Saturday, January 9, 2016

മുഖത്തിന്‌ നിറം കിട്ടാൻ ഈ 5 കാര്യങ്ങൾ ചെയ്യുക

നിറമുള്ളവർക്കും ഇല്ലാത്തവർക്കും എല്ലാം അല്പം കൂടി നിറം കിട്ടിയിരുന്നെങ്കിൽ എന്നാണ് ആഗ്രഹം . പല കാരണങ്ങൾ കൊണ്ടും നിറം കുറയാം. വെയിൽ എല്ക്കുന്നത് ഉൾപ്പെടെ . എന്നാൽ സ്വഭവിക നിറം വീണ്ടുകിട്ടാൻ ചില മാർഗങ്ങൾ .. വെള്ളരി, കുക്കുമ്പര്‍ എന്നിവയുടെ നീരിന് ബ്ലീച്ചിംഗ് ഗുണമുണ്ട്. ഇത് മുഖത്തു പുരട്ടുന്നതും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും. പകുതി ചെറുനാരങ്ങയെടുത്ത് മുഖത്ത് അല്‍പനേരം മസാജ് ചെയ്യുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ചെറുനാരങ്ങാനീരും തേനും ചേര്‍ത്തു മുഖത്തു പുരട്ടുന്നതും നല്ലതു തന്നെ. പുളിച്ച തൈര് അല്ലെങ്കില്‍ മോര് മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കുന്നത് ബ്ലീച്ചിംഗ് ഗുണം കൊണ്ടാണ്. മുഖത്തെ പാടുകള്‍ മാറ്റാനും ഇത് ഏറെ നല്ലതാണ്. ഓട്‌സ് പൊടിച്ച് തൈരില്‍ കലക്കി മുഖത്തു പുരട്ടുക. ഇത് മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ ഗുണകരമാണ്. തേന്‍ തക്കാളി നീര്, പാല്‍പ്പാട, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നിറം നല്‍കും. മഞ്ഞള്‍ പാലിലോ തൈരിലോ കലര്‍ത്തി പുരട്ടുന്നത് നല്ലതാണ് . ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് പാലിലോ തൈരിലോ കലക്കി മുഖത്തു പുരട്ടുന്നത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കും. പനിനീര് മുള്‍ത്താണി മിട്ടി, ചന്ദനപ്പൊടി, പനിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിയ്ക്കും. മുഖത്തെ പാടുകള്‍ മാറാനും ഇത് സഹായകമാണ്. 1. മഞ്ഞൾപ്പൊടി നാരാങ്ങനീരും തൈരും ചേർത്ത് മുഖത്ത് പുരട്ടിയാൽ നിറം ലഭിക്കും. ഓറഞ്ച് ചർമ്മത്തിന് നിറം നൽകുന്ന കാര്യത്തിൽ ഒന്നാമനാണ്‌. 2. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരിൽ ചേർത്ത് മുഖത്ത് പുരട്ടാം. 3. ഉരുളക്കിഴങ്ങും നല്ലൊരു ബ്ലീച്ചിംഗ് എജന്റ്റ് ആണ്. ഉരുളക്കിഴങ്ങ് അരച്ച് മുഖത്ത് പുരട്ടിയാൽ നിറം വർദ്ധിക്കും. 4. വെള്ളരിക്കാനീരും തേനും ചേർത്ത് മുഖത്തു പുരട്ടുന്നതും നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു വഴിയാണ്. 5. ബദാം അരച്ച് പച്ചപ്പാലിൽ കലക്കി മുഖത്ത് പുരട്ടുന്നത് നിറം കൂട്ടും. മുഖത്ത് കറുത്ത പാടുകളുണ്ടെങ്കിൽ മാറുകയും ചെയ്യും.

1 comment:

  1. MGM Grand Hotel and Casino - JtmHub
    MGM 서귀포 출장마사지 Grand Hotel and Casino offers world-class 영천 출장안마 entertainment and 김포 출장샵 a 포항 출장안마 luxurious travel experience on the West Coast. From its grand opening in February 2012 to 경상남도 출장안마

    ReplyDelete