Friday, January 8, 2016

തടി കുറയ്ക്കാന്‍ കറിവേപ്പില ജ്യൂസോ?

വീട്ടുവളപ്പിലെ നാടന്‍ മരുന്നാണ് കറിവേപ്പില, കറികളില്‍ മാത്രമല്ല കറിവേപ്പിലയുടെ ഉപയോഗം സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനും ആരോഗ്യത്തിനും എല്ലാം കറിവേപ്പില ഉപയോഗിക്കും. പല വിധത്തിലുള്ള അസുഖങ്ങള്‍ക്ക് കറിവേപ്പില മരുന്നാണ്, എന്നാല്‍ പലപ്പോഴും പലരും പറയും കറിവേപ്പിലയുടെ ഗതി വരുത്തരുതെന്ന്. കറിയില്‍ നിന്നും എത്ര ആരോഗ്യം തരുമെന്നു പറഞ്ഞാലും കറിവേപ്പില എടുത്തു കളയുന്ന സ്വഭാവമാണ് നമുക്കുള്ളത്. എന്നാല്‍ ഇനി അമിതവണ്ണത്തേയും കുടവയറിനേയും ചെറുക്കാന്‍ കറിവേപ്പിലയ്ക്കു കഴിയുമെന്നാണ് പറയുന്നത്. പറച്ചില്‍ മാത്രമല്ല ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ് ഇത്. ഏറ്റവും കൂടുതല്‍ കറിവേപ്പില ഉപയോഗിക്കുന്നത് നമ്മള്‍ മലയാളികളാണ് എന്നതും സത്യം. എന്നാല്‍ തടി കുറയ്ക്കാന്‍ വേണ്ടി കറിവേപ്പില അങ്ങിനെ ഇങ്ങനെ ഒന്നും ഉപയോഗിക്കാന്‍ പാടില്ല. കറിവേപ്പില ജ്യൂസ് ആണ് തടി കുറഞ്ഞ് ആലിലവയറാവാന്‍ നമ്മള്‍ കഴിക്കേണ് ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് കറിവേപ്പില. കറിവേപ്പില മിക്‌സിയിലിട്ട് പൊടിച്ച ശേഷം ഇത് വെള്ളത്തില്‍ കലര്‍ത്തുക. ഇതിലേക്ക് അല്‍പം തേനും നാരങ്ങാനീരും മിക്‌സ് ചെയ്ത് എന്നും രാവിലെ കഴിയ്ക്കാം. ദിവസവും കഴിച്ചാല്‍ ശരീരഭാരവും കുടവയറും ഇല്ലാതാവും എന്ന കാര്യം ഉറപ്പ്. അതല്ലെങ്കില്‍ എന്നും രാവിലെ പത്തോ പന്ത്രണ്ടോ കറിവേപ്പില കഴിയ്ക്കാന്‍ ശ്രമിച്ചാല്‍ മതി. ഒരു മാസത്തിനുള്ളില്‍ തടി കുറഞ്ഞ് നിങ്ങള്‍ മെലിഞ്ഞ് സുന്ദരിയാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. കൊളസ്‌ട്രോള്‍ കുറയ്ക്കും അത്ഭുത പാനീയം കറിവേപ്പില ജ്യൂസ് കഴിക്കുന്നതിലൂടെ ശരീരത്തിലടിഞ്ഞു കൂടിയിട്ടുള്ള വിഷാംശങ്ങള്‍ പുറത്തു പോകുന്നു. മാത്രമല്ല കൊഴുപ്പ് കുറയുന്നതിനും കറിവേപ്പില സഹായിക്കുന്നു. ആയുര്‍വ്വേദങ്ങളില്‍ തടി കുറയ്ക്കാന്‍ പറയുന്ന ഏറ്റവും ഉത്തമമായ ഒരു ഔഷധമാണ് കറിവേപ്പില Read more at: http://malayalam.boldsky.com/health/wellness/2016/curry-leaves-juice-for-weight-loss-011260.html

No comments:

Post a Comment