Friday, January 1, 2016

പൈല്‍സ് അഥവാ മൂലക്കുരു ഇന്ന് പുരുഷന്‍മാരിലെന്നപോലെ സ്ത്രീകളും ധാരാളമായി കണ്ടുവരുന്ന രോഗമാണ്. മലദ്വാരത്തിനടുത്തുള്ള രക്തക്കുഴലുകള്‍ വികസിക്കുകയും, പൊട്ടുകയും ചെയ്യുകയാണ് രോഗലക്ഷണം.

പൈല്‍സ് അഥവാ മൂലക്കുരു ഇന്ന് പുരുഷന്‍മാരിലെന്നപോലെ സ്ത്രീകളും ധാരാളമായി കണ്ടുവരുന്ന രോഗമാണ്. മലദ്വാരത്തിനടുത്തുള്ള രക്തക്കുഴലുകള്‍ വികസിക്കുകയും, പൊട്ടുകയും ചെയ്യുകയാണ് രോഗലക്ഷണം. എന്നാല്‍, മൂടിവയ്ക്കപ്പെടുന്ന രോഗങ്ങളുടെ കൂട്ടത്തില്‍ ഇതിനെയും ഉള്‍പ്പെടുത്തി സ്ത്രീകള്‍ പറയാന്‍ മടിക്കുന്ന രോഗത്തെ കാണിച്ച് ചികിത്സിക്കേണ്ട അവസ്ഥയിലെത്തിക്കാറാണുള്ളത്. കൃത്യമായ ഔഷധങ്ങള്‍ കഴിച്ചും ആഹാരം, വ്യായാമം എന്നിവ ക്രമീകരിച്ചും നിയന്ത്രിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന രോഗങ്ങളാണിത്. പൈല്‍സ് ഉണ്ടാകുന്നതെങ്ങനെ? മലദ്വാരത്തിനു ചുറ്റുമുള്ള രക്തക്കുഴലുകള്‍ തടിച്ച് വികസിച്ച് പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ് പൈല്‍സ്. മലാശയത്തില്‍ കാണുന്ന ഏനല്‍ കുഷനുകള്‍ എന്ന ഭാഗത്തുനിന്നാണ് പൈല്‍സിന്റെ ഉത്ഭവം. മലദ്വാരത്തിനുള്ളില്‍ അകത്തെ ചര്‍മ്മത്തിനുള്ളിലായി 3 കുഷനുകളുണ്ട്. ഇവയക്ക് മേലെയുള്ള ഏത് സമ്മര്‍ദ്ദവും വികസിച്ച് പൈല്‍സായി രൂപാന്തരപ്പെടാം. പേശികളും ധമനികളും ഇലാസ്തികതയുള്ള കോശങ്ങളും ചേര്‍ന്നതാണ് കുഷനുകള്‍. ശരിയായ വിസര്‍ജ്ജനത്തിന് കുഷനുകള്‍ അനിവാര്യമാണ്. പ്രായം കൂടുംതോറും പൈല്‍സിനുള്ള സാധ്യത കൂടുതലാണ്. പാരമ്പര്യമായും തെറ്റായ ജീവിതശൈലി മൂലവും പൈല്‍സുണ്ടാകാം. കൂടാതെ ആന്തരികമായോ ബാഹ്യമായോ പൈല്‍സുണ്ടാകാറുണ്ട്. പ്രധാന ലക്ഷണങ്ങള്‍ രക്തം പോക്ക്: മലം പോയിക്കഴിഞ്ഞ ശേഷം കടും ചുവപ്പു നിറത്തിലുള്ള രക്തം തുള്ളിയായോ ചീറ്റിയോ പോകുന്നത് പൈല്‍സ് രോഗികളില്‍ കാണാറുണ്ട്. രക്തം പോക്ക് കൂടാതെയും പൈല്‍സ് ഉണ്ടാകും. അമിതമായ രക്തംപോക്ക് വിളര്‍ച്ചയ്ക്കിടയാക്കാറുണ്ട്. മുഴകള്‍ തള്ളി വരുക ചൊറിച്ചില്‍ നനവ് വേദന കാരണങ്ങള്‍ പല കാരണങ്ങളാല്‍ പൈല്‍സുണ്ടാകാം. മലബന്ധം, പ്രായാധിക്യം, പുകവലി, മദ്യപാനം, വ്യായാമക്കുറവ്, മലശോധനയ്ക്ക് കൂടുതല്‍ ബലം പിടിക്കുക, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഇവയൊക്കെ പൈല്‍സിനിടയാക്കും. കൂടാതെ വയറിനുള്ളില്‍ മര്‍ദ്ദം കൂടുന്ന അവസ്ഥകളായ ഗര്‍ഭധാരണം, വയറിലെ നീര്‍ക്കെട്ട്, മുഴകള്‍ ഇവയും പൈല്‍സിനിടയാക്കും. അധികം ഇരിക്കുക, നില്‍ക്കുക, കടുത്ത മാനസിക പിരിമുറുക്കം ഇവയും പൈല്‍സിന് കാരണമാകാറുണ്ട്. എരിവും മസാലയും കൂടിയ ഭക്ഷണങ്ങള്‍, ടിന്നിലടച്ച ഭക്ഷണങ്ങള്‍ ഇവയും അര്‍ശസിനിടയാക്കും. രോഗത്തിന്റെ ഘട്ടങ്ങള്‍ രോഗലക്ഷണങ്ങളും അവസ്ഥകളും അനുസരിച്ച് പൈല്‍സിന് പല ഘട്ടങ്ങളുണ്ട്. ഒന്നാംഘട്ടം: മലം പോയിക്കഴിയുമ്പോള്‍ രക്തം പോകുന്നതാണ് പ്രധാന ലക്ഷണം. ഏനല്‍ കുഷന്‍ പുറത്തേക്ക് വരില്ല. വേദനയുമില്ല. രണ്ടാംഘട്ടം: മലം പോകുമ്പോള്‍ കുഷനുകള്‍ പുറത്തേക്ക് തള്ളി വരുകയും പിന്നീട് താനേ ഉള്ളിലേക്ക് പോകുകയും ചെയ്യും. മൂന്നാംഘട്ടം: പുറത്തേക്കുവരുന്ന കുഷനുകളെ കൈകൊണ്ടു തള്ളി ഉള്ളിലാക്കുന്ന അവസ്ഥയാണ്. നാലാംഘട്ടം: സ്ഥിരമായി പുറമോ തള്ളി നില്‍ക്കുന്ന അവസ്ഥയാണ്. ഇത്തരം അര്‍ശസിന് വേദനയുണ്ടാകും. പരിഹാരങ്ങള്‍ ചികിത്സ അഭ്യംഗം, സ്വേദനം, ലേചനം, അഗ്‌നികര്‍മ്മം, ക്ഷാരകര്‍മ്മം, ക്ഷാരസൂത്രം, ഛേദനം തുടങ്ങിയ വിശേഷ ചികിത്സകള്‍ പൈല്‍സുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളില്‍ നല്‍കാറുണ്ട്. പാടക്കിഴങ്ങ്, കൊടുവേലി, കുടകപ്പാല, കാട്ടുചേന, കൂവളം, ചുക്ക്, അതിവിടയം, കടുക്ക, കൊടുത്തൂവ, മരമഞ്ഞള്‍, വയമ്പ്, കാട്ടുമുളക് ഇവ അര്‍ശസ്സിന്റെ ചികിത്സയില്‍ പ്രയോജനപ്പെടുത്തിവരുന്ന ഔഷധികളാണ്. കൂടാതെ ത്രിഫല, കാട്ടപ്പയില, വേപ്പില ഇവ വെന്ത വെള്ളത്തില്‍ അവഗാഹസ്വേദം ചെയ്യുന്നത് വേദന, വീക്കം ഇവ കുറയ്ക്കും. ആഹാരക്രമീകരണങ്ങള്‍ അര്‍ശസ്സിന്റെ ചികിത്സയില്‍ ആഹാരക്രമീകരണത്തിന് ഏറെ പങ്കുണ്ട്. ഇലക്കറികള്‍, ചേന, കുമ്പളങ്ങ, ചുമന്നുള്ളി, വാഴപ്പിണ്ടി, വാഴക്കൂമ്പ്, തവിട് കളയാത്ത ധാന്യങ്ങള്‍, പഴങ്ങള്‍, ഓട്‌സ്, കൂവരക് തുടങ്ങിയ നാരുകളുള്ള ഭക്ഷണങ്ങള്‍ അര്‍ശസ്സ് ഒഴിവാക്കാന്‍ അനുയോജ്യമാണ്. 810 ഗ് ളാസ് തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയും വേണം. എന്നാല്‍, വിരുദ്ധാഹാരങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, സംസ്‌കരിച്ച് ടിന്നിലടച്ച ഭക്ഷണങ്ങള്‍, അച്ചാറുകള്‍ ഇവ ഒഴിവാക്കണം. മോരും ചുമന്നുള്ളിയും ഏറെ ഗുണകരം മോരും ചുമന്നുള്ളിയും ആഹാരത്തിന്റെ ഭാഗമാക്കുന്നത് അര്‍ശസ്സിന് ഗുണം ചെയ്യും. മോര് ചേര്‍ത്ത് ഔഷങ്ങളും നല്‍കാറുണ്ട്. ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ചോ, പാലില്‍ കാച്ചിയോ, മോരില്‍ അരച്ചുചേര്‍ത്തോ ഉപയോഗിക്കുന്നത് പൈല്‍സ് ശമിപ്പിക്കാറുണ്ട്. ചേന പുഴുങ്ങിക്കഴിക്കുന്നതും നല്ല ഫലം തരും. പവനമുക്താസനം, മയൂരാസനം, ഭുജംഗാസനം ഇവയും ശീലിക്കേണ്ടതാണ്

No comments:

Post a Comment