സ്‌ക്രബറുകള്‍ ഉപയോഗിയ്ക്കുവാന്‍ സമയമില്ലെങ്കില്‍ അല്‍പം പഞ്ചസാരത്തരികള്‍ ഉപയോഗിച്ചു മുഖം സ്‌ക്രബ് ചെയ്യാം. വെളിച്ചെണ്ണയില്‍ പഞ്ചസാരത്തരികള്‍ ചേര്‍്ത്ത് മുഖം സ്‌ക്രബ് ചെയ്യാം. ബദാം ഓയില്‍, റോസ്‌മേരി ഓയില്‍, െേജാജോബ ഓയില്‍, ഒലീവ് ഓയില്‍ എന്നിവയും വെളിച്ചെണ്ണയ്ക്കു പകരം ഉപയോഗിക്കാം. പാല്‍പ്പാട, മഞ്ഞള്‍, രക്‌തചന്ദനം, തേന്‍, കടലമാവ്‌, കുങ്കുമപ്പൂവ്‌ ഇവയെല്ലാം പുറമേ പുരട്ടുന്നത്‌ മുഖസൗന്ദര്യം വര്‍ധിപ്പിക്കും. പച്ച പപ്പായയും മഞ്ഞളും സമം എടുത്ത് അരച്ച് മുഖത്ത് പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയുക. മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കും. മഞ്ഞള്‍പൊടി പാലില്‍ ചേര്‍ത്ത്‌ പുരട്ടുന്നത്‌ മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ നല്ലതാണ്‌.

No comments:

Post a Comment