Wednesday, January 6, 2016

ബീഫ് കഴിക്കന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ബീഫ് സ്വാദിഷ്മായ വിഭവമാണെങ്കിലും ഇത് ആരോഗ്യത്തിന് ദോഷമോ അതോ ഗുണമോ എന്നുള്ള രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്. ചുവന്ന ഇറച്ചികള്‍ പൊതുവെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നതാണ് ഇതിന്റെ കാര്യം. ടോ, ബീറ്റാ ആമിലോയ്ഡല്‍ എ്ന്നിങ്ങനെയുള്ള രണ്ട് പ്രോട്ടീനുകള്‍ ബീഫ് കഴിയ്ക്കുന്നതു വഴി തലച്ചോറിലെത്തും. ഇതിന്റെ അമിതമായ അളവ് നാഡീവ്യൂഹങ്ങളെ കേടു വരുത്തുകയും അല്‍ഷീമേഴ്‌സ് പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും ബീഫ് കൊളസ്‌ട്രോള്‍ കൂട്ടുന്ന ഒരു ഭക്ഷണസാധനമാണ്. ഇതിലെ കൊഴുപ്പു തന്നെ കാരണം. കൊളസ്‌ട്രോളുണ്ടാക്കുന്നതു കൊണ്ടുതന്നെ ഹൃദയപ്രശ്‌നങ്ങള്‍ വരുത്താനുള്ള സാധ്യതയും കൂടുതലാണ്. ബീഫ് കഴിയ്ക്കുന്നവര്‍ക്ക് കോളോ റെക്ടല്‍ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. യുഎസില്‍ ഒരു ലക്ഷത്തില്‍ പരം പേരില്‍ നടത്തിയ പരിശോധനയില്‍ ബീഫ് കഴിയ്ക്കുന്നവര്‍ക്ക് ഇത്തരം ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് 5-78 ഇടയില്‍ പ്രായമുള്ളവരില്‍. ബീഫ് കഴിയ്ക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇത് കഴിയ്ക്കുന്നവരില്‍ ഇത്തരം പ്രമേഹസാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണ് ബീഫ്, പോര്‍ക്ക് എന്നിവ പ്രോസസിംഗ് ഇറച്ചിയായി വിപണിയില്‍ കൂടുതല്‍ ലഭിയ്ക്കു്ം. ഇവ ഇതേ രീതിയില്‍ സംസ്‌കരിയ്ക്കാന്‍ ഹോര്‍മോണുകള്‍ ഉപയോഗിക്കാറുണ്ട്.ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും. കൊഴുപ്പടങ്ങിയതു കൊണ്ടു തന്നെ തടി കൂട്ടുന്ന ഒരു വിഭവമാണ് ബീഫെന്നു പറയാം. പ്രോസസിംഗ് ബീഫ് വിദേശരാജ്യങ്ങളില്‍ കൂടുതലായും ആളുകള്‍ ഉപയോഗിയ്ക്കുന്നു. ഇത് പ്രോസസ് ചെയ്യാന്‍ ധാരാളം സോഡിയം ഉപയോഗിയ്ക്കാറുണ്ട്. ഇത് ബിപി പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും.

No comments:

Post a Comment