Wednesday, January 6, 2016

തലമുടി നന്നായി വളരാൻ എന്ത് ചെയ്യണം എന്നറിയാമോ?

സൗന്ദര്യവും ഉള്ളും ഉള്ള മുടിക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .. കാരറ്റ്‌, പഴ വര്‍ഗ്ഗങ്ങള്‍, പാല്‍ ഉത്‌പന്നങ്ങള്‍, മുട്ട, മത്സ്യം, കരള്‍ എന്നീ വൈറ്റമിന്‍ 'എ' അടങ്ങിയ ഭക്ഷ്യവസ്തുക്കളും വൈറ്റമിന്‍ 'ഇ' ഉള്ള മധുരക്കിഴങ്ങ്‌, തണ്ണിമത്തന്‍, കാബേജ്‌, തക്കാളി, ചെറിയും ഇരുമ്പ്‌ അടങ്ങിയ നെല്ലിക്ക, ഇലക്കറികള്‍ എന്നിവയും കഴിക്കുന്നത്‌ തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും നല്ലതാണ്‌. ഒരു ലിറ്റർ വെളിച്ചെണ്ണയില്‍ മൂന്നു ടേബിള്‍സ്പൂണ്‍ തേയില ഇട്ടു കാച്ചി തൈലം പാകത്തില്‍ എടുത്തു അരിച്ചു അതിനെ തലയില്‍ തേച്ചു പിടിപ്പിച്ചാല്‍ തലമുടി കറുത്ത് കട്ടിയില്‍ വളരും. തലയിലെ മെഴുക്കും അഴുക്കും കളയാനായി രാസവസ്തുക്കളടങ്ങിയ ഷാമ്പു നിത്യവും ഉപയോഗിക്കുന്നത് ശിരോചര്‍മ്മത്തെ വരണ്ടതാക്കുകയും താരന് കാരണമാവുകയും ചെയ്യുന്നു. ചെമ്പരത്തിയുടെ ഇലകള്‍ മാത്രമായോ പൂവുകള്‍ ചേര്‍ത്തോ കുറച്ച് നേരം വെള്ളത്തിലിട്ട് വെച്ച ശേഷം പിഴിഞ്ഞാല്‍ താളി തയ്യാര്‍. ഇത് തലയോട്ടിയ്ക്ക് നല്ല തണുപ്പേകും. വെള്ളത്തില്‍ രണ്ടോ മൂന്നോ തുള്ളി റോസ് വാട്ടര്‍ ചേര്‍ത്ത ശേഷം തലമുടി കഴുകിയാല്‍ മുടിക്ക് തിളക്കമേറും. മുടികൊഴിച്ചില്‍ ശമിക്കാനായി തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. അമിതമായ ചൂട് കൊണ്ട് മുടി കൊഴിയുന്നത് തേങ്ങാപ്പാല്‍ തലയില്‍ തേച്ച് കുളിക്കുന്നതിലൂടെ തടയാം. നനഞ്ഞ മുടി ശക്തിയായി ചീകരുത്‌. കഴിയുന്നതും മുടിയെ തനിയെ ഉണക്കാന്‍ വിടുക. നനഞ്ഞമുടി കെട്ടിവയ്ക്കരുത്‌. മുടിക്കൊഴിച്ചിലുള്ളവര്‍ ആവണക്കെണ്ണ പുരട്ടി മസാജ്‌ ചെയ്ത്‌ നന്നായി ചൂടാക്കിയ ഒരു ടൗവ്വല്‍ കൊണ്ട്‌ കുറച്ചു നേരം തുവര്‍ത്തുക. പിന്നീട്‌ ഷാംമ്പു തേച്ച്‌ കുളിക്കുക. അറ്റം പിളര്‍ന്ന മുടി രണ്ട്‌ മാസത്തിലൊരിക്കല്‍ അറ്റമൊപ്പിച്ച്‌ മുറിയ്കുക. ചെറുനാരങ്ങ രണ്ടായി മുറിച്ച്‌ പച്ചവെളിച്ചെണ്ണയില്‍ മുക്കി തലയില്‍ അമര്‍ത്തി തിരുമ്മുക. ഇങ്ങനെ ചെയ്ത്‌ ഒരു മണിക്കൂര്‍ മുടി കെട്ടിവയ്ക്കുക. തുടര്‍ന്ന്‌ താളി ഉപയോഗിച്ച്‌ തല കഴുകുക. ഇങ്ങനെ ചെയ്യുന്നതും താരന്‍ ശമിപ്പിക്കും.

No comments:

Post a Comment